‘പരസ്യതാൽപര്യം’ സിപിഎമ്മിന് തിരിച്ചടിയായോ? മലപ്പുറത്തെത്തി ഞെട്ടിച്ച് സന്ദീപ്; ഭരണഘടന സമ്മാനിച്ചതിനു പിന്നിൽ...?
പരസ്യപ്പെടുത്തലും പ്രത്യക്ഷപ്പെടലും തമ്മിൽ അന്തരമുണ്ട്. രണ്ടാമത്തേതിനു മൂർച്ച കൂടും. വളഞ്ഞുപോയ തടിയിൽനിന്ന് നേരായതൊന്നും പ്രതീക്ഷിക്കാനാവില്ലെന്നു ജനത്തെ ഉദ്ബോധിപ്പിക്കാനാണ് പാലക്കാട് തിരഞ്ഞെടുപ്പിന്റെ തലേന്ന് സന്ദീപ് വാരിയരെക്കുറിച്ച് ഇടതുപക്ഷം പത്രപ്പരസ്യം നൽകിയത്. പരസ്യം നൽകിയ പത്രങ്ങളിലൊന്ന് സമസ്തയ്ക്കു കീഴിലുള്ള സുപ്രഭാതവും. ചോരുന്നെങ്കിൽ കുറച്ചു ന്യൂനപക്ഷ വോട്ട് യുഡിഎഫിൽ നിന്നു ചോർന്നോട്ടെയെന്ന ചിന്തയായിരിക്കണം പിന്നിൽ. എന്നാൽ പിറ്റേന്നു തന്നെ മറുപടിയുമായി സന്ദീപ് വാരിയർ മലപ്പുറത്തു പ്രത്യക്ഷപ്പെട്ടു. അതും സമസ്തയുടെ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കിഴിശ്ശേരി മുണ്ടിലാക്കലിലെ വീട്ടിൽ. വേരു മാറ്റിപ്പിടിപ്പിക്കേണ്ടി വന്നെങ്കിലും നേരായിത്തന്നെ വളരാനാണ് ഉദ്ദേശ്യമെന്നു വ്യക്തമാക്കലായിരുന്നു ലക്ഷ്യം. അവനവന്റെ സർഗാത്മകതയ്ക്കനുസരിച്ച് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഏതു സന്ദീപ് വാരിയർക്കുമുണ്ടെന്ന് ഇടതുപക്ഷവും സമ്മതിക്കും. പാലക്കാട്ടെ പത്രപ്പരസ്യമാണോ, മലപ്പുറത്തെ പ്രത്യക്ഷപ്പെടലാണോ വോട്ടു പെട്ടിയിൽ ചലനമുണ്ടാക്കിയതെന്ന് നവംബർ 23ന് പാലക്കാട്ടെ വോട്ടെണ്ണുമ്പോഴേ അറിയൂ.

പരസ്യപ്പെടുത്തലും പ്രത്യക്ഷപ്പെടലും തമ്മിൽ അന്തരമുണ്ട്. രണ്ടാമത്തേതിനു മൂർച്ച കൂടും. വളഞ്ഞുപോയ തടിയിൽനിന്ന് നേരായതൊന്നും പ്രതീക്ഷിക്കാനാവില്ലെന്നു ജനത്തെ ഉദ്ബോധിപ്പിക്കാനാണ് പാലക്കാട് തിരഞ്ഞെടുപ്പിന്റെ തലേന്ന് സന്ദീപ് വാരിയരെക്കുറിച്ച് ഇടതുപക്ഷം പത്രപ്പരസ്യം നൽകിയത്. പരസ്യം നൽകിയ പത്രങ്ങളിലൊന്ന് സമസ്തയ്ക്കു കീഴിലുള്ള സുപ്രഭാതവും. ചോരുന്നെങ്കിൽ കുറച്ചു ന്യൂനപക്ഷ വോട്ട് യുഡിഎഫിൽ നിന്നു ചോർന്നോട്ടെയെന്ന ചിന്തയായിരിക്കണം പിന്നിൽ. എന്നാൽ പിറ്റേന്നു തന്നെ മറുപടിയുമായി സന്ദീപ് വാരിയർ മലപ്പുറത്തു പ്രത്യക്ഷപ്പെട്ടു. അതും സമസ്തയുടെ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കിഴിശ്ശേരി മുണ്ടിലാക്കലിലെ വീട്ടിൽ.
വേരു മാറ്റിപ്പിടിപ്പിക്കേണ്ടി വന്നെങ്കിലും നേരായിത്തന്നെ വളരാനാണ് ഉദ്ദേശ്യമെന്നു വ്യക്തമാക്കലായിരുന്നു ലക്ഷ്യം. അവനവന്റെ സർഗാത്മകതയ്ക്കനുസരിച്ച് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഏതു സന്ദീപ് വാരിയർക്കുമുണ്ടെന്ന് ഇടതുപക്ഷവും സമ്മതിക്കും. പാലക്കാട്ടെ പത്രപ്പരസ്യമാണോ, മലപ്പുറത്തെ പ്രത്യക്ഷപ്പെടലാണോ വോട്ടു പെട്ടിയിൽ ചലനമുണ്ടാക്കിയതെന്ന് നവംബർ 23ന് പാലക്കാട്ടെ വോട്ടെണ്ണുമ്പോഴേ അറിയൂ.
∙ ഭരണഘടനയും രാഷ്ട്രീയ സന്ദേശവും
പാലക്കാട് വോട്ടെടുപ്പ് ദിനം, നവംബർ 20ന് രാവിലെ ഏഴരയോടെയാണ് സന്ദീപ് വാരിയർ ജിഫ്രി മുത്തുക്കോയ തങ്ങളെ കാണാനെത്തിയത്. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി സന്ദീപ് തങ്ങൾക്കു കൈമാറുകയും ചെയ്തു. ആത്മീയരംഗത്ത് സൂര്യതേജസ്സായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ആ പ്രസ്ഥാനത്തിനു നേതൃത്വം നൽകുന്ന പണ്ഡിതശ്രേഷ്ഠനായ മുത്തുക്കോയ തങ്ങളോട് അങ്ങേയറ്റം ബഹുമാനമാണുള്ളതെന്നും നേരത്തേ ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴാണ് കാണാൻ സാഹചര്യമൊരുങ്ങിയതെന്നും സന്ദീപ് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.
ഭരണഘടന കൈമാറിയതിനു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സന്ദീപിന്റെ മറുപടി ഇങ്ങനെ: ‘‘ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾ. മതസ്വാതന്ത്ര്യവും തുല്യതയും അടക്കമുള്ള മൂല്യങ്ങൾ. രാജ്യത്തെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതിനുള്ള ഒരു ഭരണഘടന എന്നതു കോൺഗ്രസിന്റെ സംഭാവനയാണ്. കോൺഗ്രസ് പാർട്ടിയുടെ ഭാഗമായ ഞാൻ തങ്ങളെപ്പോലെയൊരാളെ കാണുന്ന സമയത്ത് നൽകേണ്ടതെന്തായിരിക്കണമെന്ന ചിന്തയുണ്ടായപ്പോൾ എന്റെ പക്കലുള്ള ഈ ഭരണഘടനയുടെ കയ്യെഴുത്തുപ്രതി തന്നെ കൊടുക്കണമെന്നു തോന്നി. അത് സന്തോഷപൂർവം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു’’.
∙ സന്ദർശനത്തിൽ രാഷ്ട്രീയമില്ലാതില്ല
രാഷ്ട്രീയവിഷയങ്ങൾ പരസ്പരം സംസാരിച്ചില്ലെന്നാണ് സന്ദീപ് സന്ദർശനത്തിനു ശേഷം പറഞ്ഞത്. പക്ഷേ, തിരഞ്ഞെടുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നതുപോലും ഒരു രാഷ്ട്രീയ നീക്കമാണ്. തിരഞ്ഞെടുപ്പിന്റെ തലേന്നിറങ്ങിയ പത്രപ്പരസ്യത്തിനു തിരഞ്ഞെടുപ്പു ദിവസം തന്നെ പറയാതെ പറഞ്ഞ മറുപടി കൂടിയായി സന്ദീപിന്റെ ജിഫ്രി തങ്ങൾ സന്ദർശനം മാറി. ഒപ്പം തന്റെ അടിസ്ഥാന ആശയങ്ങളിലുണ്ടായ വ്യത്യാസം ജനത്തെ ബോധ്യപ്പെടുത്തുകയെന്ന ഉദ്ദേശ്യം കൂടി സന്ദീപിനുണ്ടായിരുന്നെന്നു വേണം പറയാൻ.
‘ജിഫ്രി തങ്ങളുടെ അനുഗ്രഹം വാങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം എൻഎസ്എസ് ആസ്ഥാനത്തെത്തി ജി.സുകുമാരൻ നായരെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. എല്ലാ സാമുദായിക സംഘടനകളുടെയും പിന്തുണയും സ്നേഹവും ലഭിച്ചിട്ടുണ്ട്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനുള്ള നിലപാടിന്റെ ഭാഗമായി മാത്രം സന്ദർശനത്തെ കണ്ടാൽമതി’’ എന്ന സന്ദീപിന്റെ പ്രസ്താവന തന്നെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്.
ഇതിനു മുൻപ് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദീപ് സന്ദർശിച്ചിരുന്നു. ഇത് ഇടതുപക്ഷം വിവാദമാക്കിയെങ്കിലും ഗുണമുണ്ടായി എന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പാണക്കാട് സന്ദർശനവും ജിഫ്രി തങ്ങളുമായുള്ള കൂടിക്കാഴ്ചയും സന്ദീപിനെതിരെയുള്ള ന്യൂനപക്ഷങ്ങളുടെ വിയോജിപ്പിനെ ഒരുപരിധിവരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഇവർ കരുതുന്നു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെ ഈ ‘പരസ്യ’ വിവാദം കാഫിർ പ്രയോഗം പോലെ ഇടതുപക്ഷത്തെ തിരിച്ചടിക്കും എന്ന പ്രതീക്ഷയാണ് യുഡിഎഫ് കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നത്.
∙ ‘ആരു പരസ്യം നൽകിയാലും സ്വീകരിക്കുമല്ലോ’
സമസ്തയുടെ പത്രത്തിൽ പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വന്ന പരസ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ആരു പരസ്യം കൊടുത്താലും സ്വീകരിക്കുമല്ലോ എന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. എന്നാൽ അന്നു തന്നെ ഈ പരസ്യവിവാദത്തെ സമസ്ത തള്ളിപ്പറഞ്ഞിരുന്നു. ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്ന പാരമ്പര്യം സമസ്തയ്ക്കില്ലെന്നും പരസ്യത്തിലെ വിഷയങ്ങളുമായി ഒരു ബന്ധവുമില്ലെന്നുമായിരുന്നു സമസ്ത പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. പരസ്യവിവാദത്തിലെ നായകൻതന്നെ നേരിട്ടു വന്നപ്പോഴും ഇക്കാര്യത്തിൽ ബന്ധമില്ലെന്ന നിലപാട് ജിഫ്രി തങ്ങൾ ആവർത്തിച്ചു.
‘മതസൗഹാർദം ഊട്ടിയുറപ്പിക്കാൻ ആവശ്യമായ ഏതെല്ലാം മാർഗങ്ങളുണ്ടോ അതെല്ലാം സ്വീകരിക്കുക എന്നതാണ് സമസ്തയുടെ സമീപനം. അതിന്റെ ഭാഗമായാണ് എന്നെ കാണാൻ സന്ദീപ് വന്നതിനെയും കാണുന്നത്’ എന്നാണ് ഇതേക്കുറിച്ചു ജിഫ്രി തങ്ങൾ പറഞ്ഞത്. ‘ഇന്ത്യാ രാജ്യത്ത് ഇഷ്ടപ്പെടുന്ന രാഷ്ട്രീയ കക്ഷികളിൽ ആർക്കും പ്രവർത്തിക്കാം. മുൻപ് രാജ്യത്തിനു ഗുണം ചെയ്യുന്നത് ബിജെപി ആണെന്നു സന്ദീപ് കരുതിയിരിക്കാം. അതുകൊണ്ട് അതിൽ പ്രവർത്തിച്ചു. പാർട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെയും ചിന്താഗതിയാണ്’. ജിഫ്രി തങ്ങൾ പറഞ്ഞു.
∙ ‘കൊടുത്തത് വർഗീയ പരസ്യം’
സന്ദീപ് വാരിയർ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ട പകൽ തന്നെ പരസ്യവിവാദത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വ്യക്തമാക്കി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം നടത്തിയിരുന്നു. സന്ദീപ് വാരിയർക്കെതിരെ പത്രത്തിൽ കൊടുത്തത് വർഗീയ പരസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ‘‘ന്യൂനപക്ഷവോട്ട് ഭിന്നിപ്പിക്കണമെന്നും അതിലൂടെ ബിജെപിക്ക് ഗുണം കിട്ടണമെന്നുമുള്ള കണക്കുകൂട്ടലാണ് പരസ്യത്തിന് പിന്നിൽ. സർക്കാരിന് നേട്ടങ്ങളൊന്നും പറയാനില്ല. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയത്. പത്രത്തിൽ വന്ന പരസ്യത്തെ സമസ്ത തന്നെ തള്ളിപ്പറഞ്ഞു. പിന്നെ ആ പരസ്യത്തിനെന്ത് വിലയാണുള്ളത്. ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിനു സിപിഎം എന്തിനാണ് കരയുന്നത്?’’.
ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാൻ കഴിയുമോയെന്നാണ് സിപിഎം ശ്രമിക്കുന്നത്. പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പറയുന്നതും ഇതേ ലക്ഷ്യം വച്ചാണ്. പാണക്കാട് തങ്ങന്മാർ മതസൗഹാർദം മാത്രം സംഭാവന ചെയ്തവരാണ്. മുനമ്പത്ത് പ്രശ്നപരിഹാരത്തിനു പാണക്കാട് സാദിഖലി തങ്ങൾ ശ്രമം നടത്തുമ്പോൾ അതിൽ നിന്നു വിഷയം മാറ്റി വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. സാമുദായിക ധ്രുവീകരണത്തിനു നീക്കം നടക്കുമ്പോൾ എന്തു വിമർശനം ഉണ്ടായാലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശക്തമായി മുന്നോട്ടു പോകും. മുനമ്പം ഒത്തുതീർപ്പു ചർച്ചയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. സർക്കാർ ഉത്തരവ് ആവശ്യമുണ്ട്. അത് ഉണ്ടായാൽ ഒറ്റദിവസം കൊണ്ട് വിഷയം പരിഹരിക്കാവുന്നതേയുള്ളൂ. പാലക്കാട് ഒന്നാം സ്ഥാനത്ത് യുഡിഎഫും രണ്ടാം സ്ഥാനത്ത് ബിജെപി വരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പരസ്യ വിവാദവും മുനമ്പവുമെല്ലാം എങ്ങനെ വോട്ടെടുപ്പിനെ ബാധിച്ചെന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഇനി അധികദൂരവുമില്ല.