പിഎസ്‌സി പരീക്ഷയും യുഎസ് തിരഞ്ഞെടുപ്പും തമ്മിലെന്താണ് ബന്ധം? ഒരാൾ ചെയ്തത് 27 വോട്ട്!
‘റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽക്കും. കയ്യിലുള്ള ടെസ്‌ല, സ്പേസ് എക്സ് ഓഹരികളെല്ലാം വേഗം വിറ്റൊഴിവാക്കിക്കോളൂ...’ ആമസോൺ തലവൻ ജെഫ് ബസോസ് തന്റെ അടുപ്പക്കാരോട് പറഞ്ഞതാണത്രേ ഇക്കാര്യം. എന്നാലിത് ജെഫ് ബസോസ് വെളിപ്പെടുത്തിയതല്ല, ശതകോടീശ്വരപ്പട്ടികയിലേക്കുള്ള മത്സരത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ഇലോണ്‍ മസ്കാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഭരണകൂടത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള പുതിയ വകുപ്പിന്റെ തലപ്പത്തേക്കു കൂടി മസ്ക് വരുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന. ട്രംപ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ അമേരിക്കക്കാർ രാജ്യം വിടുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് മറ്റൊരു വാർത്ത. വാക്സീൻ വിരുദ്ധനായ വ്യക്തിയെ ആരോഗ്യ സെക്രട്ടറിയാക്കുന്നതു പോലുള്ള നടപടികളിലേക്ക് ട്രംപും കടന്നിരിക്കുന്നു. മുൻപത്തേതിൽനിന്നു മാറി കോലാഹലങ്ങളും അടിപിടികളുമൊന്നും ഇല്ലാതെയായിരുന്നു ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സമാധാനപരമായി തിരഞ്ഞെടുപ്പു കഴിഞ്ഞാലും യുഎസിൽ അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ലെന്നാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നത്. നാലു വർഷം മുൻപ് ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടപ്പോൾ

‘റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോൽക്കും. കയ്യിലുള്ള ടെസ്‌ല, സ്പേസ് എക്സ് ഓഹരികളെല്ലാം വേഗം വിറ്റൊഴിവാക്കിക്കോളൂ...’ ആമസോൺ തലവൻ ജെഫ് ബസോസ് തന്റെ അടുപ്പക്കാരോട് പറഞ്ഞതാണത്രേ ഇക്കാര്യം. എന്നാലിത് ജെഫ് ബസോസ് വെളിപ്പെടുത്തിയതല്ല, ശതകോടീശ്വരപ്പട്ടികയിലേക്കുള്ള മത്സരത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ഇലോണ്‍ മസ്കാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഭരണകൂടത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള പുതിയ വകുപ്പിന്റെ തലപ്പത്തേക്കു കൂടി മസ്ക് വരുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന.
ട്രംപ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ അമേരിക്കക്കാർ രാജ്യം വിടുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് മറ്റൊരു വാർത്ത. വാക്സീൻ വിരുദ്ധനായ വ്യക്തിയെ ആരോഗ്യ സെക്രട്ടറിയാക്കുന്നതു പോലുള്ള നടപടികളിലേക്ക് ട്രംപും കടന്നിരിക്കുന്നു. മുൻപത്തേതിൽനിന്നു മാറി കോലാഹലങ്ങളും അടിപിടികളുമൊന്നും ഇല്ലാതെയായിരുന്നു ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സമാധാനപരമായി തിരഞ്ഞെടുപ്പു കഴിഞ്ഞാലും യുഎസിൽ അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ലെന്നാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നത്.
നാലു വർഷം മുൻപ് ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടപ്പോൾ വൻ വിവാദങ്ങളാണുണ്ടായത്. യുഎസിലെ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറി സൃഷ്ടിച്ച അതിക്രമം ലോകം ‘ലൈവ്’ ആയി കണ്ടതുമാണ്. അന്നത്തെ പരാജയം ട്രംപ് ഇപ്പോഴും അംഗീകരിക്കുന്നുമില്ല. ഇത്തവണ ഇതൊന്നും വേണ്ടി വന്നില്ല. ജനകീയ വോട്ടിലും മുന്നിലെത്തി ട്രംപ് ആധികാരികമായിത്തന്നെ വിജയിച്ചു. എതിർ സ്ഥാനാർഥി കമല ഡി.ഹാരിസ് പരാജയം അംഗീകരിച്ച് മാന്യത കാട്ടി. യുഎസിലെ തിരഞ്ഞെടുപ്പു രീതി വീണ്ടും ചർച്ചകളിലേക്കെത്തുകയും ചെയ്തു.
∙ ‘കോടീശ്വരന്മാരുടെ’ പാർട്ടി
ജനാധിപത്യ രാജ്യങ്ങളെങ്കിലും ഇന്ത്യയിലും യുഎസിലും തിരഞ്ഞെടുപ്പ് രീതികൾ ഏറെ വ്യത്യസ്തമാണ്. ഇന്ത്യയിൽ പ്രധാനമന്ത്രിയാണ് അധികാരകേന്ദ്രം. പ്രസിഡന്റ് (രാഷ്ട്രപതി) രാഷ്ട്രത്തലവനാണെങ്കിലും അധികാരം പരിമിതമാണ്. അമേരിക്കയിൽ സർവ അധികാരങ്ങളും പ്രസിഡന്റിൽ കേന്ദ്രീകരിക്കുന്നു. സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം പോലും പ്രസിഡന്റിനുണ്ട്. ഇന്ത്യയിൽ നാം വോട്ട് ചെയ്ത് എംപിമാരെ തിരഞ്ഞെടുക്കുന്നു. ഭൂരിപക്ഷം എംപിമാരുടെ പിൻതുണ ലഭിക്കുന്നയാൾ പ്രധാനമന്ത്രിയാകുന്നു. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതാകട്ടെ എല്ലാ സംസ്ഥാനങ്ങളിലെയും എംഎൽഎ മാരും എംപിമാരും ചേർന്നാണ്.
റിപ്പബ്ലിക്കൻ പാർട്ടി, ഡമോക്രാറ്റിക് പാർട്ടി എന്നീ പ്രധാന പാർട്ടികളാണ് എപ്പോഴും പരസ്പരം ഏറ്റുമുട്ടുന്നതെങ്കിലും ഇത്തവണ ലിബറ്റേറിയൻ പാർട്ടി, ഗ്രീൻ പാർട്ടി, കോൺസ്റ്റിറ്റ്യൂഷൻ പാർട്ടി, ജസ്റ്റിസ് ഫോർ ഓൾ പാർട്ടി എന്നിവയുടെ സ്ഥാനാർഥികളും യുഎസിൽ മത്സരിച്ചിരുന്നു. അവരെല്ലാം പക്ഷേ അപ്രസക്തരായി. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഇത്തവണ ഡൊണൾഡ് ട്രംപ് നേരത്തേതന്നെ കളം പിടിച്ചിരുന്നു. അതിസമ്പന്നനായ സ്ഥാനാർഥിയാണ് ട്രംപ്, ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ അകമഴിഞ്ഞ പിന്തുണയും ഇത്തവണ അദ്ദേഹത്തിനു ലഭിച്ചു.
നിലവിലെ പ്രസിഡന്റ് ജോ ബൈഡനായിരുന്നു തുടക്കത്തില്‍ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി. എൺപതിനടുത്ത് പ്രായമുള്ള ബൈഡന് പലപ്പോഴും കാലിടറി. പ്രസിഡന്റിന്റെ വീഴ്ച സാധാരണ സംഭവം പോലെയായി. സ്ഥാനാർഥികൾ നേർക്കുനേർ ഏറ്റുമുട്ടുന്ന ടിവി ഡിബേറ്റ് തിരഞ്ഞെടുപ്പിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. പലപ്പോഴും മൂന്നു ഡിബേറ്റുകൾ വരെയുണ്ടാകും. ഇത്തവണ ആദ്യ ഡിബേറ്റിൽ തന്നെ ബൈഡൻ തറപറ്റി. പല കാര്യങ്ങളും വിശദീകരിക്കാനോ പുതിയ പ്രശ്നങ്ങൾ ഉന്നയിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞില്ല.
അതോടെ സ്ഥാനാർഥി മാറണമെന്ന ആവശ്യം ഡമോക്രാറ്റിക് പാർട്ടിയിൽ ശക്തമാവുകയും സ്വാഭാവികമായും വൈസ് പ്രസിഡന്റ് കമല ഹാരിസിനു നറുക്കു വീഴുകയും ചെയ്തു. ഇന്ത്യയിൽ വേരുകളുള്ള കമല, ബൈഡനേക്കാൾ മികച്ച സ്ഥാനാർഥിയെന്ന് ഏവരും കരുതി, ട്രംപൊഴികെ. കമലയ്ക്ക് പക്ഷേ പ്രചാരണത്തിന് ട്രംപിനു ലഭിച്ചത്രയും സമയം കിട്ടിയില്ല. എങ്കിലും പല സർവേകളിലും കമല ട്രംപിനൊപ്പം എത്തുകയോ ചിലപ്പോഴെങ്കിലും അദ്ദേഹത്തെ മറികടക്കുകയോ ചെയ്തു.
∙ ‘സന്ദർശകരും’ വോട്ടു ചെയ്തു!
നവംബർ അഞ്ചിനായിരുന്നു അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്. എന്നാൽ ആകെയുള്ള 50 സംസ്ഥാനങ്ങളിൽ പലയിടത്തും നേരത്തേ വോട്ടെടുപ്പ് (ഏർളി വോട്ടിങ്) നടന്നു. ആ സൗകര്യം ഇത്തവണ ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുകയും ചെയ്തു. ബൂത്തുകൾക്ക് പുറത്ത് കാറുകളിലിരുന്നുപോലും ഏർളി വോട്ട് ചെയ്തവരുണ്ട്. ബൂത്തിലെത്തി വോട്ടറായി റജിസ്റ്റർ ചെയ്ത് വോട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇന്ത്യയിലേതു പോലെ ഫോട്ടോ പതിച്ച വോട്ടർ പട്ടികയില്ലെന്നർഥം. കലിഫോർണിയ സ്റ്റേറ്റിൽ സന്ദർശകർക്കുവേണമെങ്കിലും വോട്ടറാകാമത്രേ. പുറമേ തപാൽ ബാലറ്റുമുണ്ട്, ഇന്ത്യയിലേതുമാതിരി.
പ്രസിഡന്റ് തിരഞ്ഞെടുപ്പാണെങ്കിലും മറ്റു പല സ്ഥാനങ്ങളിലേക്കുമുള്ളവരെയും ഒറ്റ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുക്കാനാകും. ഉദാഹരണത്തിന് നോർത്ത് കാരോലൈന (എൻസി) സ്റ്റേറ്റിൽ ഒരു വോട്ടർ 27 വോട്ടാണ് ചെയ്തത്! പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ രണ്ടുപേർക്കും കൂടി ഒരു വോട്ട് മതി. എല്ലാ പാർട്ടികളുടേയും ഈ സ്ഥാനാർഥികളെ ജോടികളായി കണക്കാക്കി ഒരു വോട്ട് ചെയ്താൽ മതിയായിരുന്നു.
ഇതിനു പുറമേ യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് ഡിസ്ട്രിക്ട് 4, എൻസി ഗവർണർ, ലഫ്.ഗവർണർ, എൻസി അറ്റോർണി ജനറൽ, എൻസി ഓഡിറ്റർ, കമ്മിഷണർ ഓഫ് അഗ്രികൾചർ, കമ്മിഷണർ ഓഫ് ഇൻഷുറൻസ്, കമ്മിഷണർ ഓഫ് ലേബർ, എൻസി സെക്രട്ടറി ഓഫ് സ്റ്റേറ്റ്, സൂപ്രണ്ട് ഓഫ് പബ്ലിക് ഇൻസ്ട്രക്‌ഷൻ, എൻസി ട്രഷറർ, എൻസി സുപ്രീംകോർട്ട് അസോസിയേറ്റ് ജഡ്ജി, അപ്പീൽസ് ജഡ്ജി (3 പേർ), എൻസി സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ട് 17, ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് (ഡിസ്ട്രിക്ട് 41), എൻസി ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി (2 പേർ), വേക്ക് കൗണ്ടി റജിസ്ട്രാർ ഓഫ് ഡീഡ്സ്, വേക്ക് കൗണ്ടി ബോർഡ് ഓഫ് എജ്യുക്കേഷൻ, വേക്ക് കൗണ്ടി സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ ഡിസ്ട്രിക്ട് സൂപ്പർവൈസർ എന്നീ സ്ഥാനങ്ങളിലേക്ക് ഒറ്റ ബാലറ്റ് പേപ്പറാണ്. എല്ലാവർക്കും വോട്ട് ചെയ്യുന്നെങ്കിൽ 23 വോട്ട് ചെയ്യണം. പുറമേ നാലു ഹിതപരിശോധനാ വോട്ടുകളും ചെയ്യാം.
ഭരണഘടനാ ഭേദഗതി, വേക്ക് കൗണ്ടി പബ്ലിക് ലൈബ്രറീസ് ബോണ്ട്, ടൗൺ ഓഫ് കാരി ഹൗസിങ് ബോണ്ട്, പാർക്ക്, റിക്രിയേഷണൽ ഫസിലിറ്റീസ് ബോണ്ട് എന്നിവയുടെ ഭേദഗതി സംബന്ധിച്ചും വോട്ട് ചെയ്യാനുണ്ടായിരുന്നു. അങ്ങനെ ആകെ 27 വോട്ട്! കേരളത്തിലെ പിഎസ്‌സി പരീക്ഷകളിലെന്നപോലെ ചെറിയൊരു വൃത്തം (ബബിൾ) കറുപ്പിച്ചാണ് നോർത്ത് കാരോലൈനയിൽ വോട്ട് ചെയ്തത്. കറുത്ത മഷിയുള്ള പേന വോട്ടറുടെ കയ്യിലുണ്ടെങ്കിൽ അതുപയോഗിക്കാം, അല്ലെങ്കിൽ പേന അവർ തരും. ചില സംസ്ഥാനങ്ങളിൽ ഇലക്ട്രോണിക് മെഷീനുകളും ഉപയോഗിക്കുന്നുണ്ട്.
∙ ഇഞ്ചോടിഞ്ചല്ല മത്സരങ്ങള്‍
ബാലറ്റ് പേപ്പറുകൾ സ്കാൻ ചെയ്താണ് വോട്ട് എണ്ണുന്നത്. അമേരിക്കയിൽ പല ടൈം സോണുകളുള്ളതിനാൽ പോളിങ് അവസാനിക്കുന്നത് പല സമയങ്ങളിലാണ്. പോളിങ് തീർന്നാലുടൻ വോട്ടെണ്ണൽ ആരംഭിക്കും. ചില സ്ഥലത്ത് വോട്ട് ചെയ്യവേ തന്നെ മറ്റു ചിലയിടത്തെ ഫലസൂചനകൾ അറിയാൻ കഴിയും. ഇത്തവണ ആദ്യം മുതൽക്കേ ട്രംപ് തന്നെയായിരുന്നു മുൻപിൽ. ഒരവസരത്തിൽ പോലും കമല ഒപ്പമെത്തിയില്ല. നല്ല ഭൂരിപക്ഷത്തിൽ തന്നെ ട്രംപ് മുന്നേറിക്കൊണ്ടിരുന്നു.
മിക്ക സംസ്ഥാനങ്ങളും രാഷ്ട്രീയമായി കൃത്യമായ അഭിപ്രായമുള്ളവയാണ്. സ്ഥാനാർഥി ആരായാലും വോട്ട് പ്രത്യേക പാർട്ടിക്കായിരിക്കും. എന്നാൽ അഭിപ്രായം മാറിമറിയുന്ന ഏഴു സ്റ്റേറ്റുകളുണ്ടായിരുന്നു. അരിസോന, നെവാഡ, വിസ്കോസെൻ, മിഷിഗൻ, പെൻസിൽവേനിയ, നോർത്ത് കാരലൈന, ജോർജിയ– ഇത്തവണ അവയെല്ലാം ട്രംപിനെ തുണച്ചു. 271 ഇലക്ടറൽ വോട്ട് ലഭിക്കുന്നയാളാണ് പ്രസിഡന്റാകുക. ട്രംപിന് ഇത്തവണ 314 വോട്ട് ലഭിച്ചു. കമലയ്ക്ക് 223 വോട്ട്. (ഹിലറി ക്ലിന്റണ് 227 വോട്ടാണ് മുൻ തിരഞ്ഞെടുപ്പിൽ ലഭിച്ചത്).
വോട്ടെടുപ്പിനുമുൻപു തന്നെ ഇത് ഇഞ്ചോടിഞ്ച് മത്സരമല്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. 270 വോട്ടുകൾ ലഭിച്ച് ഏറെ വൈകുംമുൻപ് അണികളോട് സംസാരിക്കവേ 315 ഇലക്ടറൽ വോട്ട് നേടുമെന്നും അദ്ദേഹം പ്രവചിച്ചു. ആകെ 538 ഇലക്ടറൽ വോട്ടാണുള്ളത്. ഓരോ പാർട്ടിയും ഇലക്ടറൽ വോട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിനിധികളെ നിർദേശിച്ച് ഇലക്ടറൽ കോളജുണ്ടാക്കും. ഇവർ യോഗം ചേർന്ന് വോട്ട് ചെയ്യുമ്പോഴാണ് യഥാർഥത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത്. ഇതുപക്ഷേ വെറും നടപടിക്രമം മാത്രമാണ്. ഇലക്ടറൽ കോളജിലെ വോട്ടിന്റെ ഫലം പ്രഖ്യാപിക്കേണ്ടത് വൈസ് പ്രസിഡന്റാണ്. ഇത്തവണ ആ നിയോഗം ‘തോറ്റ പ്രസിഡന്റ്’ കമല ഹാരിസിനാണ് !
∙ സമ്പൂർണ ആധിപത്യത്തിലേക്ക്...
ഒരു സ്‌ഥാനാർഥിക്കും കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കൂടുതൽ വോട്ട് നേടിയ മൂന്നു സ്‌ഥാനാർഥികളിൽ ഒരാളെ യുഎസ് പ്രതിനിധിസഭ പ്രസിഡന്റായി തിരഞ്ഞെടുക്കുന്ന രീതിയുമുണ്ടായിരുന്നു. 1800ലും 1824ലും പ്രതിനിധി സഭയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിക്കു കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ടു സ്‌ഥാനാർഥികളിൽനിന്നു സെനറ്റ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കും. 1836ൽ വൈസ് പ്രസിഡന്റിനെ സെനറ്റാണ് തിരഞ്ഞെടുത്തത്.
2025 ജനുവരി 20നാണ് നാൽപത്തിയേഴാമത്തെ പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുക. 2016–’20 കാലത്തു പ്രസിഡന്റായിരുന്ന ട്രംപ് എഴുപത്തിയെട്ടാം വയസ്സിലാണു വൈറ്റ്ഹൗസിലേക്കു തിരികെയെത്തുന്നത്. യുഎസിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ട്രംപ്. തിരഞ്ഞെടുപ്പ് അട്ടിമറി ഉൾപ്പെടെയുള്ള കേസുകളിലായി 2 തവണ കുറ്റവിചാരണയും സാമ്പത്തിക തിരിമറിക്കേസുകളിലെ പ്രതികൂല വിധികളും നേരിട്ടാണ് ട്രംപിന്റെ തിരിച്ചുവരവ്. പ്രസിഡന്റാകുന്നതോടെ കേസുകളെല്ലാം മരവിപ്പിക്കും.
എല്ലാ തിരഞ്ഞെടുപ്പുകളിലും അമേരിക്കയിൽ വിഷയങ്ങൾ ഒന്നു തന്നെയാണ്. കുടിയേറ്റം, ഗർഭഛിദ്രം, നികുതി എന്നിങ്ങനെ. ഇത്തവണ ഇതോടൊപ്പം കമലയുടെ പൈതൃകം പോലെയുള്ള ചില വിഷയങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു. കമല ഇന്ത്യനാണോ അതോ ‘ബ്ലാക്ക്’ വംശജയാണോ എന്ന് ട്രംപ് പരസ്യമായി ചോദിച്ചിരുന്നു. യുഎസ് സെനറ്റിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലാണ്. സെനറ്റിൽ റിപ്പബ്ലിക്കൻ പക്ഷത്തിന് 52 സീറ്റുണ്ട്. ഡെമോക്രാറ്റുകൾക്ക് 47 മാത്രം. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു നിലവിൽ 216 സീറ്റുണ്ട്. ഡെമോക്രാറ്റുകൾക്ക് 209. കേവല ഭൂരിപക്ഷത്തിന് 218 വേണം. അതുകൂടി നേടിയാൽ ഇനി ട്രംപിന്റെ സമ്പൂർണ ആധിപത്യമാകും അമേരിക്കയിൽ.