ഈ ഖജനാവിൽ ഒന്നുമില്ലേ... കേട്ടുമടുത്ത സ്ഥിരം പല്ലവി മാറ്റിവച്ച് കേരളത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടെന്നും വരുംകാലങ്ങളിൽ അത് കൂടുതൽ മെച്ചപ്പെടുമെന്നുമുള്ള ‘സന്തോഷകരമായ പ്രഖ്യാപന’ത്തോടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. വികസന കുതിപ്പിലേക്ക് പിണറായി സർക്കാർ ടേക്ക് ഓഫ് ചെയ്യുന്നു എന്ന പ്രഖ്യാപനം പിന്നാലെ. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ‘കട’മെല്ലാം പറഞ്ഞു തീർത്ത് ബജറ്റ് അവതരണത്തിന് വേഗം വച്ചപ്പോഴേക്കും രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ജനപ്രിയമാകുമെന്ന് ഉറപ്പായി. പക്ഷേ പിന്നീട് വലിയ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ ബജറ്റ് അവതരണത്തിനു മുൻപേ ക്ഷേമ പെൻഷൻ വർധനവിനെ കുറിച്ചുണ്ടായ പ്രതീക്ഷ നിരാശയ്ക്ക് വഴിമാറി. അതേസമയം ഇടത്തരക്കാർക്കും പുതിയ സംരംഭകർക്കും വയോജനങ്ങൾക്കും ‘ന്യൂ ഇന്നിങ്സ്’ ആരംഭിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടായിരുന്നു. കേന്ദ്രബജറ്റിൽ മറന്ന വയനാട് പുനരധിവാസവും വിഴിഞ്ഞം തുറമുഖവും കേരള ബജറ്റിൽ ഇടംപിടിച്ചു. എന്നാൽ ഭൂനികുതിയിലെ വർധനവ് പൊതുജനത്തെ നേരിട്ടു ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റിൽ ബാലഗോപാലിന് വിജയിക്കാനായോ ? മാസങ്ങൾക്കകം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിലും വോട്ടുനേടാൻ ഈ ബജറ്റ് മതിയോ ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ഖജനാവിൽ ഒന്നുമില്ലേ... കേട്ടുമടുത്ത സ്ഥിരം പല്ലവി മാറ്റിവച്ച് കേരളത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടെന്നും വരുംകാലങ്ങളിൽ അത് കൂടുതൽ മെച്ചപ്പെടുമെന്നുമുള്ള ‘സന്തോഷകരമായ പ്രഖ്യാപന’ത്തോടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിച്ചത്. വികസന കുതിപ്പിലേക്ക് പിണറായി സർക്കാർ ടേക്ക് ഓഫ് ചെയ്യുന്നു എന്ന പ്രഖ്യാപനം പിന്നാലെ. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ‘കട’മെല്ലാം പറഞ്ഞു തീർത്ത്  ബജറ്റ് അവതരണത്തിന് വേഗം വച്ചപ്പോഴേക്കും രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ജനപ്രിയമാകുമെന്ന് ഉറപ്പായി. പക്ഷേ പിന്നീട് വലിയ ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇതോടെ ബജറ്റ് അവതരണത്തിനു മുൻപേ ക്ഷേമ പെൻഷൻ വർധനവിനെ കുറിച്ചുണ്ടായ പ്രതീക്ഷ നിരാശയ്ക്ക് വഴിമാറി.

അതേസമയം ഇടത്തരക്കാർക്കും പുതിയ സംരംഭകർക്കും വയോജനങ്ങൾക്കും ‘ന്യൂ ഇന്നിങ്സ്’ ആരംഭിക്കാനുള്ള പദ്ധതികളും ബജറ്റിലുണ്ടായിരുന്നു. കേന്ദ്രബജറ്റിൽ മറന്ന വയനാട് പുനരധിവാസവും വിഴിഞ്ഞം തുറമുഖവും കേരള ബജറ്റിൽ ഇടംപിടിച്ചു. എന്നാൽ ഭൂനികുതിയിലെ വർധനവ് പൊതുജനത്തെ നേരിട്ടു ബാധിക്കും.  തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ സംസ്ഥാനത്ത് വികസനവും ക്ഷേമവും മുൻനിർത്തിയുള്ള ബജറ്റിൽ ബാലഗോപാലിന് വിജയിക്കാനായോ ? മാസങ്ങൾക്കകം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിലും വോട്ടുനേടാൻ ഈ ബജറ്റ് മതിയോ ? വിശദമായി പരിശോധിക്കാം.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരണത്തിന് എത്തിയപ്പോൾ (ചിത്രം. ശ്രീലക്ഷ്മി ശിവദാസ്/ മനോരമ)
ADVERTISEMENT

∙ ക്ഷേമ പെൻഷനിൽ മറന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനം

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണിക്കുണ്ടായ വമ്പൻ തോൽവിയിൽ പാർട്ടി നേതാക്കളടക്കം കാരണം കണ്ടെത്തിയത് ക്ഷേമ പെൻഷൻ കൃത്യമായി നൽകുന്നതില്‍ വന്ന വീഴ്ചയാണ്. ഇതേ തുടർന്ന് പത്രസമ്മേളനങ്ങളിൽ  മുഖ്യമന്ത്രിയടക്കം കുടിശിക ഉടൻ തീർക്കുമെന്ന് ഉറപ്പു നൽകി. 2021ൽ തിരഞ്ഞെടുപ്പ് സമയം ക്ഷേമപെൻഷൻ 1500 രൂപയിൽ നിന്നും 2500 രൂപയാക്കി വർധിക്കുമെന്ന വാഗ്ദാനം പാലിക്കാൻ പക്ഷേ ഈ ബജറ്റ് മറന്നിരിക്കുന്നു. അഞ്ചു വർഷം കൊണ്ടു പെൻഷൻ തുകയിൽ തുച്ഛമായ വർധന മാത്രമാണ് ഈ സർക്കാരിന് നൽകാനായത്.

ക്ഷേമപെൻഷൻ നൽകുന്നതിലെ വീഴ്ച വലിയ ചർച്ചയാവുകയും ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തിട്ടും ഇതിൽ നിന്നും സർക്കാർ പാഠം പഠിച്ചെന്ന് ഈ ബജറ്റ് കണ്ടാൽ തോന്നുമോ? ബജറ്റവതരണത്തിനു മുൻപേ ക്ഷേമപെൻഷൻ 2500 ആക്കില്ലെന്ന സൂചന ലഭിച്ചിരുന്നു. അതേസമം 150 രൂപയോളം വർധിപ്പിക്കുമെന്ന് പ്രതീക്ഷ ജനങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ലക്ഷക്കണക്കിനു സാധാരണക്കാരുടെ ഈ പ്രതീക്ഷ ബജറ്റ് അവതരണം കഴിഞ്ഞതോടെ അസ്തമിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം ക്ഷേമപെൻഷനിലെ 'സർക്കാർ മറവി' വോട്ടുകളിൽ പ്രതിഫലിച്ചേക്കും.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കുട്ടികൾക്ക് ആഹാരം വിളമ്പുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ (ഫയൽ ചിത്രം: മനോരമ)

∙ സർക്കാർ ജീവനക്കാരെ മറന്നില്ല പക്ഷേ...

ADVERTISEMENT

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ ജീവനക്കാരെ ആദ്യമേ കൂടെ നിർത്താനാണ് ധനമന്ത്രി ശ്രമിച്ചത്. ഡിഎ കുടിശികയിൽ പ്രഖ്യാപനം നടത്തവേ സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടിലായ സമയമത്രയും കൂടെ നിന്നു സഹകരിച്ച ജീവനക്കാർക്ക് നന്ദിയും പറഞ്ഞിരുന്നു. ഇതിനാലാവണം ബജറ്റിലെ ആദ്യ പ്രഖ്യാപനം ജീവനക്കാർക്കായി നൽകിയത്. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം തീർത്തു നൽകുമെന്നും പിഎഫിൽ ലയിപ്പിക്കുന്ന ഡിഎ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഒഴിവാക്കും എന്നുമായിരുന്നു പ്രഖ്യാപനം.

ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഒട്ടും ആശ്വാസകരമല്ല ഈ ബജറ്റ്. കഴിഞ്ഞ ബജറ്റിന്റെ ആവർത്തനം മാത്രമാണ് ഇക്കുറിയും ഉണ്ടായത്. ശമ്പള പരിഷ്കരണത്തെ കുറിച്ച് മുഖ്യമന്ത്രി ഉറപ്പുനൽകിയതാണ്. പക്ഷേ അതിനെ കുറിച്ച്് ബജറ്റിൽ ഒന്നും പറയുന്നില്ല. ശമ്പള കുടിശ്ശിക നൽകും എന്നത് മാത്രമാണ് ആശ്വാസകരം.

ജയശ്ചന്ദ്രൻ കലിംഗൽ, സംസ്ഥാന ജനറൽ സെക്രട്ടറി, ജോയിൻ്റ് കൗൺസിൽ

അതേസമയം സർവീസ് പെൻഷൻ കുടിശിക 600 കോടി  ഫെബ്രുവരിയിൽ തീർക്കുമെന്ന പ്രഖ്യാപനവും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും കയ്യടി നേടാൻ സഹായിക്കും. ബജറ്റവതരണത്തിന്റെ അവസാന നിമിഷങ്ങളിലും സർക്കാർ ജീവനക്കാർക്ക് ധനമന്ത്രി ആശ്വാസം കരുതിയിരുന്നു. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത  ഏപ്രില്‍ മാസം നല്‍കുമെന്നായിരുന്നു ആ പ്രഖ്യാപനം. ഇതിനൊപ്പം സർക്കാർ ഓഫിസിലെ ദിവസവേതന കരാർ ജീവനക്കാരുടെ വേതനത്തിൽ 5 ശതമാനം വര്‍ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് മുൻപേ പിണറായി സർക്കാർ ജീവനക്കാർക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതിനു പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ ഇതിൽ പുതുമയില്ലെന്നാണ് ജീവനക്കാരുടെ സംഘടനാ നേതാക്കൾ പറയുന്നത്.

മെഡിസെപ് പദ്ധതിയിൽ 1668 കോടി രൂപ അനുവദിച്ചെന്നും ഇതിൽ 1605 കോടിയും സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിനായിട്ടാണ് നൽകിയതെന്നും ബജറ്റ് പറയുന്നു. ഇതും സർക്കാർ ജീവനക്കാരോടുള്ള കരുതലിനുള്ള ഉദാഹരണമാണ്. അതേസമയം പുതിയ ശമ്പളപരിഷ്കരണത്തെ കുറിച്ചു ബജറ്റിൽ പ്രഖ്യാപനങ്ങളൊന്നും വന്നില്ല. സാധാരണ ശമ്പളപരിഷ്കരണം ബജറ്റിൽ പറയേണ്ട കാര്യമില്ലെങ്കിലും ശമ്പള പരിഷ്കരണത്തെ കുറിച്ചു പഠിക്കുന്നതിനായി കമ്മിഷനെ വയ്ക്കുന്നത് പ്രഖ്യാപിക്കാമായിരുന്നു. ഇതുണ്ടായില്ലെന്നത് ജീവനക്കാർക്ക് നിരാശ നൽകും. സർക്കാരിന്റെ അവസാന വർഷം ജീവനക്കാർക്ക് പുതിയ ശമ്പളം പ്രഖ്യാപിച്ച് വോട്ടുറപ്പിക്കുന്ന രീതിയാണ് വർഷങ്ങളായി കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.

2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം മടങ്ങുന്ന സ്ത്രീ വോട്ടർ (File Photo by PTI)

∙ കുടത്തിലുണ്ട് കിഫ്ബി 'ടോൾ ഭൂതം'

ADVERTISEMENT

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ബജറ്റ് അവതരണ വേളകളിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് ആസ്വദിച്ച് പറഞ്ഞ വാക്കായിരുന്നു കിഫ്ബി. കേരളത്തിലെ വികസനം ഏറ്റെടുത്ത് നടത്താൻ അവതരിച്ച കിഫ്ബി പക്ഷേ പിൽക്കാലത്ത് സർക്കാരിന് തലവേദനയായി. കിഫ്ബി വഴി എടുത്ത കടം സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി കേരളത്തിന്റെ കടമെടുക്കലിനെ ബാധിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ഈ ബജറ്റിൽ കിഫ്ബി നിർമിച്ച റോഡുകളിൽ ടോൾ പിരിവ് ആരംഭിക്കുമോ? അത്തരം പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമോ എന്ന സംശയവും കൂടുതലായിരുന്നു. ഈ അഭ്യൂഹത്തെ തള്ളിപ്പറയാൻ ബജറ്റവതരണത്തിൽ ധനമന്ത്രി തയാറായില്ല. അതേസമയം കിഫ്ബിക്ക് സ്വന്തമായി വരുമാന മാർഗം ഉണ്ടാവണമെന്ന് പറയുകയും ചെയ്തു. 

'ടോൾ' എന്ന ആശയം കിഫ്ബിക്കു വരുമാനമുണ്ടാക്കാനുള്ള വഴിയാക്കുമോ എന്നത് കണ്ടറിയേണ്ടിരിക്കുന്നു. എങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനു മികച്ചൊരു ആയുധമായിരിക്കും കിഫ്ബി 'ടോൾ' എന്നതിൽ സംശയം വേണ്ട.

∙ റിവേഴ്സ് ഗീയറിട്ടാൽ ഇവി ഓടുമോ ? ആ വരുമാനം ഭൂനികുതി തരുമോ?

ഭൂനികുതി കുത്തനെ കൂട്ടിയാണ് ഇത്തവണ സർക്കാർ ഇരുട്ടടി നൽകിയിരിക്കുന്നത്. സർക്കാരിന്റെ നിലവിലെ വരുമാനം മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന ഭൂനികുതി സ്ലാബുകളിലം നിരക്കുകൾ 50 ശതമാനമാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. 

പഞ്ചായത്ത് പ്രദേശത്ത് അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആര്‍ ഒന്നിന് (8.1 ആര്‍ വരെ) പ്രതിവര്‍ഷം അഞ്ച് രൂപ എന്നത് 7.5 രൂപയാകും. ഏറ്റവും ഉയര്‍ന്ന നിരക്കായ ആര്‍ ഒന്നിന് (8.1 ആറിന് മുകളില്‍) പ്രതിവര്‍ഷം 30 രൂപ എന്നത് 45 രൂപയാകും. മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രദേശത്ത് 2.43 ആര്‍ വരെ ആര്‍ ഒന്നിന് പ്രതിവര്‍ഷം 10 രൂപ എന്നത് 15 രൂപയും 2.43 ആറിനു മുകളില്‍ 15 രൂപ എന്നത് 22.50 രൂപയും ആകും. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്തത് 1.62 ആര്‍ വരെ പ്രതിവര്‍ഷം 20 രൂപ ആയിരുന്നത് 30 രൂപയായും 1.62ന് മുകളില്‍ ആര്‍ ഒന്നിന് പ്രതിവര്‍ഷം 30 രൂപ ആയിരുന്നത് 45 രൂപ ആയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ഈടാക്കുന്നത്.

ഇലക്ട്രിക് വാഹനത്തിലേക്ക് പോകാൻ പ്രോത്സാഹിപ്പിക്കണമെന്ന് ഒരു വശത്ത് പറയുമ്പോൾ മറുവശത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി കൂട്ടുകയാണ് സർക്കാർ. 15 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 8 ശതമാനമാണ് നികുതി വരുന്നത്. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്കു 10 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതിയായി ഈടാക്കിയിരുന്ന 5 ശതമാനം നികുതി വാഹനവിലയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കുകയായിരുന്നു. ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനം നികുതി ഈടാക്കും. ഇതിനു പുറമേ വിലക്കൂട്ടത്തിൽ പ്രധാനമായി പറയേണ്ടത് കോടതി ഫീസുകളുടെ പരിഷ്കരണമാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ (ഫയൽ ചിത്രം: മനോരമ)

∙ ‘ഗോസ്റ്റ് ഹൗസുകൾ’ വാടക നൽകും, സ്റ്റാർട്ടപ്പിന് 10 കോടി 

പുത്തൻ പദ്ധതികളാണ് ബജറ്റിന്റെ തുറുപ്പ്ചീട്ട്. ഈ നീക്കങ്ങൾ വിജയിക്കുമോ എന്നു നോക്കാം. ചെറുപ്പക്കാർ, വീട്ടുടമസ്ഥർ മുതൽ മുതിർന്ന പൗരന്മാർ വരെ പദ്ധതിയുടെ ലക്ഷ്യത്തിലുണ്ട്. കേരളത്തിൽ ആൾതാമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തോടെയുള്ള സംരംഭമാണ് ‘കെ ഹോംസ്’. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസ സൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും  പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും. ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ സാധ്യത മനസ്സിലാക്കി ഇത് കേരളത്തിൽ ഉടനീളം വ്യാപിപ്പിക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി.

ചെറുപ്പക്കാർക്കാണ് ഇഓ (എക്സ്പാൻഡ് യുവർ ഓഫിസ്). സ്വന്തമായി ഭൂമി കൈവശമുള്ളതും നൂറിൽ കൂടുതൽ പേർക്ക് തൊഴിലവസരം നൽകാൻ കഴിയുന്നതുമായ ആളുകൾക്കാണ് ഈ പദ്ധതി. ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും വിജയകരമായി പ്രവർത്തിച്ചു വരുന്ന ഒരു സ്റ്റാർട്ടപ്പ് അല്ലെങ്കിൽ എംഎസ്എംഇയ്ക്ക് സ്വന്തം ഭൂമിയിൽ കോ വർക്കിങ് സ്പേസ് നിർമിക്കാൻ സർക്കാർ 10 കോടി രൂപ വരെ 5 ശതമാനം പലിശയിൽ വായ്പ നൽകും. ഇങ്ങനെ സ്ഥാപിക്കുന്ന കോ വർക്കിങ് സ്പേസുകളുടെ 90 ശതമാനവും രണ്ടു വർഷത്തിനുള്ളിൽ ഉപയോഗിച്ച് തുടങ്ങുകയും ആനുപാതികമായ തൊഴിലുകൾ സൃഷ്ടിക്കുകയും ചെയ്താൽ പലിശയുടെ ഒരു ഭാഗം കൂടി ഇളവ് ചെയ്തു കൊടുക്കും. ഈ പദ്ധതിയുടെ പലിശ ഇളവിനായി ഈ വർഷം കെഎഫ്സിക്ക് 10 കോടി രൂപ വകയിരുത്തുന്നു. മുതിർന്ന പൗരന്മാരുടെ സാമ്പത്തിക ശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി പുതുസംരംഭങ്ങൾ, വ്യവസായങ്ങൾ എന്നിവ ആരംഭിക്കാൻ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് ‘ന്യു ഇന്നിങ്സ്’.  മുതിർന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി 5 കോടി രൂപ വകയിരുത്തി.

ഗ്രാമവഴികളിലൂടെ സഞ്ചരിക്കുന്ന ടൂറിസ്റ്റ് (ഫയൽ ചിത്രം: മനോരമ)

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനായുള്ള കേന്ദ്രങ്ങളാണ് ലോകകേരള കേന്ദ്ര. നാടൻ കലകൾ, കേരളീയ ഭക്ഷണം, വിനേദ സഞ്ചാരികൾക്ക് താമസസ്ഥലം എന്നിവ ഇതിൽ ഉൾപ്പെടുന്നു.  ഇതിനായി 5 കോടി രൂപ ബജറ്റിൽ‌ അനുവദിച്ചു. വന്‍കിട കൺവെൻഷൻ സെന്ററുകളും ഡെസ്റ്റിനേഷൻ ടൂറിസം സെന്ററുകളും വികസിപ്പിക്കുന്നതാണ് മൈസ് ടൂറിസം (MICE- Meetings,Incentives, Conferences, and Exhibitions) . സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവേശനം നേടിയിട്ടുള്ള റഗുലർ/ ഫുൾടൈം ഗവേഷണ വിദ്യാർഥികളിൽ മറ്റു ഫെലോഷിപ്പുകളോ ധനസഹായങ്ങളോ ഇല്ലാത്തവർക്ക് പ്രതിമാനം 10,000 രൂപ ഫെലോഷിപ്പ് നൽകുന്ന പദ്ധതിയാണ് സിഎം റിസർച്ച് ഫെലോഷിപ്പ്. ഇതിനായി 2025–26 വർഷത്തിൽ 20 കോടി രൂപ വകയിരുത്തി. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ളവരെ പദ്ധതി ലക്ഷ്യമിടുന്നു.

English Summary:

Kerala Budget 2025: Will Balagopal's Budget Win Votes in Upcoming Elections?