നിർമല പറഞ്ഞു, മൽഹോത്ര കേട്ടു; എല്ലാർക്കും കിട്ടില്ല പലിശയാശ്വാസം; എത്ര കുറയും നിങ്ങളുടെ വായ്പ?

കേന്ദ്ര ബജറ്റിൽ ആദായ നികുതിയിൽ ഇളവ് ലഭിച്ചതിനു പിന്നാലെ ബാങ്ക് വായ്പയുടെ പലിശഭാരത്തിലും ആശ്വാസം. റിസർവ് ബാങ്ക് റീപ്പോ നിരക്ക് കാൽ ശതമാനം (0.25%) കുറച്ചതോടെ, ബാങ്ക് വായ്പകളുടെ പലിശ നിരക്കും കുറയാൻ വഴിയൊരുങ്ങി. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നത് നിരവധി കുടുംബങ്ങൾക്ക് നേട്ടമാകും. ഉപഭോക്തൃവിപണിക്ക് കരുത്തുപകർന്ന്, ജിഡിപി വളർച്ചയെ വീണ്ടും ഉഷാറാക്കുക ലക്ഷ്യമിട്ടാണ് ഇക്കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആദായനികുതിയിൽ ആനുകൂല്യങ്ങൾ നൽകിയത്. പലിശഭാരം കുറച്ച്, ഇക്കാര്യത്തിൽ കേന്ദ്രത്തിന് ശക്തമായ പിന്തുണ നൽകുന്നതു കൂടിയായി റീപ്പോനിരക്ക് കുറച്ച റിസർവ് ബാങ്കിന്റെ തീരുമാനം. ഡിസംബറിൽ റിസർവ് ബാങ്കിന്റെ ഗവർണർ സ്ഥാനത്തുനിന്ന് വിരമിച്ച ശക്തികാന്ത ദാസിന്റെ പകരക്കാരൻ സഞ്ജയ് മൽഹോത്രയുടെയും കഴിഞ്ഞ മാസം ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഡോ.മൈക്കൽ പാത്രയുടെയും പിൻഗാമി എം.രാജേശ്വർ റാവുവിന്റെയും ആദ്യ എംപിസി യോഗമായിരുന്നു ഇത്. പലിശഭാരം വെട്ടിക്കുറച്ച് തുടക്കം ഗംഭീരമാക്കാൻ ഇരുവർക്കും കഴിഞ്ഞു. രാജ്യത്ത് സ്വകാര്യ ഉപഭോഗം കൂടാനും സാമ്പത്തിക വളർച്ച മെച്ചപ്പെടാനും റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ഗോയലും പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും,

കേന്ദ്ര ബജറ്റിൽ ആദായ നികുതിയിൽ ഇളവ് ലഭിച്ചതിനു പിന്നാലെ ബാങ്ക് വായ്പയുടെ പലിശഭാരത്തിലും ആശ്വാസം. റിസർവ് ബാങ്ക് റീപ്പോ നിരക്ക് കാൽ ശതമാനം (0.25%) കുറച്ചതോടെ, ബാങ്ക് വായ്പകളുടെ പലിശ നിരക്കും കുറയാൻ വഴിയൊരുങ്ങി. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നത് നിരവധി കുടുംബങ്ങൾക്ക് നേട്ടമാകും. ഉപഭോക്തൃവിപണിക്ക് കരുത്തുപകർന്ന്, ജിഡിപി വളർച്ചയെ വീണ്ടും ഉഷാറാക്കുക ലക്ഷ്യമിട്ടാണ് ഇക്കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആദായനികുതിയിൽ ആനുകൂല്യങ്ങൾ നൽകിയത്. പലിശഭാരം കുറച്ച്, ഇക്കാര്യത്തിൽ കേന്ദ്രത്തിന് ശക്തമായ പിന്തുണ നൽകുന്നതു കൂടിയായി റീപ്പോനിരക്ക് കുറച്ച റിസർവ് ബാങ്കിന്റെ തീരുമാനം.
ഡിസംബറിൽ റിസർവ് ബാങ്കിന്റെ ഗവർണർ സ്ഥാനത്തുനിന്ന് വിരമിച്ച ശക്തികാന്ത ദാസിന്റെ പകരക്കാരൻ സഞ്ജയ് മൽഹോത്രയുടെയും കഴിഞ്ഞ മാസം ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഡോ.മൈക്കൽ പാത്രയുടെയും പിൻഗാമി എം.രാജേശ്വർ റാവുവിന്റെയും ആദ്യ എംപിസി യോഗമായിരുന്നു ഇത്. പലിശഭാരം വെട്ടിക്കുറച്ച് തുടക്കം ഗംഭീരമാക്കാൻ ഇരുവർക്കും കഴിഞ്ഞു. രാജ്യത്ത് സ്വകാര്യ ഉപഭോഗം കൂടാനും സാമ്പത്തിക വളർച്ച മെച്ചപ്പെടാനും റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ഗോയലും പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും, ഡിസംബറിലെ യോഗത്തിൽ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള എംപിസി പരിഗണിച്ചിരുന്നില്ല. എന്നാൽ, റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റശേഷമുള്ള ആദ്യ യോഗത്തിൽ തന്നെ കേന്ദ്രമന്ത്രിമാരുടെ ആവശ്യത്തിന് പച്ചക്കൊടി വീശിയിരിക്കുകയാണ് സഞ്ജയ് മൽഹോത്ര.
റിസർവ് ബാങ്ക് ഗവർണർ അധ്യക്ഷനായ ആറംഗ പണനയനിർണയ സമിതി (എംപിസി) ഒറ്റക്കെട്ടായാണ് റീപ്പോ കാൽ ശതമാനം കുറയ്ക്കാനും റിസർവ് ബാങ്കിന്റെ പണനയ നിലപാട് (monetary policy stance) ‘ന്യൂട്രൽ’ ആയി നിലനിർത്താനും തീരുമാനിച്ചത്. സഞ്ജയ് മൽഹോത്ര, എം.രാജേശ്വർ റാവു എന്നിവരെക്കൂടാതെ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജീവ് രഞ്ജൻ, കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്ത സ്വതന്ത്ര അംഗങ്ങായ ഡോ.നാഗേഷ് കുമാർ, സൗഗത ഭട്ടാചാര്യ, പ്രഫ.രാം സിങ് എന്നിവരുമാണ് എംപിസിയിലുള്ളത്.
∙ കാത്തിരിപ്പിനൊടുവിൽ പലിശയിറക്കം
കോവിഡ് പശ്ചാത്തലത്തിൽ 2020 മേയിലായിരുന്നു ഇതിനു മുമ്പ് റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചത്. 4 ശതമാനമായാണ് അന്നു റീപ്പോ കുറച്ചത്. തുടർന്ന് 2022 മേയ് മുതൽ 2023 ഫെബ്രുവരി വരെയുള്ള യോഗങ്ങളിലായി തുടർച്ചയായി കൂട്ടി, ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനമാക്കുകയായിരുന്നു. ശേഷം തുടർച്ചയായി 11 യോഗങ്ങളിൽ പലിശയിൽ തൊടാതിരുന്ന ശേഷമാണ് ഇപ്പോൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.
6.50 ശതമാനമായിരുന്ന റീപ്പോ നിരക്ക് ഇതോടെ 6.25 ശതമാനമായി. സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് (എസ്ഡിഎഫ് റേറ്റ്) 6 ശതമാനമായും മാർജിനൽ സ്റ്റാൻഡിങ് ഫെസിറ്റിലി റേറ്റ് (എംഎസ്എഫ്) 6.5 ശതമാനമായുമാണ് കുറച്ചത്. ഡിസംബറിലെ യോഗത്തിൽ ബാങ്കുകളുടെ കരുതൽ ധന അനുപാതം (സിആർആർ) അരശതമാനം (0.50%) കുറച്ച് 4 ശതമാനമാക്കിയിരുന്നു. ഇത്തവണ സിആർആറിൽ തൊട്ടില്ല. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയും (എസ്എൽആർ) മാറ്റമില്ലാതെ 18 ശതമാനത്തിൽ തുടരുന്നു.
∙ ആർക്കൊക്കെയാണ് നേട്ടം?
റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകളെടുക്കുന്ന അടിയന്തര വായ്പയുടെ പലിശ നിരക്കാണ് റീപ്പോ. ഇതു കുറയുമ്പോൾ ബാങ്കുകളുടെ പലിശഭാരം കുറയും. ഈ ആനുകൂല്യമാണ് ബാങ്കുകൾ വായ്പാ ഇടപാടുകാർക്ക് കൈമാറുക. എന്നാൽ, റീപ്പോ കുറയ്ക്കുന്നതിന് ആനുപാതികമായ കുറവ് വായ്പകളുടെ പലിശ നിരക്കിൽ ബാങ്കുകൾ വരുത്താറില്ലെന്ന പരാതി റിസർവ് ബാങ്കിനു തന്നെയുണ്ട്. എങ്കിലും, നേരിയ കുറവെങ്കിലും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് കരുതാം.
ഫ്ലോട്ടിങ് പലിശ നിരക്കുള്ള വായ്പകൾ എടുത്തവർക്കും പുതുതായി വായ്പ എടുക്കുന്നവർക്കുമാണ് റീപ്പോ നിരക്ക് കുറഞ്ഞതിന്റെ നേട്ടം പ്രയോജനം ലഭിക്കുക. റിസർവ് ബാങ്ക് റീപ്പോ നിരക്ക് പരിഷ്കരിക്കുന്നതിന് അനുസരിച്ച് പലിശനിരക്ക് മാറുന്ന വായ്പകളാണ് ഫ്ലോട്ടിങ് വായ്പകൾ. റീപ്പോ കുറയുമ്പോൾ ഇവയുടെ പലിശ കുറയും; റീപ്പോ കൂടിയാൽ ഇവയുടെ പലിശ കൂടുകയും ചെയ്യും. മറിച്ച് നിങ്ങളുടെ വായ്പ സ്ഥിരപലിശ നിരക്കിലാണെങ്കിൽ റീപ്പോ കുറഞ്ഞതിന്റെ പ്രയോജനം കിട്ടില്ല. കാരണം, അത്തരം വായ്പകൾക്ക്, തിരിച്ചടവ് കാലത്തുടനീളം ഒരേ പലിശനിരക്ക് തന്നെയായിരിക്കും. പുതുതായി വായ്പ എടുക്കുന്നവർക്ക് കുറഞ്ഞ പലിശനിരക്കിന്റെ പ്രയോജനം കിട്ടുമെന്ന നേട്ടമുണ്ട്.
മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എംസിഎൽആർ), റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (ആർഎൽഎൽആർ) എന്നിങ്ങനെ വ്യത്യസ്ത വായ്പാ പലിശ നിർണയ മാനദണ്ഡങ്ങൾ ബാങ്കുകൾ ഉപയോഗിക്കുന്നുണ്ട്. ബാങ്കിന് ഓരോ മാസവും പരിഷ്കരിക്കാനോ നിലനിർത്താനോ കഴിയുന്നതാണ് എംസിഎൽആർ. ഇതിൽ ബാങ്ക് മാറ്റം വരുത്തിയാലേ, എംസിഎൽആർ അധിഷ്ഠിത വായ്പകളുടെ പലിശയിലും മാറ്റം വരൂ. ചില ബാങ്കുകളിൽ ഗോൾഡ് ലോൺ, ജിഎസ്ടി ലോൺ തുടങ്ങിയവ ഈ വിഭാഗത്തിലാണുള്ളത്. മറിച്ച്, റിസർവ് ബാങ്ക് റീപ്പോ നിരക്ക് മാറുന്നതിന് അനുസരിച്ച് മാത്രം മാറുന്നതാണ് ആർഎൽഎൽആർ വായ്പകൾ. ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, മറ്റ് വ്യക്തിഗത വായ്പകൾ തുടങ്ങിയവ ഈ വിഭാഗത്തിലാണുള്ളത്.
∙ എത്ര കുറയും പലിശഭാരം?
നിങ്ങൾക്ക് 20 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 30 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്നും വാർഷിക പലിശനിരക്ക് 8.75 ശതമാനമാണെന്നും കരുതുക. അങ്ങനെയെങ്കിൽ ഇഎംഐ ഏതാണ്ട് 26,511 രൂപയായിക്കും. റീപ്പോ കുറഞ്ഞതിന് ആനുപാതികമായി പലിശനിരക്ക് 8.5 ശതമാനമാകും. അപ്പോൾ ഇഎംഐ 26,035 രൂപയായി കുറയും. പ്രതിമാസ നേട്ടം 476 രൂപ. വാർഷിക നേട്ടം 5,712 രൂപ. ഈ തുക നിങ്ങൾക്ക് മറ്റാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം. നിങ്ങൾ മൊത്തത്തിൽ തിരിച്ചടയ്ക്കുന്ന പലിശബാധ്യതയും ആനുപാതികമായി കുറയും. മാത്രമല്ല, തിരിച്ചടവ് കാലാവധിയിലും മാസങ്ങളുടെ കുറവുണ്ടാകും. അതായത്, റീപ്പോ കുറയുമ്പോൾ ഇഎംഐ, പലിശബാധ്യത, തിരിച്ചടവ് കാലാവധി എന്നിവയിലും ആശ്വാസം ലഭിക്കും.
20 വർഷത്തെ (240 മാസം) തിരിച്ചടവ് കാലാവധിയുള്ള 50 ലക്ഷം രൂപയുടെ ഭവന വായ്പയാണ് നിങ്ങൾക്കുള്ളത് എന്നിരിക്കട്ടേ. പലിശനിരക്ക് 9%, ഇഎംഐ ഏതാണ്ട് 44,986 രൂപ. മൊത്തത്തിൽ തിരിച്ചടയ്ക്കുന്ന പലിശ മാത്രം 58 ലക്ഷം രൂപയോളമായിരിക്കും. റീപ്പോ 0.25% കുറഞ്ഞതോടെ പലിശനിരക്ക് 8.75 ശതമാനമാകും. ഇതോടെ ആകെ പലിശ ബാധ്യത 53.6 ലക്ഷം രൂപയായി കുറയും. നേട്ടമാകട്ടെ 4.4 ലക്ഷം രൂപയോളം.
മാത്രമല്ല, തിരിച്ചടവ് കാലാവധി ഇതുവഴി 230 മാസത്തോളമായും കുറയും. വായ്പ തിരിച്ചടയ്ക്കണമെന്ന ബാധ്യതയിൽ നിന്ന് നേരത്തേ മോചനം നേടാനാകും.
∙ ഉപയോഗിക്കാം വായ്പയുടെ റീഫിനാൻസ്
നിങ്ങളുടെ വായ്പ ഫിക്സഡ് നിരക്കിലാണെങ്കിൽ എന്തു ചെയ്യും? പൊതുവേ ഉയർന്ന പലിശനിരക്കാണ് ഫിക്സഡ് നിരക്കുള്ള വായ്പകൾക്കുള്ളത്. പിന്നീട്, റീപ്പോനിരക്ക് കൂടിയാൽ മാത്രം നേട്ടം കിട്ടുമെന്നതാണ് പ്രയോജനം. എന്നാൽ, റീപ്പോ കുറഞ്ഞാലുള്ള ആനുകൂല്യം കിട്ടുകയുമില്ല. 2025ൽ ഉടനീളം റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. ഈ വർഷം ആകെ 0.75% മുതൽ ഒരു ശതമാനം വരെ കുറവിനാണ് സാധ്യത. അങ്ങനെയെങ്കിൽ വായ്പ റീഫിനാൻസ് ചെയ്യുകയാണ് വേണ്ടത്. അതായത്, നിലവിലെ വായ്പ മുൻകൂർ അടച്ച്, കുറഞ്ഞ പലിശനിരക്കുള്ള മറ്റൊരു ബാങ്കിലേക്ക് മാറുന്നതാണ് റീഫിനാൻസിങ്.
ഉദാഹരണം നോക്കാം: നിങ്ങൾക്ക് 25 ലക്ഷം രൂപ വായ്പയുണ്ടെന്ന് ഇരിക്കട്ടെ. പലിശനിരക്ക് 9.5 ശതമാനമെന്നും വായ്പയുടെ തിരിച്ചടവ് കാലാവധി 20 വർഷമെന്നും (240 മാസം) കരുതുക. അപ്പോൾ ഇഎംഐ 22,232 രൂപ. നിങ്ങൾ കഴിഞ്ഞ 5 വർഷമായി ഈ വായ്പ അടച്ചുകൊണ്ടിരിക്കുന്നു എന്നും കരുതുക. വായ്പയിൽ തിരിച്ചടയ്ക്കാൻ ശേഷിക്കുന്ന തുക മറ്റൊരു ബാങ്കിൽ നിന്ന് വായ്പ തരപ്പെടുത്തി തിരിച്ചടയ്ക്കാം. പുതിയ ബാങ്കിൽ പലിശനിരക്കും ഇഎംഐയും കുറവാണെന്ന് ഉറപ്പുവരുത്തണം. പുറമേ, നിലവിലെ വായ്പ മുൻകൂർ തിരിച്ചടയ്ക്കുന്നതിന് ചെറിയ പിഴയടയ്ക്കേണ്ടി വരും. പുതിയ ബാങ്കിലെ പ്രോസസിങ് ഫീസും ശ്രദ്ധിക്കണം. എങ്കിലും, വായ്പ റീഫിനാൻസ് ചെയ്യുമ്പോൾ പലിശയിലും ഇഎംഐയിലും മികച്ച ഇളവ് നേടാം.