സംസ്ഥാന ബജറ്റിൽനിന്ന് ജീവനക്കാരും പെൻഷൻകാരും ശമ്പളം, പെൻഷൻ പരിഷ്കരണം ഉൾപ്പെടെ പ്രതീക്ഷിച്ചത് കുന്നോളം. കിട്ടിയതാകട്ടെ കടുകിനോളവും. അതേസമയം വൻ ആദായനികുതി ഇളവിലൂടെ ജീവനക്കാർക്ക് ഏറെ ആഹ്ലാദം പകർന്ന കേന്ദ്ര ബജറ്റിനു പിന്നാലെ വന്ന സംസ്ഥാന ബജറ്റ് ജീവനക്കാരെയും പെൻഷൻകാരെയും നിരാശയുടെ പടുകുഴിയിലേക്കു തള്ളി. എന്നാൽ ബജറ്റ് അവതരണം കാണുന്നവർക്ക് ഇങ്ങനെയല്ല തോന്നുന്നത്. സർക്കാർ ജീവനക്കാർക്കായി ഒട്ടേറെ പ്രഖ്യാപനങ്ങളല്ലേ ബജറ്റിലുള്ളത് എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്. പ്രശ്നം അതല്ലെന്നു മാത്രം. പ്രഖ്യാപനങ്ങൾ ഏറെയുണ്ട്. എന്നാൽ കൈയിൽ കിട്ടാനുള്ളത് എന്താണെന്നു ചോദിച്ചാൽ ഉത്തരമില്ല. അതു മാത്രമല്ല നേരത്തേ പറഞ്ഞ കാര്യങ്ങൾ പലതും ബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ആവർത്തിച്ചുവെന്നു മാത്രം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശം സംരക്ഷിക്കുമെന്ന ബജറ്റ് പ്രഖ്യാപനം മാത്രമാണ് ഏക ആശ്വാസം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നത് സംസ്ഥാന ബജറ്റാണ്. ക്ഷാമബത്ത മുതൽ ശമ്പള പരിഷ്കരണം വരെയുള്ള നടപടികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ബജറ്റിൽനിന്ന് ജീവനക്കാരും പെൻഷൻകാരും ശമ്പളം, പെൻഷൻ പരിഷ്കരണം ഉൾപ്പെടെ പ്രതീക്ഷിച്ചത് കുന്നോളം. കിട്ടിയതാകട്ടെ കടുകിനോളവും. അതേസമയം വൻ ആദായനികുതി ഇളവിലൂടെ ജീവനക്കാർക്ക് ഏറെ ആഹ്ലാദം പകർന്ന കേന്ദ്ര ബജറ്റിനു പിന്നാലെ വന്ന സംസ്ഥാന ബജറ്റ് ജീവനക്കാരെയും പെൻഷൻകാരെയും നിരാശയുടെ പടുകുഴിയിലേക്കു തള്ളി. എന്നാൽ ബജറ്റ് അവതരണം കാണുന്നവർക്ക് ഇങ്ങനെയല്ല തോന്നുന്നത്. സർക്കാർ ജീവനക്കാർക്കായി ഒട്ടേറെ പ്രഖ്യാപനങ്ങളല്ലേ ബജറ്റിലുള്ളത് എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്. പ്രശ്നം അതല്ലെന്നു മാത്രം. പ്രഖ്യാപനങ്ങൾ ഏറെയുണ്ട്. എന്നാൽ കൈയിൽ കിട്ടാനുള്ളത് എന്താണെന്നു ചോദിച്ചാൽ ഉത്തരമില്ല.

അതു മാത്രമല്ല നേരത്തേ പറഞ്ഞ കാര്യങ്ങൾ പലതും ബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ആവർത്തിച്ചുവെന്നു മാത്രം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശം സംരക്ഷിക്കുമെന്ന ബജറ്റ് പ്രഖ്യാപനം മാത്രമാണ് ഏക ആശ്വാസം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നത് സംസ്ഥാന ബജറ്റാണ്. ക്ഷാമബത്ത മുതൽ ശമ്പള പരിഷ്കരണം വരെയുള്ള നടപടികൾക്ക് തുടക്കം ബജറ്റ് നിർദേശങ്ങളിൽ നിന്നുമാണ്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. സംസ്ഥാന സർക്കാർ ജീവനക്കാർ കേരളത്തിൽ നിർണായക സാന്നിധ്യവും. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നതിനു മുമ്പുള്ള ബജറ്റിൽ ജീവനക്കാർ ഏറെ പ്രതീക്ഷിക്കുന്നതിൽ അത്ഭുതമില്ല. ബജറ്റ് ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്നു നോക്കാം.

മന്ത്രി കെ.എൻ.ബാലഗോപാൽ (ഫയൽ ചിത്രം. മനോരമ)
ADVERTISEMENT

∙ ബജറ്റ് കുപ്പിയിൽ നിയമസഭയിലെ ക്ഷാമബത്ത!

ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കും ഇനി മുതൽ വർഷത്തിൽ രണ്ടു തവണ ക്ഷാമബത്ത അനുവദിക്കുമെന്ന് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് നിലവിലെ സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡു ഡിഎ അനുവദിച്ചിരുന്നു. പക്ഷേ 40 മാസത്തെ കുടിശികയെക്കുറിച്ചുള്ള സൂചനപോലും ഉത്തരവിൽ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് അടുത്ത സാമ്പത്തിക വർഷത്തിലും രണ്ടു ഗഡു ഡിഎ ലഭിക്കേണ്ടതാണ്. അതിൽ ഒരെണ്ണം ഏപ്രിൽ മാസത്തെ ശമ്പളത്തിന്റെയോ പെൻഷന്റെയോ കൂടെ ലഭിക്കുമെന്നാണ് ബജറ്റിലെ സൂചന. ഇതിൽ പുതുമയൊന്നും അവകാശപ്പെടാനില്ല.

 2026 ജനുവരി 1 മുതൽ നിലവിൽ വരേണ്ട കേന്ദ്ര ശമ്പള പരിഷ്കരണത്തിനുള്ള കമ്മിഷനെ കഴിഞ്ഞ മാസം തന്നെ നിയമിച്ചു കഴിഞ്ഞു. എന്നാൽ സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെടെയും ശമ്പള- പെൻഷൻ പരിഷ്കരണത്തെക്കുറിച്ച് ബജറ്റിൽ സൂചന പോലുമില്ലാത്തത് ഈ വിഭാഗക്കാരെ നിരാശയിലാഴ്ത്തി.

ADVERTISEMENT

∙ ക്ഷാമബത്ത കുടിശിക ഇപ്പോഴും 6 ഗഡു; കൊടുത്തു തീർക്കുമോ

അതു മാത്രമല്ല പ്രതിസന്ധി. സംസ്ഥാന ജീവനക്കാർക്ക് നിലവിൽ 6 ഗഡു ക്ഷാമബത്ത (19%) കുടിശികയാണ്. കേന്ദ്ര സർക്കാർ 2025 ജനുവരിയിലെ ഡിഎ ഉടൻ പ്രഖ്യാപിക്കും. അപ്പോൾ സംസ്ഥാന ജീവനക്കാർക്ക് ഒരു ഗഡു അനുവദിച്ചാലും 6 ഗഡു കുടിശികയായിത്തന്നെ എക്കാലവും തുടരും. ക്ഷേമ പെൻഷൻ വിതരണത്തിൽ സ്വീകരിച്ച നടപടികൾക്കു സമാനമായി കേന്ദ്രം അതതു കാലത്ത് പ്രഖ്യാപിക്കുന്ന ക്ഷാമബത്തയ്ക്കൊപ്പം കുടിശിക ഗഡുക്കൾകൂടി സമയബന്ധിതമായി കൊടുത്തു തീർക്കണമെന്നാണ് ജീവനക്കാരും പെൻഷൻകാരും ആവശ്യപ്പെടുന്നത്.

(ഫയൽ ചിത്രം. മനോരമ)
ADVERTISEMENT

∙ ശമ്പള പരിഷ്കരണത്തിൽ മൗനം

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ആനുകൂല്യങ്ങൾ 2024 ജൂലായ് മുതൽ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ ശമ്പള പരിഷ്കരണത്തിന്റെ കുടിശിക പോലും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. അതിലെ 2 ഗഡു ഈ സാമ്പത്തിക വർഷം തന്നെ പിഎഫിൽ ലയിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇത് പണമായി കൈയിലെത്താൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരും. 2026 ജനുവരി 1 മുതൽ നിലവിൽ വരേണ്ട കേന്ദ്ര ശമ്പള പരിഷ്കരണത്തിനുള്ള കമ്മിഷനെ കഴിഞ്ഞ മാസം തന്നെ നിയമിച്ചു കഴിഞ്ഞു. എന്നാൽ സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെടെയും ശമ്പള- പെൻഷൻ പരിഷ്കരണത്തെക്കുറിച്ച് ബജറ്റിൽ സൂചന പോലുമില്ലാത്തത് ഈ വിഭാഗക്കാരെ നിരാശയിലാഴ്ത്തി.

∙ സ്റ്റാറ്റ്യൂട്ടറി പെൻഷൻ, അവധി സറണ്ടർ... മൗനം, മൗനം

ബജറ്റിൽ തെല്ല് ആശ്വാസം പെൻഷൻകാർക്കാണെന്നു പറയാം. അതേസമയം പെൻഷൻ സംബന്ധിച്ച പല കാര്യത്തിലും മൗനം. സംസ്ഥാന സർവീസ് പെൻഷൻകാർക്ക് ലഭിക്കാനുള്ള പെൻഷൻ പരിഷ്‌കരണത്തിന്റെ അവസാന ഗഡു വിതരണത്തിനായി 600 കോടി നീക്കി വച്ചിട്ടുണ്ടെന്ന പ്രഖ്യാപനം ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്ന പെൻഷൻകാർക്ക് ആശ്വാസമായി. അതേസമയം ജൂണിൽ അവസാനിക്കുന്ന മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടരുന്ന കാര്യം സർവീസ് സംഘടനകളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നു മാത്രമാണ് ബജറ്റിൽ പറയുന്നത്.

പങ്കാളിത്ത പെൻഷൻ അവസാനിപ്പിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുന്ന കാര്യത്തിലും ബജറ്റിൽ വ്യക്തമായ നിർദേശങ്ങളില്ല. നേരത്തെയുള്ള ബജറ്റുകളിൽ പറഞ്ഞതുപോലെ സർക്കാർ ജീവനക്കാർക്കായി അഷ്വേഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നു മാത്രമാണ് പറയുന്നത്. തടഞ്ഞുവച്ച ആർജിതാവധി ‘സറണ്ടറിനെക്കുറിച്ച്’ മിണ്ടാട്ടമില്ലെങ്കിലും പിഎഫിൽ ലയിപ്പിച്ച രണ്ടു ഗഡു ക്ഷാമബത്ത കുടിശികയുടെ ലോക്ക്-ഇൻ-പിരീഡ് ഈ വർഷം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം ജീവനക്കാർക്ക് ആശ്വാസത്തിനു വക നൽകുന്നു.

English Summary:

Government employee expectations were not met in Budget. The budget leaves many crucial issues unresolved.