റിട്ടയർചെയ്യാൻ 2 വർഷം; വിരമിച്ചശേഷം ജീവിക്കാൻ എങ്ങനെ പണം കണ്ടെത്തും? ഇതാ സമ്പാദ്യ–നിക്ഷേപ വഴികൾ

ഞാനും ഭാര്യയും വഡോദരയിലെ സ്വകാര്യ സ്ഥാപനങ്ങളിലാണു ജോലിചെയ്യുന്നത്. എനിക്ക് 61,000 രൂപയും ഭാര്യയ്ക്ക് 54,000 രൂപയും മാസം കയ്യിൽ ലഭിക്കുന്നുണ്ട്. രണ്ടു മക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ ബിഎസ്ഇ ഫാഷൻ ടെക്നോളജി അവസാന വർഷ വിദ്യാർഥിനിയാണ്. സമ്പാദ്യം: 5 ലക്ഷം രൂപയുടെ പിടിക്കാത്ത ചിട്ടി (5,000 രൂപയാണ് മാസം അടവ്. ഇനി 14 മാസംകൂടി അടവുണ്ട്. മറ്റു സമ്പാദ്യങ്ങൾ ഇല്ല. ചെലവ്: ഹൗസിങ് ലോൺ മാസം 20,000 രൂപ (ഇനി 8 വർഷംകൂടി അടവുണ്ട്). മകളുടെ പഠനച്ചെലവ്: മാസം 16,000–20,000 രൂപ (ഏപ്രിൽ 2025ൽ അവസാനിക്കും). മറ്റു ചെലവുകൾ: 15,000–20,000 രൂപ. മൂത്തമകളുടെ കല്യാണവും നാട്ടിലേക്കുള്ള വരവുകളുമൊക്കെയായി പണച്ചെലവുവന്നതിനാല്‍ സമ്പാദ്യങ്ങളൊന്നുമില്ല. രണ്ടു വർഷം കഴിഞ്ഞാൽ ഞാൻ വിരമിക്കും. ഭാര്യയ്ക്ക് ഇനിയും 9 വർഷംകൂടി ജോലിചെയ്യാം. എനിക്ക് എങ്ങനെ റിട്ടയർമെന്‍റ് പ്ലാൻചെയ്യാൻ കഴിയും? സ്വന്തം വീടുള്ളതിനാൽ റിട്ടയർമെന്‍റിനുശേഷവും വഡോദരയിലാകും സ്ഥിരതാമസം– വഡോദരയിൽനിന്ന് ജയരാജ് ചോദിക്കുന്നു. സാമ്പത്തികാസൂത്രണം ചെയ്യുമ്പോൾ ഏറ്റവും പ്രധാനമാണ് തുകകളും തീയതികളും. അതോടൊപ്പം ഭാവിയിലേക്കുള്ള കാര്യങ്ങൾ ചില അനുമാനങ്ങളുടെ കൂടി സഹായത്തോടെയാണു നിർദേശങ്ങളായി നൽകുന്നത്. ഇവിടെ ൈവകാരികമായി കാര്യങ്ങളെ കാണുന്നതിനേക്കാൾ യാഥാർഥ്യത്തോടു കൂടുതൽ േചർന്നുനിന്നാവും നിർദേശങ്ങൾ നൽകുന്നത്. ഈ രണ്ടു കാര്യങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരേ രീതിയിൽ പോകേണ്ട കാര്യമാണ്. എങ്കിലും ജീവിതം സുഖകരമായി മുന്നോട്ടുപോകാൻ സാധിക്കുക എന്നതിന് മുൻഗണന നൽകേണ്ടി വരും.

ഞാനും ഭാര്യയും വഡോദരയിലെ സ്വകാര്യ സ്ഥാപനങ്ങളിലാണു ജോലിചെയ്യുന്നത്. എനിക്ക് 61,000 രൂപയും ഭാര്യയ്ക്ക് 54,000 രൂപയും മാസം കയ്യിൽ ലഭിക്കുന്നുണ്ട്. രണ്ടു മക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ ബിഎസ്ഇ ഫാഷൻ ടെക്നോളജി അവസാന വർഷ വിദ്യാർഥിനിയാണ്.
സമ്പാദ്യം: 5 ലക്ഷം രൂപയുടെ പിടിക്കാത്ത ചിട്ടി (5000 രൂപയാണ് മാസം അടവ്. ഇനി 14 മാസംകൂടി അടവുണ്ട്. മറ്റു സമ്പാദ്യങ്ങൾ ഇല്ല.
ചെലവ്: ഹൗസിങ് ലോൺ മാസം 20,000 രൂപ (ഇനി 8 വർഷംകൂടി അടവുണ്ട്).
മകളുടെ പഠനച്ചെലവ്: മാസം 16,000–20,000 രൂപ (ഏപ്രിൽ 2025ൽ അവസാനിക്കും).
മറ്റു ചെലവുകൾ: 15,000–20,000 രൂപ.
മൂത്തമകളുടെ കല്യാണവും നാട്ടിലേക്കുള്ള വരവുകളുമൊക്കെയായി പണച്ചെലവുവന്നതിനാല്‍ സമ്പാദ്യങ്ങളൊന്നുമില്ല. രണ്ടു വർഷം കഴിഞ്ഞാൽ ഞാൻ വിരമിക്കും. ഭാര്യയ്ക്ക് ഇനിയും 9 വർഷംകൂടി ജോലിചെയ്യാം. എനിക്ക് എങ്ങനെ റിട്ടയർമെന്‍റ് പ്ലാൻചെയ്യാൻ കഴിയും? സ്വന്തം വീടുള്ളതിനാൽ റിട്ടയർമെന്‍റിനുശേഷവും വഡോദരയിലാകും സ്ഥിരതാമസം– വഡോദരയിൽനിന്ന് ജയരാജ് ചോദിക്കുന്നു.
സാമ്പത്തികാസൂത്രണം ചെയ്യുമ്പോൾ ഏറ്റവും പ്രധാനമാണ് തുകകളും തീയതികളും. അതോടൊപ്പം ഭാവിയിലേക്കുള്ള കാര്യങ്ങൾ ചില അനുമാനങ്ങളുടെ കൂടി സഹായത്തോടെയാണു നിർദേശങ്ങളായി നൽകുന്നത്. ഇവിടെ ൈവകാരികമായി കാര്യങ്ങളെ കാണുന്നതിനേക്കാൾ യാഥാർഥ്യത്തോടു കൂടുതൽ േചർന്നുനിന്നാവും നിർദേശങ്ങൾ നൽകുന്നത്. ഈ രണ്ടു കാര്യങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരേ രീതിയിൽ പോകേണ്ട കാര്യമാണ്. എങ്കിലും ജീവിതം സുഖകരമായി മുന്നോട്ടുപോകാൻ സാധിക്കുക എന്നതിന് മുൻഗണന നൽകേണ്ടി വരും.
∙ കൃത്യമായ ആസൂത്രണം
താങ്കൾക്കു വിരമിക്കാൻ രണ്ടു വർഷവും ഭാര്യയ്ക്ക് ഒൻപതു വർഷവുമാണ് ബാക്കിയുള്ളത്. രണ്ടുപേരും ജോലിക്കുപോയി കിട്ടുന്ന വരുമാനത്തിന്റെ അടി സ്ഥാനത്തിൽ ജീവിതച്ചെലവ്, വായ്പാ തിരിച്ചടവ്, നിക്ഷേപം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനാൽ ആദ്യം വിരമിക്കുന്ന ആളുടെ അടിസ്ഥാനത്തിൽ വേണം റിട്ടയർമെന്റ് പ്ലാൻ തയാറാക്കാൻ. ഒരാളുടെ വരുമാനം നിലയ്ക്കുന്നതോടെ വലിയൊരു സാമ്പത്തികഭാരം മറ്റേ ആൾക്കുമേൽ വരാതിരിക്കാനാണ് ഇത്തരം ഒരു നിർദേശം നൽകുന്നത്. രണ്ടുേപരുടെ വരുമാനമുള്ളപ്പോൾത്തന്നെ ഞെരുക്കത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. അതിനാൽ ഒരാളുടെ വരുമാനം നിലയ്ക്കുന്നതോടെ കൂടുതൽ പ്രതിസന്ധിയിലേക്കു പോകാൻ സാധ്യതയുണ്ട്. അതിനാൽ ആദ്യത്തെ ആൾ റിട്ടയറാകുമ്പോൾ തന്നെ വിരമിച്ചശേഷം വിനിയോഗിക്കുന്നതിനാവശ്യമായ തുക സമാഹരിക്കുകയും ബാധ്യതകൾ തീർക്കാൻ ശ്രമിക്കുകയും ചെയ്യണം. അതിനാൽ ഇവിടെ താങ്കളുടെ റിട്ടയർമെന്റ് കാലാവധിവച്ച് എങ്ങനെ റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാം എന്നു നോക്കാം. രണ്ടു വർഷംകൂടി മാത്രമാണു വിരമിക്കാൻ ബാക്കിയുള്ളത്. നിലവിലെ സമ്പാദ്യങ്ങൾ മകളുടെ വിവാഹത്തിനും നാട്ടിലേക്കുള്ള യാത്രാച്ചെലവിനുമായി വിനിയോഗിച്ചതുകൊണ്ട് ഇപ്പോൾ കാര്യമായ തുക കൈവശമുണ്ടാവില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഭവനവായ്പപോലുള്ള ബാധ്യതകൾ തുടരുകയും ചെയ്യും. അതുകൊണ്ടു താങ്കളുടെയും ഒൻപതു വർഷം കഴിഞ്ഞു പങ്കാളിയുടെയും വിരമിക്കൽവരെ വളരെ അച്ചടക്കത്തോടെ വേണം നിക്ഷേപങ്ങൾ.
ആവശ്യമായ റിട്ടയർമെന്റ് തുക യഥാസമയം സമാഹരിക്കാൻ നാൽപതു വയസ്സിനു മുൻപുതന്നെ നിക്ഷേപം തുടങ്ങുന്നതാണു നല്ലത്. ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഉടനെ തുടങ്ങുന്നതാണ് ഏറ്റവും അനുയോജ്യമായ രീതി. പക്ഷേ, പലപ്പോഴും അതിനു സാധിച്ചെന്നുവരില്ല. എന്നിരുന്നാലും റിട്ടയർമെന്റ് ഉദ്ദേശ്യത്തോടെയല്ലെങ്കിലും നിക്ഷേപത്തിനു മുൻഗണന നൽകി, ജോലി കിട്ടുമ്പോൾത്തന്നെ തുടങ്ങുക. എന്നാൽ മാത്രമേ ജീവിതലക്ഷ്യങ്ങൾ ബാധ്യതയില്ലാതെ സഫലീകരിക്കാൻ സാധിക്കുകയുള്ളൂ. സമാഹരിച്ച തുകയുടെ വിനിയോഗം ശരിയായ അനുപാതത്തിലാക്കാൻ സാമ്പത്തികാസൂത്രണം നടത്തുന്നതു നല്ലതാണ്. സ്വന്തമായി ചെയ്യാൻ സാധിക്കുന്നില്ലയെങ്കിൽ ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായം തേടുന്നതാവും നല്ലത്.
ഇപ്പോഴത്തെ ആകെ വരുമാനം 1,15,000 രൂപയാണ്. ഇതിൽനിന്നു ചിട്ടി 5,000 രൂപ, ഭവനവായ്പ തിരിച്ചടവ് 20,000 രൂപ, മകളുടെ പഠനച്ചെലവ് 20,000 രൂപ, ജീവിതച്ചെലവുകൾ 20,000 രൂപ എന്നിങ്ങനെ തുക നീക്കിവച്ചശേഷം 50,000 രൂപ മിച്ചംപിടിക്കാൻ സാധിക്കുന്നുണ്ട്. ഇതിൽ മകളുടെ വിദ്യാഭ്യാസച്ചെലവ് ഈ വർഷത്തോടെ കഴിയുമല്ലോ. ചിട്ടി അടവ് 14 മാസം കഴിഞ്ഞു തീരും. പിന്നീട് ജീവിതച്ചെലവായ 20,000 രൂപയും ഭവനവായ്പയിലേക്കുള്ള 20,000 രൂപയും വിരമിച്ചശേഷവും കണ്ടെത്തേണ്ടതായിട്ടുവരും. താങ്കൾ വിരമിക്കുന്നതോടുകൂടി വരുമാനം 54,000 രൂപയിലേക്കു ചുരുങ്ങും. അപ്പോൾ ചെലവും തിരിച്ചടവും കഴിഞ്ഞു 14,000 രൂപ മാത്രമാവും മിച്ചംപിടിക്കാനുണ്ടാവുക. ആദ്യംതന്നെ ബാധ്യത എങ്ങനെ തീർക്കാം എന്നു നോക്കാം. ബാധ്യതകൾ എപ്പോഴും സമാധാനപരമായ ജീവിതത്തിനു വിഘാതമായിനിൽക്കുന്ന ഒരു ഘടകമാണ്. കൂടാതെ റിട്ടയർമെന്റ് ജീവിതത്തിലേക്കു കടക്കുന്നതിനു മുൻപുതന്നെ വായ്പകളും ബാധ്യതകളും തീർക്കാൻ എല്ലാവരും പരമാവധി ശ്രമിക്കണം.
∙ ഭവനവായ്പയും നിക്ഷേപവും
ഇവിടെ കൃത്യമായി എത്ര രൂപകൂടി വായ്പയിലേക്ക് അടയ്ക്കാനുണ്ട് എന്നു പറഞ്ഞിട്ടില്ല. എന്നാൽ 20,000 രൂപവീതം 8 വർഷം അടയ്ക്കാനുണ്ട് എന്നുസൂചിപ്പിച്ചിട്ടുണ്ട്. 9% ആണ് പലിശ എന്ന് അനുമാനിച്ചാൽ 13.65 ലക്ഷം രൂപ അടയ്ക്കേണ്ടിവരും. ഈ തുകയാണ് ഇനിയുള്ള ബാധ്യത എന്ന അനുമാനത്തിലുള്ള നിർദേശങ്ങളാണു നൽകുന്നത്. താങ്കളുടെ നിക്ഷേപ കാലയളവു കുറവായതുകൊണ്ടുതന്നെ ഓഹരിയിലേക്ക് പോകുന്നതു റിസ്കാണ്. അതുകൊണ്ട് ഡെറ്റ് മ്യൂച്വൽഫണ്ടുകൾ, റിക്കറിങ് ഡിപ്പോസിറ്റ് പോലെ റിസ്കില്ലാത്തവ തിരഞ്ഞെടുക്കണം. എന്നാൽ ഇവയുടെ വളർച്ചാനിരക്ക് പലിശയെക്കാൾ കുറവായതിനാൽ വായ്പയിലേക്ക് തിരിച്ചടയ്ക്കുന്നതാവും നല്ലത്. അങ്ങനെ ചെയ്താൽ ഇപ്പോൾ അടയ്ക്കുന്ന 20,000 രൂപയോടൊപ്പം ചെലവുകൾ കഴിഞ്ഞു മിച്ചംപിടിക്കാവുന്ന 50,000 രൂപകൂടി ചേർത്ത് 70,000 രൂപ അടുത്ത 14 മാസം അടയ്ക്കുക. 14–ാം മാസം ചിട്ടി വട്ടമെത്തുമ്പോൾ ലഭിക്കുന്ന 4.75ലക്ഷം രൂപകൂടി അടയ്ക്കുന്നതോടെ വായ്പ പൂർണമായും തീർക്കാനാകും.
ഇനി ചിട്ടിത്തുക നേരത്തേ ലഭിക്കുകയാണെങ്കിൽ അതുകൂടി വായ്പയിലേക്ക് അടയ്ക്കാം. ഇത്തരത്തിൽ അടുത്ത 14 മാസംകൊണ്ടു വായ്പ അടച്ചുതീർത്താൽ പിന്നെ 10 മാസക്കാലം 75,000 രൂപവീതം മിച്ചംപിടിക്കാനാകും. ഇത്തരത്തിൽ 7,50,000 രൂപ സമാഹരിച്ച് അതുകൂടി തുടർന്ന് 7 വർഷം നിക്ഷേപിച്ചാൽ 12 ലക്ഷം രൂപയായിമാറ്റാം. കുട്ടിയുടെ വിദ്യാഭ്യാസം കഴിയുന്നതോടെ ആ 20,000 രൂപയും നിക്ഷേപിക്കാനാകും. ഈ തുകയും ഇക്വിറ്റി ഫണ്ടിൽ അടുത്ത 9 വർഷം നിക്ഷേപിക്കണം. 12% വളർച്ച ലഭിച്ചാൽ 37.72 ലക്ഷം രൂപ ഭാര്യ വിരമിക്കുമ്പോഴ്യ്ക്ക് സമാഹരിക്കാനാകും.
താങ്കൾ വിരമിച്ചശേഷം ഭാര്യയ്ക്ക് 7 വർഷംകൂടി ജോലിയുണ്ടാവും. ഈ സമയത്തു ജീവിതച്ചെലവുകൾക്കു മാത്രം തുക മാറ്റിയാൽ മതിയാകും. അതുവഴി ലഭിക്കുന്ന 54,000 രൂപയിൽ നിന്നു 20,000 രൂപമാത്രം നീക്കിയശേഷം 34,000 രൂപ മിച്ചമുണ്ടാകും. ഇതിൽനിന്നും 20,000 രൂപ മ്യൂച്വൽഫണ്ടിലേക്കു (കുട്ടിയുടെ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം തുടങ്ങിയത്) പോകുന്നതുകൊണ്ട് 14,000 രൂപയാവും നിക്ഷേപത്തിനായുണ്ടാവുക. ഇത് റിക്കറിങ് ഡിപ്പോസിറ്റുകൾപോലുള്ള റിസ്ക് കുറഞ്ഞ നിക്ഷേപത്തിലിടുന്നതാണ് ഉചിതം. 7% പലിശ ലഭിച്ചാൽ 15 ലക്ഷം രൂപയോളം സമാഹരിക്കാനാകും.
താങ്കളുടെയും ഭാര്യയുടെയും പ്രായവും വിരമിക്കുന്ന പ്രായവും സൂചിപ്പിച്ചിട്ടില്ല. ഒൻപതു വർഷത്തിനു ശേഷം ഭാര്യ സർവീസിൽനിന്നു വിരമിച്ചാൽ 25 വർഷംകൂടി ജീവിതച്ചെലവിന് ആവശ്യമായ തുക നിക്ഷേപത്തിൽനിന്നു ലഭിക്കണമെങ്കിൽ 90 ലക്ഷം രൂപയോളം സമാഹരിക്കണം. എന്നാൽ താങ്കൾ വിരമിക്കുന്ന അവസാന 10 മാസം സമാഹരിച്ച തുക സ്ഥിരനിക്ഷേപമാക്കിയതിൽ നിന്നു ലഭിക്കുന്ന 12 ലക്ഷം, എസ്ഐപി നിക്ഷേപത്തിൽനിന്നു സമാഹരിക്കുന്ന 37.72 ലക്ഷം, ഭാര്യയുടെ ശമ്പളത്തിൽനിന്നു സമാഹരിക്കുന്ന 15 ലക്ഷം രൂപ എന്നിവ ചേർത്ത് 65 ലക്ഷം രൂപയോളമേ സമാഹരിക്കാനാവൂ. ഇന്നത്തെ 15,000 രൂപയ്ക്കു തുല്യമായ തുക പ്രതിമാസം ലഭിക്കാൻ ഈ തുകകൊണ്ടു സാധിക്കും. മകളുടെ വിവാഹത്തിനുള്ള തുകകൂടി സമാഹരിക്കണമല്ലോ? എന്നാൽ അത് എന്നു വേണമെന്നോ മറ്റു വിവരങ്ങളോ നൽകിയിട്ടില്ല. താങ്കൾക്കു സമാഹരിക്കാൻ സാധ്യതയുള്ള പരമാവധി തുകയാണു മുകളിൽ വിവരിച്ചിരിക്കുന്നത്. കുട്ടിയുടെ വിവാഹത്തിനുകൂടി ഈ തുക വിനിയോഗിച്ചാൽ വിരമിച്ചശേഷമുള്ള തുകയ്ക്കു ബുദ്ധിമുട്ടു വന്നേക്കാം. ഇവിടെ സൂചിപ്പിക്കാത്ത നിക്ഷേപങ്ങളുണ്ടെങ്കിൽ അവകൂടി പ്രയോജനപ്പെടുത്തിയാൽ ജീവിത ലക്ഷ്യങ്ങൾ സഫലീകരിക്കാനാവും.
(മാർച്ച് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്)