ഇടപാടുകളെല്ലാം കേന്ദ്രത്തെ അറിയിക്കണം; ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ടോ? മനസ്സിലാക്കണം ഈ മാറ്റങ്ങൾ

ഈ കേന്ദ്രബജറ്റ് ഒരുപാടു പ്രതീക്ഷയോടെയാണ് ക്രിപ്റ്റോ നിക്ഷേപകർ കാത്തിരുന്നത്. കാരണം യുഎസിൽ ബിറ്റ്കോയിൻ ഇടിഎഫിന്റെ കടന്നുവരവോടെ ക്രിപ്റ്റോയ്ക്കു ലഭിച്ച സ്വീകാര്യത ഇന്ത്യയിലും പ്രതിഫലിക്കും എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ ക്രിപ്റ്റോ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. ക്രിപ്റ്റോ നിക്ഷേപത്തിൽനിന്നുള്ള ലാഭത്തിന് നിലവിലുള്ള 30% നികുതി തുടരും. അതേ സമയം മറ്റു മൂലധന നിക്ഷേപങ്ങളിലേതുപോലെ നഷ്ടം ലാഭത്തിനൊപ്പം തട്ടിക്കിഴിക്കാനോ (set-off) അടുത്ത വർഷത്തേക്കു നീട്ടാനോ (carry-forward) സാധിക്കില്ല. ക്രിപ്റ്റോകറൻസി വിൽപനയ്ക്ക് 1% ടിഡിഎസും പിടിക്കും. റിട്ടേൺ ഫയൽചെയ്യുമ്പോൾ ടിഡിഎസ് മൊത്തം നികുതിബാധ്യതയിൽനിന്നും കുറയ്ക്കാവുന്നതാണ്. എല്ലാ വർഷവും ക്രിപ്‌റ്റോ വിൽപന അല്ലെങ്കിൽ കൈമാറ്റം എന്നിവയുടെ വിശദാംശങ്ങൾ ടാക്‌സ് റിട്ടേണിന്റെ ഷെഡ്യൂൾ വിഡിഎയിൽ (Schedule VDA) റിപ്പോർട്ട് ചെയ്യണം. നികുതിബാധ്യത എങ്ങനെ കണക്കാക്കാമെന്നതിന് ഉദാഹരണം പട്ടികയിൽ കാണുക.

ഈ കേന്ദ്രബജറ്റ് ഒരുപാടു പ്രതീക്ഷയോടെയാണ് ക്രിപ്റ്റോ നിക്ഷേപകർ കാത്തിരുന്നത്. കാരണം യുഎസിൽ ബിറ്റ്കോയിൻ ഇടിഎഫിന്റെ കടന്നുവരവോടെ ക്രിപ്റ്റോയ്ക്കു ലഭിച്ച സ്വീകാര്യത ഇന്ത്യയിലും പ്രതിഫലിക്കും എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ ക്രിപ്റ്റോ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല.
∙ 30% നികുതി തുടരും
ക്രിപ്റ്റോ നിക്ഷേപത്തിൽനിന്നുള്ള ലാഭത്തിന് നിലവിലുള്ള 30% നികുതി തുടരും. അതേ സമയം മറ്റു മൂലധന നിക്ഷേപങ്ങളിലേതുപോലെ നഷ്ടം ലാഭത്തിനൊപ്പം തട്ടിക്കിഴിക്കാനോ (set-off) അടുത്ത വർഷത്തേക്കു നീട്ടാനോ (carry-forward) സാധിക്കില്ല. ക്രിപ്റ്റോകറൻസി വിൽപനയ്ക്ക് 1% ടിഡിഎസും പിടിക്കും. റിട്ടേൺ ഫയൽചെയ്യുമ്പോൾ ടിഡിഎസ് മൊത്തം നികുതിബാധ്യതയിൽനിന്നും കുറയ്ക്കാവുന്നതാണ്. എല്ലാ വർഷവും ക്രിപ്‌റ്റോ വിൽപന അല്ലെങ്കിൽ കൈമാറ്റം എന്നിവയുടെ വിശദാംശങ്ങൾ ടാക്‌സ് റിട്ടേണിന്റെ ഷെഡ്യൂൾ വിഡിഎയിൽ (Schedule VDA) റിപ്പോർട്ട് ചെയ്യണം. നികുതിബാധ്യത എങ്ങനെ കണക്കാക്കാമെന്നതിന് ഉദാഹരണം പട്ടികയിൽ കാണുക.
∙ വരും നികുതിയും പിഴയും
ക്രിപ്റ്റോകറൻസി ഇടപാടുകൾ സർക്കാരിനെ അറിയിക്കുക എന്നത് ഈ ബജറ്റോടെ നിർബന്ധമായിരിക്കുകയാണ്. എല്ലാ ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്കും നിക്ഷേപകർക്കും ഇതു ബാധകമാണ്. സെക്‌ഷൻ 158 B പ്രകാരം വെളിപ്പെടുത്തിയിട്ടില്ലാത്ത വരുമാനത്തിൽ (undisclosed income) 2025 ഫെബ്രുവരി ഒന്നു മുതൽ ക്രിപ്റ്റോകറൻസിയിൽനിന്നുള്ള വരുമാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽ ഇൻകം ടാക്സിൽ വെളിപ്പെടുത്താത്ത ഇടപാടുകൾ കണ്ടെത്തിയാൽ നികുതിയും പിഴയും ഈടാക്കും. ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് 6 വർഷം മുൻപുവരെയുള്ള ക്രിപ്റ്റോ ഇടപാടുകൾ പരിശോധിക്കാനും റിപ്പോർട്ട് ചെയ്യപ്പെടാത്ത വരുമാനമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കാനും സാധിക്കും. ഡിജിറ്റൽ ആസ്തികളുടെ നിർവചനപരിധി ബജറ്റിൽ വിപുലീകരിച്ചിട്ടുണ്ട്. ബ്ലോക്‌ചെയിൻ ടെക്‌നോളജി ഉപയോഗിക്കുന്ന എല്ലാ ആസ്തികളും ഇനി വിർച്വൽ ഡിജിറ്റൽ അസെറ്റ് (VDA) നിയമത്തിന്റെ പരിധിയിൽവരും. അതായത് ക്രിപ്റ്റോ കറൻസിക്കു പുറമെ എൻഎഫ്ടി(NFT) പോലെയുള്ള ഡിജിറ്റൽ ആർട്ടുകളിലെ നിക്ഷേപവും പരിഗണിക്കപ്പെടും.
∙ പ്രതീക്ഷിക്കാം മാറ്റം
യുഎസ് അടക്കം ക്രിപ്റ്റോ അനുകൂലനയങ്ങൾ സ്വീകരിക്കുമ്പോൾ ഇന്ത്യൻ നിയമങ്ങളിലെ അനിശ്ചിതത്വം ഈ മേഖലയെ പിന്നോട്ടുനയിക്കും എന്ന വിമർശനമുണ്ട്. ട്രംപ് വന്നതോടെ ക്രിപ്റ്റോ നിയമങ്ങൾ അമേരിക്കയിലെ നിക്ഷേപകർക്കു കൂടുതൽ അനുകൂലമാവുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഇന്ത്യൻ സാഹചര്യങ്ങൾ മാത്രം കണക്കിലെടുത്തുള്ള നിയമങ്ങളേ ഇപ്പോൾ പരിഗണിക്കാനാകൂ എന്നാണു ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളിലെ മാറ്റങ്ങൾ ഇന്ത്യയുടെ ക്രിപ്റ്റോ നിലപാട് പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം ഈ വിഷയത്തിൽ ഒരു ചർച്ചാപത്രം (Discussion Paper) ഒരുക്കുമെന്നുമാണ് സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേത്ത് പറഞ്ഞത്.
ആഗോളതലത്തിൽ ഉപയോഗിക്കുന്ന ക്രിപ്റ്റോയിൽ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി നിലപാടെടുക്കാനാകാത്തതാണ് ചർച്ചാപത്രം വൈകാൻ കാരണം. ഇന്ത്യയിലെ ക്രിപ്റ്റോകറൻസിയുടെ ഭാവിയെക്കുറിച്ച് ഈ ചർച്ചാപത്രം വ്യക്തത നൽകുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയും പറഞ്ഞിരുന്നു. ഇതെല്ലാം ക്രിപ്റ്റോ ഇടപാടുകാർക്കു പ്രതീക്ഷപകരുന്നതാണ്. വരുംകാലങ്ങളിൽ അനുകൂലമായ നിയമങ്ങളുണ്ടാകാം. എങ്കിലും ക്രിപ്റ്റോയിൽ നിലവിലുള്ള നിയമങ്ങൾ പരിഗണിക്കുമ്പോൾ ഹ്രസ്വകാല നിക്ഷേപങ്ങള്‍ ഒഴിവാക്കി ദീർഘകാല നിക്ഷേപത്തിലേക്കു നീങ്ങുന്നതാകും അഭികാമ്യം.