കേരളത്തിൽ സ്വർണത്തിന് ഇന്നും റെക്കോർഡ്; പവനും ഗ്രാമിനും ജിഎസ്ടിയടക്കം വില ഇങ്ങനെ
വില റെക്കോർഡ് ഉയരത്തിൽ നിൽക്കുന്നതിനാൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കാനുള്ള സാധ്യത നിരീക്ഷകർ കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ വിലയും കുറയും. ലാഭമെടുപ്പ് ശക്തമല്ലെങ്കിൽ സ്വർണ വില റെക്കോർഡ് മുന്നേറ്റം തുടരുക തന്നെ ചെയ്യും.
വില റെക്കോർഡ് ഉയരത്തിൽ നിൽക്കുന്നതിനാൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കാനുള്ള സാധ്യത നിരീക്ഷകർ കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ വിലയും കുറയും. ലാഭമെടുപ്പ് ശക്തമല്ലെങ്കിൽ സ്വർണ വില റെക്കോർഡ് മുന്നേറ്റം തുടരുക തന്നെ ചെയ്യും.
വില റെക്കോർഡ് ഉയരത്തിൽ നിൽക്കുന്നതിനാൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കാനുള്ള സാധ്യത നിരീക്ഷകർ കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ വിലയും കുറയും. ലാഭമെടുപ്പ് ശക്തമല്ലെങ്കിൽ സ്വർണ വില റെക്കോർഡ് മുന്നേറ്റം തുടരുക തന്നെ ചെയ്യും.
കേരളത്തിൽ സ്വർണ വില ഇന്നും റെക്കോർഡ് പുതുക്കി. ഗ്രാമിന് 20 രൂപ വർധിച്ച് 6,980 രൂപയായി. 7,000 രൂപയെന്ന നാഴികക്കല്ല് ഭേദിക്കാൻ ഇനി വെറും 20 രൂപയുടെ അകലം. പവന് ഇന്ന് 160 രൂപ ഉയർന്ന് വില 55,840 രൂപയായി. കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റബർ 21) രേഖപ്പെടുത്തിയ ഗ്രാമിന് 6,960 രൂപയും പവന് 55,680 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പവന് 1,240 രൂപയും ഗ്രാമിന് 155 രൂപയുമാണ് കൂടിയത്. 18 ഗ്രാം സ്വർണ വില ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് 5,785 രൂപയിലെത്തി. ഇതും റെക്കോർഡാണ്. വെള്ളി വില ഗ്രാമിന് 96 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര വില റെക്കോർഡിന് അരികെ
ഔൺസിന് 2,631 ഡോളർ എന്ന പുതിയ ഉയരം കീഴടക്കിയ രാജ്യാന്തര വില നിലവിലുള്ളത് 2,629 ഡോളറിൽ. ഗോൾഡ് ഇടിഎഫ് അടക്കം സ്വർണ നിക്ഷേപ പദ്ധതികൾക്ക് ലഭിക്കുന്ന സ്വീകാര്യത, ഇന്ത്യയടക്കം മുൻനിര ഉപഭോഗ രാജ്യങ്ങളിൽ സ്വർണാഭരണ ഡിമാൻഡിലെ വർധന, റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണത എന്നിവയാണ് വില വർധനയ്ക്ക് ആക്കംകൂട്ടുന്നത്.
അടിസ്ഥാന പലിശനിരക്ക് കുറച്ചതിനെ തുടർന്ന് അമേരിക്കൻ ഡോളറും കടപ്പത്രങ്ങളും അനാകർഷകമായതാണ് സ്വർണ വിലക്കുതിപ്പിന് വളംവച്ചത്. മധ്യേഷ്യയിൽ ഇസ്രയേൽ-ഹിസ്ബുള്ള പോര് കനക്കുന്നതും സ്വർണ വിലയ്ക്ക് മുന്നേറാനുള്ള അനുകൂല ഘടകമാണ്.
ജിഎസ്ടി ഉൾപ്പെടെ വില ഇന്ന് ഇങ്ങനെ
മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ കേരളത്തിൽ സ്വർണാഭരണ വിലയാകൂ. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണത്തിന് നൽകേണ്ട വില 60,445 രൂപ. ഒരു ഗ്രാം ആഭരണത്തിന് 7,555 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ രൂപകൽപനയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് പൂജ്യം മുതൽ 20-30% വരെയെക്കെയാകാം.
സ്വർണ വില എങ്ങോട്ട്?
വില റെക്കോർഡ് ഉയരത്തിൽ നിൽക്കുന്നതിനാൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കാനുള്ള സാധ്യത നിരീക്ഷകർ കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ വിലയിടിയും. കേരളത്തിലെ വിലയും കുറയും.
രാജ്യാന്തര വില 2,570 ഡോളർ വരെ താഴ്ന്നേക്കാമെന്നാണ് വിലയിരുത്തൽ. അതായത്, കേരളത്തിൽ പവൻ വില 55,000 രൂപയ്ക്ക് താഴെയെത്താം. എന്നാൽ, ലാഭമെടുത്തുള്ള പിന്മാറ്റം ശക്തമല്ലെങ്കിൽ സ്വർണ വില റെക്കോർഡ് മുന്നേറ്റം തുടരുക തന്നെ ചെയ്യും. അങ്ങനെയെങ്കിൽ ഉടൻ പ്രതീക്ഷിക്കുന്ന പ്രതിരോധ നിരക്ക് 2,700 ഡോളറാണ്.
അതായത്, കേരളത്തിലെ വില 56,000 രൂപയും കടന്ന് കുതിച്ചേക്കാം. ഇത് നിരീക്ഷകരുടെ വിലയിരുത്തൽ മാത്രമാണ്. വിപണിയിലെ അപ്രതീക്ഷിത സംഭവവികാസങ്ങളും സ്വർണ വിലയുടെ ദിശയെ സ്വാധീനിക്കും. സ്വർണ വിലയുടെ കഴിഞ്ഞയാഴ്ചയിലെ റെക്കോർഡ് മുന്നേറ്റത്തെക്കുറിച്ച് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.