സിഎസ്ബി ബാങ്കിന് വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടം; സ്വർണ വായ്പകളിൽ 28% വളർച്ച
ഇന്നലെ എൻഎസ്ഇയിൽ 0.26% താഴ്ന്ന് 312.55 രൂപയിലാണ് സിഎസ്ബി ബാങ്കിന്റെ ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ ഡിസംബർ 29ലെ 422.25 രൂപയാണ് 52-ആഴ്ചത്തെ ഉയരം. ഇക്കഴിഞ്ഞ സെപ്റ്റംബർ 30ലെ 305.75 രൂപയാകട്ടെ 52-ആഴ്ചത്തെ താഴ്ചയും.

തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ സിഎസ്ബി ബാങ്കിന് (CSB Bank) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) മൊത്തം വായ്പകളിൽ (Grosss Advances) 19.59% വളർച്ച. മുൻവർഷത്തെ സമാനപാദത്തിലെ 22,468 കോടി രൂപയിൽ നിന്ന് 26,871 കോടി രൂപയായാണ് വർധനയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ബാങ്ക് സമർപ്പിച്ച പ്രാഥമിക ബിസിനസ് റിപ്പോർട്ട് വ്യക്തമാക്കി. മൊത്തം നിക്ഷേപം (Total Deposit) 25,439 കോടി രൂപയിൽ നിന്ന് 25.17% ഉയർന്ന് 31,841 കോടി രൂപയായി.
കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 7,448 കോടി രൂപയിൽ നിന്ന് 2.98% വർധിച്ച് 7,670 കോടി രൂപയിലെത്തി. ടേം ഡെപ്പോസിറ്റുകളിൽ (Term Deposit) 34.35% വളർച്ചയുണ്ട്. 17,991 കോടി രൂപയിൽ നിന്ന് 24,171 കോടി രൂപയായാണ് ഇതു മെച്ചപ്പെട്ടത്. സ്വർണ വായ്പകൾ (Gold Loans) 27.69 ശതമാനവും ഉയർന്നു. 12,005 കോടി രൂപയായാണ് വളർച്ച. മുൻവർഷത്തെ സെപ്റ്റംബർപാദത്തിൽ ഇത് 9,402 കോടി രൂപയായിരുന്നു.
ഓഹരികളിലെ നേട്ടം
ഇന്നലെ എൻഎസ്ഇയിൽ 0.26% താഴ്ന്ന് 312.55 രൂപയിലാണ് സിഎസ്ബി ബാങ്കിന്റെ ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞ ഡിസംബർ 29ലെ 422.25 രൂപയാണ് 52-ആഴ്ചത്തെ ഉയരം. ഇക്കഴിഞ്ഞ സെപ്റ്റംബർ 30ലെ 305.75 രൂപയാകട്ടെ 52-ആഴ്ചത്തെ താഴ്ചയും. കഴിഞ്ഞ ഒരുമാസത്തിനിടെ 3.9% നഷ്ടം കുറിച്ച ഓഹരിവില, ഒരുവർഷത്തിനിടെ 6 ശതമാനവും താഴേക്കിറങ്ങി. 4.65% മാത്രമാണ് കഴിഞ്ഞ 5 വർഷത്തെ നേട്ടം. 5,422 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)