കഴിഞ്ഞവർഷം ഒക്ടോബർ 26ലെ 21.34 രൂപയാണ് ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ താഴ്ച. ഈ വർഷം ഫെബ്രുവരി രണ്ടിലെ 37.18 രൂപയാണ് 52-ആഴ്ചത്തെ ഉയരം. ഇന്നലെ വ്യാപാരാന്ത്യത്തിൽ‌ ഓഹരി വിലയുള്ളത് 0.04% നേട്ടവുമായി 24.59 രൂപയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank/SIB) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിലെ പ്രാഥമിക ബിസിനസ് കണക്കുകൾ പുറത്തുവിട്ടു. മൊത്തം വായ്പകൾ (Gross Advances) മുൻവർഷത്തെ സമാനപാദത്തിലെ 74,947 കോടി രൂപയിൽ നിന്ന് 13.07% വളർന്ന് 84,741 കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ബാങ്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.

മൊത്തം നിക്ഷേപം (Total Deposit) 97,085 കോടി രൂപയിൽ നിന്ന് 1.05 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടു; 8.62 ശതമാനമാണ് വർധന. മൊത്തം ബിസിനസ് (Total Business) മുൻവർഷത്തെ സമാനപാദത്തിലെ 1.72 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 1.90 ലക്ഷം കോടി രൂപയിലുമെത്തി. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 7.98% വർധിച്ച് 33,583 കോടി രൂപയായി. മുൻവർഷത്തെ സെപ്റ്റംബർ പാദത്തിൽ ഇത് 31,100 കോടി രൂപയായിരുന്നു. അതേസമയം, കാസ അനുപാതം (CASA Ratio) 0.18% കുറഞ്ഞത് പോരായ്മയായി. 32.03 ശതമാനത്തിൽ നിന്ന് 31.85 ശതമാനമായാണ് കുറ‍ഞ്ഞത്. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ ഇത് 32.08 ശതമാനമായിരുന്നു. 

ADVERTISEMENT

ഓഹരികളുടെ പ്രകടനം
 
കഴിഞ്ഞവർഷം ഒക്ടോബർ 26ലെ 21.34 രൂപയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ താഴ്ച. ഈ വർഷം ഫെബ്രുവരി രണ്ടിലെ 37.18 രൂപയാണ് 52-ആഴ്ചത്തെ ഉയരം. ഇന്നലെ വ്യാപാരാന്ത്യത്തിൽ‌ ഓഹരി വിലയുള്ളത് 0.04% നേട്ടവുമായി 24.59 രൂപയിൽ.

ADVERTISEMENT

കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരിവില 3.35 ശതമാനവും ഒരുവർഷത്തിനിടെ 9.6 ശതമാനവും കുറയുകയാണുണ്ടായത്. അതേസമയം, കഴിഞ്ഞ 5 വർഷത്തെ വളർച്ച 130 ശതമാനം. 4.92 രൂപയിൽ നിന്നാണ് ഇക്കാലയളവിൽ വില 38 രൂപയിലേക്ക് ഉയർന്നത്. എൻഎസ്ഇയിൽ നിന്നുള്ള കണക്കുപ്രകാരം 6,433 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

South Indian Bank reports 13% loan growth and ₹2 lakh crore in total business for Q2, but CASA ratio dips slightly.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT