നിഫ്റ്റി50ൽ ജെഎസ്ഡബ്ല്യു സ്റ്റീൽ (+1.33%), ടാറ്റാ സ്റ്റീൽ (0.10%) എന്നീ ഓഹരികൾ മാത്രമാണ് ഇന്ന് പച്ചതൊട്ടത്. ബാക്കി 48 ഓഹരികളും രുചിച്ചത് കനത്ത നഷ്ടം. ഇന്ത്യൻ വിപണിയിൽ നിക്ഷേപകർക്കിടയിൽ ആശങ്ക കനക്കുന്നു എന്ന് സൂചിപ്പിച്ച് ഇന്ത്യ വിക്സ് സൂചിക 11.67% കയറിയിട്ടുമുണ്ട് ഇന്ന്.

നിഫ്റ്റി50ൽ ജെഎസ്ഡബ്ല്യു സ്റ്റീൽ (+1.33%), ടാറ്റാ സ്റ്റീൽ (0.10%) എന്നീ ഓഹരികൾ മാത്രമാണ് ഇന്ന് പച്ചതൊട്ടത്. ബാക്കി 48 ഓഹരികളും രുചിച്ചത് കനത്ത നഷ്ടം. ഇന്ത്യൻ വിപണിയിൽ നിക്ഷേപകർക്കിടയിൽ ആശങ്ക കനക്കുന്നു എന്ന് സൂചിപ്പിച്ച് ഇന്ത്യ വിക്സ് സൂചിക 11.67% കയറിയിട്ടുമുണ്ട് ഇന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിഫ്റ്റി50ൽ ജെഎസ്ഡബ്ല്യു സ്റ്റീൽ (+1.33%), ടാറ്റാ സ്റ്റീൽ (0.10%) എന്നീ ഓഹരികൾ മാത്രമാണ് ഇന്ന് പച്ചതൊട്ടത്. ബാക്കി 48 ഓഹരികളും രുചിച്ചത് കനത്ത നഷ്ടം. ഇന്ത്യൻ വിപണിയിൽ നിക്ഷേപകർക്കിടയിൽ ആശങ്ക കനക്കുന്നു എന്ന് സൂചിപ്പിച്ച് ഇന്ത്യ വിക്സ് സൂചിക 11.67% കയറിയിട്ടുമുണ്ട് ഇന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാൻ-ഇസ്രയേൽ യുദ്ധം മുറുകുമെന്ന സൂചനകൾക്കിടെ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് 1,800 പോയിന്റിലധികം ഇടിഞ്ഞ് 82,434 വരെ താഴ്ന്നു. വ്യാപാരാന്ത്യത്തിൽ സെൻസെക്സുള്ളത് 1,769 പോയിന്റ് (-2.10%) കൂപ്പുകുത്തി 82,497ൽ.

ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് ഒറ്റയടിക്ക് 11 ലക്ഷം കോടിയിലധികം രൂപ ഒലിച്ചുപോയി. നിലവിൽ നഷ്ടം 10 ലക്ഷം കോടിയോളം രൂപയാണ്. 474.86 ലക്ഷം കോടി രൂപയിൽ നിന്ന് 464.99 ലക്ഷം കോടി രൂപയായാണ് മൂല്യം ഇടിഞ്ഞത്. നിഫ്റ്റി 550 ഓളം പോയിന്റ് നഷ്ടവുമായി 25,250 നിലവാരത്തിലാണുള്ളത്.

ADVERTISEMENT

തകർന്നടിഞ്ഞ് ഓഹരികൾ
 

നിഫ്റ്റി50ൽ ജെഎസ്ഡബ്ല്യു സ്റ്റീൽ (+1.33%), ടാറ്റാ സ്റ്റീൽ (0.10%) എന്നീ ഓഹരികൾ മാത്രമാണ് ഇന്ന് പച്ചതൊട്ടത്. ബാക്കി 48 ഓഹരികളും രുചിച്ചത് കനത്ത നഷ്ടം. ആഗോള വ്യവസായ, റിയൽ എസ്റ്റേറ്റ് രംഗത്തെ മുഖ്യ ശക്തിയായ ചൈന ആഭ്യന്തര സമ്പദ്, റിയൽ എസ്റ്റേറ്റ് മേഖലകളുടെ ഉണർവിനായി ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന്റെയും ചൈനീസ് സ്റ്റീൽ ഇറക്കുമതിക്ക് നികുതി കൂട്ടാനുള്ള കേന്ദ്ര നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ഇന്ത്യൻ സ്റ്റീൽ കമ്പനികളുടെ നേട്ടം. ബിപിസിഎൽ 5.31%, എൽ ആൻഡ് ടി 4.11%, ശ്രീറാം ഫിനാൻസ് 4.02%, മാരുതി സുസുക്കി 3.99%, ടാറ്റാ മോട്ടോഴ്സ് 3.96% എന്നിങ്ങനെ ഇടിഞ്ഞ് നിഫ്റ്റി50ൽ നഷ്ടത്തിൽ മുന്നിലെത്തി.

ബിഎസ്ഇയിലും പിടിച്ചുനിന്നത് സ്റ്റീൽ
 

ബിഎസ്ഇയിലും ജെഎസ്ഡബ്ല്യു സ്റ്റീൽ (+1.17%), ടാറ്റാ സ്റ്റീൽ (+0.06%) എന്നിവ മാത്രമാണ് നേട്ടത്തിലുള്ളത്. ആക്സിസ് ബാങ്ക് 4.26% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതുണ്ട്. എൽ ആൻ‍ഡ് ടി, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, കൊട്ടക് ബാങ്ക്, അദാനി പോർട്സ്, ടൈറ്റൻ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ രണ്ടര മുതൽ 4.20% വരെ ഇടിഞ്ഞ് തൊട്ടുപിന്നാലെയുണ്ട്. ബിഎസ്ഇയിൽ 4,054 ഓഹരികൾ വ്യാപാരം ചെയ്തതിൽ 1,000 കമ്പനികളുടെ ഓഹരികളേ നേട്ടത്തിലേറിയുള്ളൂ. 2,951 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലേക്ക് വീണു. 109 ഓഹരികളുടെ വില മാറിയില്ല.

ADVERTISEMENT

വിശാല വിപണി ചോരപ്പുഴ
 

വിശാല വിപണിയിൽ ഒറ്റ ഓഹരി വിഭാഗം പോലും ഇന്ന് പച്ചതൊട്ടില്ല. വ്യാപാരത്തിന്റെ തുടക്കത്തിൽ നേട്ടത്തിലായിരുന്ന മെറ്റൽ, ഫാർമ ഓഹരികളും വൈകാതെ ഇടിയുകയായിരുന്നു. 4.03% തകർന്നടിഞ്ഞ നിഫ്റ്റി റിയൽറ്റി സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. കഴിഞ്ഞപാദത്തിൽ ഭവന വിൽപന കുറഞ്ഞതിന് പുറമേ നിലവിലെ ആഭ്യന്തര, വിദേശ നെഗറ്റീവ് ഘടകങ്ങൾ മൂലമുള്ള വിൽപന സമ്മർദ്ദവും റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളെ വലയ്ക്കുകയായിരുന്നു.

ക്രൂഡ് ഓയിൽ വില കത്തിക്കയറിയത് ഓയിൽ ആൻഡ് ഗ്യാസ്, പെയിന്റ്, ടയർ കമ്പനികളുടെ ഓഹരികൾക്കും തിരിച്ചടിയായി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 2.83% ഇടിഞ്ഞു. കഴിഞ്ഞമാസത്തെ വാഹന വിൽപന നിറംമങ്ങിയത് വാഹന കമ്പനികളുടെ ഓഹരികൾക്കും വിനയായി. നിഫ്റ്റി ഓട്ടോ 2.86% താഴ്ന്നു. നിഫ്റ്റി ധനകാര്യസേവനം (-2.53%), പ്രൈവറ്റ് ബാങ്ക് (-2.46%), ബാങ്ക് നിഫ്റ്റി (-1.87%) എന്നിവയ്ക്കും കനത്ത ആഘാതമാണ് ഇന്നുണ്ടായത്.

ഇന്ത്യൻ വിപണിയിൽ നിക്ഷേപകർക്കിടയിൽ ആശങ്ക കനക്കുന്നു എന്ന് സൂചിപ്പിച്ച് ഇന്ത്യ വിക്സ് സൂചിക 11.67% കയറിയിട്ടുമുണ്ട് ഇന്ന്. വരുംദിവസങ്ങളിലും വിപണി സമ്മർദ്ദത്തിലായേക്കുമെന്ന് ഇത് വ്യക്തമാക്കുന്നു.

ADVERTISEMENT

കേരള ഓഹരികൾ സമ്മിശ്രം
 

മികച്ച ബിസിനസ് പ്രതീക്ഷകളുടെ കരുത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി അപ്പർ-സർക്യൂട്ടിലായിരുന്ന കിറ്റെക്സ് ഇന്നും അത് ആവർത്തിച്ചെങ്കിലും ഉച്ചയ്ക്കുശേഷം നേട്ടം കൈവിട്ടു. രാവിലത്തെ സെഷനിൽ 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലായിരുന്ന കിറ്റെക്സ് ഓഹരികൾ, വൈകിട്ടോടെ 2.97 ശതമാനത്തിലേക്കാണ് നേട്ടം കുറച്ചത്. 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തിയ യൂണിറോയൽ മറീൻ ആണ് കേരളക്കമ്പനികളിൽ ഇന്ന് നേട്ടത്തിൽ മുന്നിൽ. പോപ്പീസ് 4.97%, സെല്ല സ്പേസ് 4.96%, മുത്തൂറ്റ് കാപ്പിറ്റൽ 3.63% എന്നിങ്ങനെയും ഉയർന്ന് മികച്ച പ്രകടനം നടത്തി.

Image : Dhanlaxmi Bank website and iStock/stockforliving

സ്കൂബിഡേ 7.21% താഴ്ന്ന് നഷ്ടത്തിൽ മുന്നിലാണ്. സോൾവ് പ്ലാസ്റ്റിക്സ് 5.01%, സഫ സിസ്റ്റംസ് 4.88%, അപ്പോളോ ടയേഴ്സ് 4.46%, ഹാരിസൺസ് മലയാളം 3.6%, മണപ്പുറം ഫിനാൻസ് 3.28%, കേരള ആയുർവേദ 3.22% ധനലക്ഷ്മി ബാങ്ക് 2.99%, വണ്ടർല 2.67%, സിഎംആർഎൽ 2.75%, മുത്തൂറ്റ് മൈക്രോഫിൻ 2.62% എന്നിങ്ങനെ താഴ്ന്നു.

വിപണിയെ ഉലച്ച കാരണങ്ങൾ

1) യുദ്ധപ്പേടി: ഇസ്രയേലിലേക്ക് ഇറാൻ വൻതോതിൽ മിസൈലുകൾ തൊടുക്കുകയും തിരിച്ചടിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കുകയും ചെയ്തതോടെ, പശ്ചിമേഷ്യ യുദ്ധസമാന സാഹചര്യത്തിലായിട്ടുണ്ട്. യുദ്ധം കനക്കുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുതന്നെ തിരിച്ചടിയാകുമെന്നത് ഓഹരി വിപണികളിൽ വിറ്റൊഴിയൽ സമ്മർദ്ദം ശക്തമാക്കി.

2) ക്രൂഡ് വിലക്കയറ്റം: ക്രൂഡ് ഓയിൽ വിതരണത്തിൽ നിർണായക സ്വാധീനമുള്ള പശ്ചിമേഷ്യയാണ് യുദ്ധക്കളമാകുന്നത്; ഇറാനാകട്ടെ ക്രൂഡ് ഉൽപാദനത്തിലെ വലിയ ശക്തികളിലൊന്നുമാണ്. ക്രൂഡ് ഓയിൽ വില കുതിച്ചുകയറ്റം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാണ്. ഉപഭോഗത്തിനുള്ള 85-90% ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

വടക്കൻ ഇസ്രയേലിനോടു ചേർന്നുള്ള ലബനൻ അതിർത്തിയിലേക്ക് യുദ്ധ ടാങ്കുകളുമായി നീങ്ങുന്ന ഇസ്രയേലി സൈനികർ (Photo by Ahmad GHARABLI / AFP)

3) സെബിയുടെ പുത്തൻ ചട്ടം: അവധി വ്യാപാരത്തിൽ (എഫ് ആൻഡ് ഒ) നിയന്ത്രണം കടുപ്പിച്ച്, നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷ ഉറപ്പാക്കാനെന്നോണം സെബി കൊണ്ടുവന്ന പുതിയ ചട്ടങ്ങൾ വിപണിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അവധി വ്യാപാരത്തിലെ വ്യാപാരയളവ് 30-40 ശതമാനം വരെ കുറയാൻ ഇടവരുത്തുന്നതാണ് പുതിയ ചട്ടങ്ങൾ.

4) ചൈനീസ് പാര: ആഭ്യന്തര സമ്പദ്‍വ്യവസ്ഥ, റിയൽ എസ്റ്റേറ്റ് മേഖല എന്നിവയ്ക്ക് ഉണർവേകാനായി ചൈനീസ് ഭരണകൂടം കൊണ്ടുവന്ന ഉത്തേജക പാക്കേജ് ചൈനീസ്, ഹോങ്കോങ് ഓഹരി വിപണികൾക്ക് കരുത്തായിട്ടുണ്ട്. വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നടക്കം പിന്മാറി ചൈനീസ് വിപണിയിലേക്ക് ചേക്കേറുകയാണ്.

5) റിസർവ് ബാങ്ക് പണനയം: റിസർവ് ബാങ്കിന്റെ പണനയം ഒക്ടോബർ 9ന് അറിയാം. റീപ്പോനിരക്ക് കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിരക്ക് കുറയ്ക്കാൻ സാധ്യത വിരളമാണെന്ന വിലയിരുത്തലുകളും ശക്തമാണ്.

6) കമ്പനികളുടെ പ്രവർത്തനഫലം: കോർപ്പറേറ്റ് കമ്പനികൾ കഴിഞ്ഞപാദത്തിലെ പ്രവർത്തനഫലം വൈകാതെ പുറത്തുവിട്ടു തുടങ്ങും. ബാങ്കുകൾ കഴിഞ്ഞപാദത്തിലെ ബിസിനസ് കണക്കുകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇവ നിക്ഷേപകരെ സ്വാധീനിക്കുന്നുമുണ്ട്. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

War Fears Trigger Stock Market Bloodbath: Sensex Tanks 1,800 Points, Nifty Plunges 550. SEBI Regulations & War Fears Wipe Out ₹11 Lakh Crore From Indian Stock Market. Steel Stocks Shine.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT