പാക്കിസ്ഥാന്‍ ജിഡിപിയേക്കാള്‍ മൂല്യമുള്ള ബിസിനസ് സാമ്രാജ്യം ടാറ്റ പടുത്തുയര്ത്തിയതെങ്ങനെ?
രാവിലെ എണീക്കുന്നത് ടാറ്റ ചായ കുടിച്ച്...ചിലര്‍ക്ക് ഉപ്പിട്ട നാരങ്ങവെള്ളമാകും രാവിലത്തെ പതിവ്...സാരമില്ല, അതാണെങ്കിലും ടാറ്റയുടെ ഉപ്പിട്ട് തന്നെയാകാം...രാവിലത്തെ തെരക്കിനിടയില്‍ ടാറ്റ സ്‌കൈയിലൂടെ എത്തുന്ന ടിവി പ്രോഗ്രാമുകളിലൂടെ ഓട്ട പ്രദക്ഷിണം...അത് കഴിഞ്ഞ് ടാറ്റ നെക്‌സോണിലോ ടാറ്റ പഞ്ചിലോ
രാവിലെ എണീക്കുന്നത് ടാറ്റ ചായ കുടിച്ച്...ചിലര്‍ക്ക് ഉപ്പിട്ട നാരങ്ങവെള്ളമാകും രാവിലത്തെ പതിവ്...സാരമില്ല, അതാണെങ്കിലും ടാറ്റയുടെ ഉപ്പിട്ട് തന്നെയാകാം...രാവിലത്തെ തെരക്കിനിടയില്‍ ടാറ്റ സ്‌കൈയിലൂടെ എത്തുന്ന ടിവി പ്രോഗ്രാമുകളിലൂടെ ഓട്ട പ്രദക്ഷിണം...അത് കഴിഞ്ഞ് ടാറ്റ നെക്‌സോണിലോ ടാറ്റ പഞ്ചിലോ
രാവിലെ എണീക്കുന്നത് ടാറ്റ ചായ കുടിച്ച്...ചിലര്‍ക്ക് ഉപ്പിട്ട നാരങ്ങവെള്ളമാകും രാവിലത്തെ പതിവ്...സാരമില്ല, അതാണെങ്കിലും ടാറ്റയുടെ ഉപ്പിട്ട് തന്നെയാകാം...രാവിലത്തെ തെരക്കിനിടയില്‍ ടാറ്റ സ്‌കൈയിലൂടെ എത്തുന്ന ടിവി പ്രോഗ്രാമുകളിലൂടെ ഓട്ട പ്രദക്ഷിണം...അത് കഴിഞ്ഞ് ടാറ്റ നെക്‌സോണിലോ ടാറ്റ പഞ്ചിലോ
രാവിലെ എണീക്കുന്നത് ടാറ്റ ചായ കുടിച്ച്...ചിലര്‍ക്ക് ഉപ്പിട്ട നാരങ്ങവെള്ളമാകും രാവിലത്തെ പതിവ്...സാരമില്ല, അതാണെങ്കിലും ടാറ്റയുടെ ഉപ്പിട്ട് തന്നെയാകാം...രാവിലത്തെ തിരക്കിനിടയില്‍ ടാറ്റ സ്‌കൈയിലൂടെ എത്തുന്ന ടിവി പ്രോഗ്രാമുകളിലൂടെ ഓട്ട പ്രദക്ഷിണം...അത് കഴിഞ്ഞ് ടാറ്റ നെക്‌സോണിലോ ടാറ്റ പഞ്ചിലോ ഓഫീസിലേക്ക്...ഓഫീസില്‍ നിന്ന് ബിസിനസ് യാത്രകള്‍ക്ക് ടാറ്റയുടെ എയര്‍ ഇന്ത്യയിലോ വിസ്താരയിലോ...അത് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി, ടാറ്റ ക്ലിക്കിലൂടെ ഷോപ്പിങ്...വീട്ടിലേക്ക് ബിഗ് ബാസ്‌ക്കറ്റിലൂടെ ഗ്രോസറി വാങ്ങുന്നു...അങ്ങനെ, ഒരു ഇന്ത്യക്കാരന്റെ ജീവിതം മുഴുവന്‍ ടാറ്റയുടെ അനേകം ഉല്‍പ്പന്നങ്ങളിലൂടെ കടന്നുപോകുന്നു.
ഉപ്പ് തൊട്ട് വിമാനം വരെ നീളുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റ പടുത്തുയര്‍ത്തിയത്. പറഞ്ഞു പഴകിയതാണെങ്കിലും ഈ ചൊല്ലിന്റെ പ്രസക്തി കുറയുന്നില്ല. 1991ല്‍ ടാറ്റയുടെ നേതൃത്വം ഏറ്റെടുത്ത രത്തന്‍ 21 വര്‍ഷം ഗ്രൂപ്പിനെ മുന്നില്‍ നിന്ന് നയിച്ചു. ഇക്കാലയളവിലാണ് ലോകത്തെ അമ്പരപ്പിക്കുന്ന ഗ്രൂപ്പായി ടാറ്റ മാറിയത്. വിദേശ കമ്പനികളുടെ ഏറ്റെടുക്കലാണ് ലോകശ്രദ്ധ നേടിയത്. ടീ കമ്പനിയായ ടെറ്റ്‌ലി, യൂറോപ്യന്‍ സ്റ്റീല്‍ ഭീമന്‍ കോറസ്, ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍, ടൈക്കോ ഗ്ലോബല്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ വമ്പന്മാരെല്ലാം ടാറ്റയുടെ കൂടാരത്തിലെത്തി.
1868ല്‍ ആരംഭം കുറിച്ച ടാറ്റ ഗ്രൂപ്പിന്റെ വരുമാനത്തില്‍ 70 മടങ്ങ് വര്‍ധനയാണ് രത്തന്‍ ടാറ്റയുടെ കാലയളവിലുണ്ടായത്. 10 മേഖലകളിലായി 30ലധികം കമ്പനികളിലൂടെ 100ലധികം രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്നു ടാറ്റ ഗ്രൂപ്പ്. 36500 കോടി ഡോളറാണ് ടാറ്റയുടെ 26 ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം. പാക്കിസ്ഥാന്‍ ജിഡിപിയേക്കാള്‍ വലുതാണ് ടാറ്റ കമ്പനികളുടെ ആകെ മൂല്യം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റയുടെ വരുമാനമാകട്ടെ 165 ബില്യണ്‍ ഡോളറും. 13,70,000 കോടി രൂപയോളം വരുമിത്.
ഇത്രമാത്രം വലുപ്പത്തിലേക്കും സ്വാധീനത്തിലേക്കും ടാറ്റയെ എത്തിക്കാന്‍ രത്തന് സാധിച്ചതെങ്ങനെ. അതിന് കാരണം ബിസിനസിലും ജീവിതത്തിലും അദ്ദേഹം സ്വീകരിച്ച 5 പ്രധാന കാര്യങ്ങളാണ്. എന്തെല്ലാമാണ് അതെന്ന് നോക്കാം
1. ഇന്നവേറ്റീവ് അപ്രോച്ച്
ബിസിനസിനോടുള്ള രത്തന്‍ ടാറ്റയുടെ സമീപനം എപ്പോഴും നവീകരണത്തിന്റെയും പൊരുത്തപ്പെടുത്തലിന്റെയുമായിരുന്നു. ഉള്ളതില്‍ കടിച്ചുതൂങ്ങി ഇരിക്കാതെ ഇന്നവേറ്റീവായി പുതിയതിലേക്ക് മാറാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട്, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാനുള്ള ശ്രമമാണ് ടാറ്റയുടെ തന്ത്രങ്ങളില്‍ എപ്പോഴും കണ്ടത്. റിസ്‌ക്കായിരുന്നെങ്കിലും ടാറ്റ നാനോയെല്ലാം അദ്ദേഹത്തിന്റെ ഇന്നവേറ്റിവ് ചിന്താഗതിയുടെ ഫലമായിരുന്നു.
2. സത്യസന്ധതയും വിശ്വാസ്യതയും
വിശ്വാസ്യത ബിസിനസിന്റെ മുഖമുദ്രയാകണമെന്ന നിര്‍ബന്ധം ടാറ്റയ്ക്കുണ്ടായിരുന്നു. മറ്റേതൊരു ബിസിനസ് ഗ്രൂപ്പിനും ടാറ്റയുടെ ധാര്‍മികതയും വിശ്വാസ്യതയും അവകാശപ്പെടാനാകില്ല. ജനങ്ങളുടെയിടയില്‍ അത് ടാറ്റയാണോ, എന്നാല്‍ കുഴപ്പമില്ലെന്ന ചിന്ത എപ്പോഴുമുണ്ട്.
ഒരു കമ്പനിയുടെ സംസ്‌കാരത്തില്‍ എപ്പോഴും ധാര്‍മ്മികതയ്ക്കും സുതാര്യതയ്ക്കും മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഈ തത്ത്വങ്ങളില്‍ കെട്ടിപ്പടുക്കുന്ന തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെ, സുസ്ഥിരമായ വളര്‍ച്ചയ്ക്കും വിജയത്തിനും സംരംഭകര്‍ക്ക് ശക്തമായ അടിത്തറയിടാനാകും.
3. ക്ഷമയും ദീര്‍ഘകാല കാഴ്ച്ചപ്പാടും
താല്‍ക്കാലിക നേട്ടങ്ങള്‍ മാത്രം കൊതിക്കുന്ന ഒരു ലോകത്ത് ദീര്‍ഘകാല ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ടാറ്റയുടെ തന്ത്രങ്ങള്‍. ഭാവിയില്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തിയുള്ള നിക്ഷേപവും വമ്പന്‍ ഏറ്റെടുക്കലുകളുമെല്ലാം ആ കാഴ്ച്ചപ്പാടിന്റെ ഭാഗമായിരുന്നു. ജാഗ്വാറും ബിഗ്ബാസ്‌ക്കറ്റുമെല്ലാം ടാറ്റയുടെ കൂടാരത്തിലെത്തിയത് ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ്. ക്ഷമയോടെ പല സംരംഭങ്ങളെയും വിജയത്തിലെത്തിക്കാന്‍ പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്.
4. സാമൂഹ്യ പ്രതിബദ്ധത
സമൂഹത്തോടുള്ള ടാറ്റയുടെ പ്രതിബദ്ധതയാണ് ശതകോടീശ്വരന്മാരുടെ രാജാവാകാന്‍ ശേഷിയുണ്ടായിട്ടും അദ്ദേഹത്തെ സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകനാക്കി തീര്‍ത്തത്. റിട്ടയര്‍മെന്റിന് ശേഷം തീരെ ചെറിയ സ്റ്റാര്‍ട്ടപ്പുകളില്‍ പോലും അദ്ദേഹം നിക്ഷേപം നടത്തി. മൃഗങ്ങള്‍ക്കായി ലോകത്തെ ഏറ്റവും വലിയ ആശുപത്രി തുടങ്ങാന്‍ തയാറായതും അവര്‍ക്കായി ഒരു സ്റ്റാര്‍ട്ടപ്പിനെ പിന്തുണച്ചതുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.
5. പങ്കാളിത്തമെന്ന നയം
സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കും ബിസിനസ് വിജയത്തിനും പങ്കാളിത്തത്തിന്റെ പങ്ക് വലുതാണെന്ന് രത്തന്‍ ടാറ്റ എപ്പോഴും കരുതി. സ്വാധീനമുള്ള കൂട്ടുകെട്ടുകളും സഖ്യങ്ങളും അദ്ദേഹം ബിസനസില്‍ ഉണ്ടാക്കിയെടുത്തു. പരസ്പര പ്രയോജനകരമായ അവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലാകണം ബിസിനസുകള്‍ കെട്ടിപ്പടുക്കേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു.