ഒരുപാടു വർഷത്തെ ഉറക്കവും സമാധാനവും പോയി, ഇനി സർവീസിനില്ല എങ്കിലും സഹകരിക്കാം: സൂരജ് ജോസ്
കൊച്ചി ∙ ‘സീപ്ലെയ്ൻ സർവീസ് നടത്തുകയെന്ന മോഹം ഇനിയില്ല! സാമ്പത്തിക തിരിച്ചടി മാത്രമല്ല കാരണം. ഒരുപാടു വർഷത്തെ ഉറക്കം പോയി; സമാധാനവും. ഇനി, വയ്യ. പക്ഷേ, ആരെങ്കിലും സീപ്ലെയ്ൻ കൊണ്ടുവരാൻ താൽപര്യപ്പെട്ടാൽ സഹായിക്കാൻ തയാറാണ്’ – വേദനയുടെ കടലാഴങ്ങളിൽ നിന്നാണ് സൂരജ് ജോസിന്റെ വാക്കുകൾ. കമേഴ്സ്യൽ പൈലറ്റും

കൊച്ചി ∙ ‘സീപ്ലെയ്ൻ സർവീസ് നടത്തുകയെന്ന മോഹം ഇനിയില്ല! സാമ്പത്തിക തിരിച്ചടി മാത്രമല്ല കാരണം. ഒരുപാടു വർഷത്തെ ഉറക്കം പോയി; സമാധാനവും. ഇനി, വയ്യ. പക്ഷേ, ആരെങ്കിലും സീപ്ലെയ്ൻ കൊണ്ടുവരാൻ താൽപര്യപ്പെട്ടാൽ സഹായിക്കാൻ തയാറാണ്’ – വേദനയുടെ കടലാഴങ്ങളിൽ നിന്നാണ് സൂരജ് ജോസിന്റെ വാക്കുകൾ. കമേഴ്സ്യൽ പൈലറ്റും പൈലറ്റ് ഇൻസ്ട്രക്ടറുമായിരിക്കെ, ജോലി ഉപേക്ഷിച്ചു സീപ്ലെയ്ൻ എന്ന സ്വപ്നത്തിനു പിന്നാലെ പറന്ന്, ഒടുവിൽ അധികാരികളാൽ ചിറകരിയപ്പെട്ട കൊച്ചി സ്വദേശി. 14.5 കോടി രൂപ ചെലവിട്ടു യുഎസിൽ നിന്നു കേരളത്തിൽ സീപ്ലെയ്ൻ എത്തിച്ച സീബേഡ് സീ പ്ലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ.
കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെ (ഡിജിസിഎ) അനുമതി ലഭിക്കാത്തതിനാൽ സർവീസ് നടത്താനാകാതെ വർഷങ്ങളോളം കൊച്ചി വിമാനത്താവളത്തിൽ സീപ്ലെയ്ൻ പാർക്ക് ചെയ്യേണ്ടിവന്നതു കണ്ടു ഹൃദയം നുറുങ്ങി. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാകാതെ വിമാനം ജപ്തി ചെയ്യപ്പെടുന്നതും കാണേണ്ടി വന്നു, അദ്ദേഹത്തിന്.
2012 ലാണു കൊച്ചി ആസ്ഥാനമായി സീബേഡ് സീപ്ലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ചത്. സുഹൃത്തായിരുന്ന മലയാളി പൈലറ്റ് സുധീഷ് ജോർജ് എംഡിയും സൂരജ് സിഇഒയുമായി കമ്പനിക്കു ചിറകുകൾ മുളച്ചു. മറ്റ് 4 സംരംഭകർ നിക്ഷേപകരായെത്തി. പിന്തുണയായി ബാങ്ക് വായ്പയും. യുഎസ് കമ്പനിയായ ക്വസ്റ്റ് എയർക്രാഫ്റ്റ് നിർമിച്ച ‘ക്വസ്റ്റ് കോഡിയാക് – 100’ വിമാനവുമെത്തിച്ചു. പക്ഷേ, വലിയ വിമാനങ്ങൾക്കുള്ള അതേ നിബന്ധനകളും ചട്ടങ്ങളും ജലവിമാനം ഉൾപ്പെടെ ചെറു വിമാനങ്ങൾക്കും ഡിജിസിഎ ബാധകമാക്കി.
ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവിൽ പദ്ധതി ഫയലിൽ ഉറങ്ങിയപ്പോഴും പലിശ വളരുകയായിരുന്നു. ‘2018 ലാണ് ബാങ്കുമായുള്ള നിയമ നടപടികൾക്കൊടുവിൽ കമ്പനി ഏറ്റെടുക്കപ്പെട്ടതും വിമാനം വിറ്റതും.
വിമാനം വാങ്ങിയ യുഎസ് കമ്പനിക്കു കഴിഞ്ഞ വർഷമാണു വിമാനം കൊച്ചിയിൽ നിന്നു കൊണ്ടുപോകാനായത്. അത്രയേറെ സാങ്കേതിക കടമ്പകളുണ്ടായിരുന്നു’– സൂരജ് പറയുന്നു.
മറ്റൊരു ഓപ്പറേറ്ററായ കൈരളി ഏവിയേഷൻസ് 2013ൽ പരീക്ഷണാടിസ്ഥാനത്തിൽ സീപ്ലെയ്ൻ സർവീസ് നടത്താൻ ശ്രമിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്നു മുടങ്ങിയിരുന്നു. ‘യഥാർഥ പ്രശ്നം ഡിജിസിഎ ഉൾപ്പെടെയുള്ള ഏജൻസികളുടെ പ്രതികൂല നിലപാടുകളായിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെയും പിന്നീടു പിണറായി വിജയനെയും കണ്ടു. അവർ അനുകൂലമായാണു സംസാരിച്ചത്. പക്ഷേ, സാങ്കേതിക അനുമതികൾ നൽകാൻ അവർക്കു കഴിയില്ലല്ലോ? സീപ്ലെയ്ൻ ടൂറിസത്തിനു മാത്രമല്ല, രോഗികളെ അടിയന്തരമായി ആശുപത്രികളിൽ എത്തിക്കാനും രക്ഷാപ്രവർത്തനത്തിനുമൊക്കെ പ്രയോജനപ്പെടുമെന്നും സൂരജ് പറയുന്നു.