ആരോഗ്യ ഇൻഷുറൻസ് ക്ലെയിം അങ്ങനെ തള്ളാനാകില്ല; വരുന്നു വൻ മാറ്റങ്ങൾ
വളരെയധികം സംശയങ്ങളും പരാതികളും ഉയരുന്ന സാമ്പത്തിക സേവനമാണ് ആരോഗ്യ ഇൻഷുറൻസ്. ഇത്തരത്തിൽ വരുന്ന പരാതികൾക്കു പരിഹാരം കാണുന്നതിന് ഈ വർഷം മേയ്‌മാസത്തിൽ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) തുടക്കംകുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആരോഗ്യ ഇൻഷുറൻസിനെ പോളിസിയുടമ സൗഹൃദമാക്കുന്ന
വളരെയധികം സംശയങ്ങളും പരാതികളും ഉയരുന്ന സാമ്പത്തിക സേവനമാണ് ആരോഗ്യ ഇൻഷുറൻസ്. ഇത്തരത്തിൽ വരുന്ന പരാതികൾക്കു പരിഹാരം കാണുന്നതിന് ഈ വർഷം മേയ്‌മാസത്തിൽ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) തുടക്കംകുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആരോഗ്യ ഇൻഷുറൻസിനെ പോളിസിയുടമ സൗഹൃദമാക്കുന്ന
വളരെയധികം സംശയങ്ങളും പരാതികളും ഉയരുന്ന സാമ്പത്തിക സേവനമാണ് ആരോഗ്യ ഇൻഷുറൻസ്. ഇത്തരത്തിൽ വരുന്ന പരാതികൾക്കു പരിഹാരം കാണുന്നതിന് ഈ വർഷം മേയ്‌മാസത്തിൽ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) തുടക്കംകുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആരോഗ്യ ഇൻഷുറൻസിനെ പോളിസിയുടമ സൗഹൃദമാക്കുന്ന
വളരെയധികം സംശയങ്ങളും പരാതികളും ഉയരുന്ന സാമ്പത്തിക സേവനമാണ് ആരോഗ്യ ഇൻഷുറൻസ്. ഇത്തരത്തിൽ വരുന്ന പരാതികൾക്കു പരിഹാരം കാണുന്നതിന് ഈ വർഷം മേയ്‌മാസത്തിൽ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) തുടക്കംകുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആരോഗ്യ ഇൻഷുറൻസിനെ പോളിസിയുടമ സൗഹൃദമാക്കുന്ന മാറ്റങ്ങളുമായി മാസ്റ്റർ സർക്കുലർ ഇറക്കിക്കഴിഞ്ഞു.
ക്ലെയിം നിരസിക്കലിനു കടിഞ്ഞാൺ
അസുഖം നേരത്തെ ഉണ്ടായിരുന്നതാണ്, മാനസികരോഗത്തിനു പരിരക്ഷയില്ല, കിടത്തി ചികിത്സയ്ക്കേ ചെലവു നൽകാനാവൂ, കോക്ക്ടൈൽ വാക്സീൻ തുടങ്ങിയ നൂതന ചികിത്സാരീതികൾ കവറേജ് പരിധിയിൽവരില്ല എന്നിങ്ങനെ കമ്പനികൾ നേരത്തെ തയാറാക്കിവച്ചിട്ടുള്ള സ്ഥിരം ഉത്തരങ്ങൾ കേട്ട് ഒട്ടുമിക്ക പോളിസിയുടമകളും ഞെട്ടിയിട്ടുണ്ടാകും. 60 വയസ്സു കഴിഞ്ഞവർക്ക് മെഡിക്കൽ പോളിസികൾ നൽകാൻ കമ്പനികൾക്കൊന്നുംതന്നെ താൽപര്യമുണ്ടായിരുന്നില്ല ഇതുവരെ. ആ സ്ഥിതി മാറുകയാണ്.
രോഗികൾക്കും പ്രായമായവർക്കും കവറേജ്
എല്ലാവർക്കും പോളിസി കവറേജ് ഉറപ്പാക്കുകയാണ് റെഗുലേറ്ററുടെ ലക്ഷ്യം. അതിനായി ഏതു പ്രായക്കാർക്കും പോളിസി നൽകണം. മുൻപുണ്ടായിരുന്നതെന്നോ തീരാവ്യാധിയെന്നോ വ്യത്യാസമില്ലാതെ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലും കിടത്തിചികിത്സ, പകൽചികിത്സ, വീട്ടുചികിത്സ എന്നിവയ്ക്ക് പരിരക്ഷ നൽകുന്ന രീതിയിലുള്ള പോളിസികൾ ലഭ്യമാക്കണമെന്നാണ് ഇൻഷുറൻസ് കമ്പനികളോട് ഐആർഡിഎഐ സർക്കുലർ ആവശ്യപ്പെടുന്നത്. അതോടെ പ്രായം, ആരോഗ്യസ്ഥിതി, സവിശേഷ ആവശ്യങ്ങൾ എന്നിവയ്ക്കിണങ്ങുന്ന പോളിസികൾ നൽകാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരായിരിക്കുന്നു.
നൂതന ചികിത്സാരീതികളെല്ലാംതന്നെ പരിരക്ഷാ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കണം. മാനസികാരോഗ്യനിയമം, ശാരീരിക വൈകല്യങ്ങൾ സംബന്ധിച്ച നിയമം, എയ്ഡ്സ്‌രോഗ നിയന്ത്രണ-നിവാരണ നിയമം, വാടക ഗർഭധാരണ നിയമം തുടങ്ങിയവയിലെ വകുപ്പുകൾക്കു വിരുദ്ധമാകരുത് പോളിസികൾ.
പോളിസിയുടമയ്ക്കു തീരുമാനമെടുക്കാം
കുഞ്ഞക്ഷരങ്ങളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന നിബന്ധനകൾ ഉപഭോക്താക്കളെ കുഴക്കാറുണ്ട്. ഏവർക്കും മനസ്സിലാകുന്ന രീതിയിൽ പോളിസി വിവരങ്ങളും നിബന്ധനകളും ഉൾപ്പെടുത്തി എളുപ്പത്തിൽ പോളിസി തിരഞ്ഞെടുക്കാൻ ഇടപാടുകാരെ പ്രാപ്തരാക്കുന്ന കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റിന്റെ പ്രത്യേക ഫോർമാറ്റുതന്നെ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പോളിസി കയ്യിൽക്കിട്ടി ഉപാധികളും വ്യവസ്ഥകളും പരിശോധിച്ചു മനസ്സിലാക്കി തൃപ്തിയാകാത്തപക്ഷം 30 ദിവസത്തിനുള്ളിൽ വാർഷിക പോളിസികൾ റദ്ദു ചെയ്ത് പണം തിരികെവാങ്ങാം. മാത്രമല്ല, പോളിസി കാലഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും ഏഴു ദിവസത്തെ നോട്ടിസ് എഴുതി നൽകിയാൽ ക്ലെയിം ഉണ്ടായിട്ടില്ലാത്ത പോളിസികൾ റദ്ദു ചെയ്യാനും ബാക്കിനിൽക്കുന്ന പ്രീമിയം തിരികെ ആവശ്യപ്പെടാനും പോളിസിയുടമയ്ക്ക് അവകാശമുണ്ട്.
പുതുക്കൽ നിരസിക്കാൻ പാടില്ല
ക്ലെയിമുണ്ടായാൽ പലപ്പോഴും നിലവിലുള്ള പോളിസി പുതുക്കിനൽകാൻ പല ഇൻഷുറൻസ് കമ്പനികളും വിസമ്മതിക്കാറുണ്ട്. കമ്പനി അതേ പോളിസി ഇപ്പോഴും വിൽക്കുന്നുണ്ടെങ്കിൽ പുതുക്കി നൽകിയേ മതിയാകൂ. ആ പോളിസി പിൻവലിച്ചുപോയി എന്നാണ് കമ്പനി ന്യായം നിരത്തുന്നതെങ്കിൽ അതും നടക്കില്ല. പോളിസി പിൻവലിച്ച് 90 ദിവസത്തിനുള്ളിലാണ് പുതുക്കാനുള്ള അപേക്ഷ നൽകുന്നതെങ്കിൽ അതേ പോളിസി പുതുക്കിനൽകിയേ മതിയാകൂ. പോളിസിയുടമ തീരുമാനിക്കുന്നപക്ഷം കമ്പനിയുടെ മറ്റു പോളിസികളിലേക്കു മൈഗ്രേറ്റ് ചെയ്ത് പോളിസി യെടുക്കാനും അവകാശമുണ്ട്. ഇത്തരത്തിൽ പുതിയതിലേക്കു മാറുമ്പോൾ പഴയ പോളിസിയിൽ നിലനിന്നിരുന്ന സം അഷ്വേർഡ്, നോ ക്ലെയിം ബോണസ്, മൊററ്റോറിയം എന്നിങ്ങനെ എല്ലാ ആനുകൂല്യങ്ങളും തുടർന്നും നൽകേണ്ടതാണ്.
പോളിസി പുതുക്കാൻ ഗ്രേസ് പിരീഡ്
പുതുക്കാൻ വിട്ടുപോയി എന്ന കാരണത്താൽ ആനുകൂല്യങ്ങൾ ഒറ്റയടിക്കു റദ്ദുചെയ്യാനും ഇനി കഴിയില്ല. മാസംതോറും പ്രീമിയം അടയ്ക്കുന്നവയിൽ 15 ദിവസവും മൂന്നു മാസം/അർധവാർഷിക/വാർഷിക കാലയളവിൽ പുതുക്കേണ്ടവയിൽ 30 ദിവസവും ഗ്രേസ് പിരീഡ് ലഭിക്കും. ഗ്രേസ് പിരീഡിനുളളിൽ പോളിസി പുതുക്കിയാൽ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടില്ല. തവണകളായി പ്രീമിയം അടയ്ക്കുന്ന പോളിസികളിൽ ഗ്രേസ് പിരീഡിൽ ക്ലെയിം ഉണ്ടായാലും പരിരക്ഷയ്ക്ക് അർഹതയുണ്ട്.
കമ്പനികൾക്കു തർക്കിച്ചു ജയിക്കാനാകില്ല
പുതുക്കേണ്ട സമയത്ത് പോളിസികളിൽനിന്ന് കമ്പനി പിൻവാങ്ങുന്നതു ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പ്രത്യേകിച്ചു പ്രായമായവരുടെ കാര്യത്തിൽ. പണം കൊടുത്തു പോളിസി വാങ്ങിയാലും ക്ലെയിംവരുമ്പോൾ തുക അനുവദിച്ചുകിട്ടുമെന്ന് ആർക്കും ഉറപ്പില്ലാത്ത അവസ്ഥയുണ്ട്.
പുതിയ സർക്കുലറിൽ ഇത്തരം മുട്ടാപ്പോക്കുകൾക്കെതിരെ മൊറട്ടോറിയം എന്ന അധിക രക്ഷാകവചം ഐആർഡിഎഐ പ്രാവർത്തികമാക്കിയിരിക്കുകയാണ്. എടുത്ത പോളിസിയിൽ പ്രീമിയം കൃത്യമായി അടയ്ക്കുകയും 60 മാസംവരെ തുടർച്ചയായി പരിരക്ഷ നിലനിൽക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പോളിസി പുതുക്കുന്നതിനോ ക്ലെയിം നൽകുന്നതിനോ എതിരെ യാതൊരുവിധ തർക്കങ്ങളും ഉന്നയിക്കാൻ പുതിയ നിയമപ്രകാരം ഇൻഷുറൻസ് കമ്പനികൾക്കാകില്ല.
വൈകിയാല്‍ പിഴ നൽകണം
പോളിസിയുടമകൾക്ക് 100% കേസുകളിലും കാഷ്‌ലെസ് സേവനം നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഏത് ആശുപത്രിയിൽ, എന്തുതരം ചികിത്സ തേടണമെന്നത് പോളിസിയുടമയ്ക്കു തീരുമാനിക്കാം. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ കാഷ്‌ലെസ് ഓതറൈസേഷൻ നൽകണം. ഡിസ്ചാർജ് ആയാൽ പരമാവധി മൂന്നു മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനി പണം നൽകിയിരിക്കണം. വൈകുന്നതുമൂലം ആശുപത്രികൾ അധിക തുക ഈടാക്കിയാൽ ഓഹരിയുടമ
കളുടെ ഫണ്ടിൽനിന്നും ആ തുക നൽകാൻ കമ്പനി ബാധ്യസ്ഥരാണ്. പോളിസിയുടമ ആശുപത്രിയിൽ മരിച്ചാൽ അടിയന്തരമായി ക്ലെയിം സെറ്റിൽ ചെയ്ത് ഭൗതികശരീരം വിട്ടുനൽകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇൻഷുറൻസ് കമ്പനികളാണ്
ദിവസം 5,000 രൂപ പിഴ കമ്പനി നൽകണം
മാറ്റങ്ങൾ ഉടൻ നിലവിൽവരുന്ന രീതിയിലാണ് മാസ്റ്റർ സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്. കമ്പനികൾക്കു തങ്ങളുടെ പോളിസികളിൽ മാറ്റം വരുത്തുന്നതിന് ഈ വർഷം സെപ്തംബർ 30 വരെ സമയം നൽകിയിട്ടുണ്ടെങ്കിലും പുതുക്കിയ മാർഗനിർദേശങ്ങളുടെ പ്രയോജനം നിലവിലുള്ള എല്ലാ പോളിസി ഉടമകൾക്കും നൽകണമെന്നാണ് നിർദേശം. പരാതികൾക്കു പരിഹാരമായി ഇൻഷുറൻസ് ഓംബുഡ്സ്മാൻ നൽകുന്ന തീർപ്പുകൾ 30 ദിവസത്തിനുള്ളിൽ നടപ്പിൽവരുത്തണം. ഇല്ലെങ്കിൽ നേരത്തെ നിലനിന്നിരുന്ന പിഴപ്പലിശ കൂടാതെ ദിനംപ്രതി 5,000 രൂപവീതം പിഴ പോളിസിയുടമയ്ക്ക് ഇൻഷുറൻസ് കമ്പനി നൽകേണ്ടിവരും.
(പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ. ഓഗസ്റ്റ് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.)