ആവശ്യത്തിന് ഉപകരിക്കുമെന്ന് കരുതിയാണ് പലരും വലിയതുക പ്രീമിയം നല്‍കി മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. പോളിസിയില്‍ നിരവധി മോഹന സുന്ദര വാഗ്ദാനങ്ങള്‍ നിരവധിയായിരിക്കും. എന്നാല്‍ അസുഖം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോഴാണ് പല കമ്പനികളുടെയും തനിനിറം പുറത്തുവരുന്നത്. ചിലപ്പോള്‍

ആവശ്യത്തിന് ഉപകരിക്കുമെന്ന് കരുതിയാണ് പലരും വലിയതുക പ്രീമിയം നല്‍കി മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. പോളിസിയില്‍ നിരവധി മോഹന സുന്ദര വാഗ്ദാനങ്ങള്‍ നിരവധിയായിരിക്കും. എന്നാല്‍ അസുഖം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോഴാണ് പല കമ്പനികളുടെയും തനിനിറം പുറത്തുവരുന്നത്. ചിലപ്പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആവശ്യത്തിന് ഉപകരിക്കുമെന്ന് കരുതിയാണ് പലരും വലിയതുക പ്രീമിയം നല്‍കി മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. പോളിസിയില്‍ നിരവധി മോഹന സുന്ദര വാഗ്ദാനങ്ങള്‍ നിരവധിയായിരിക്കും. എന്നാല്‍ അസുഖം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോഴാണ് പല കമ്പനികളുടെയും തനിനിറം പുറത്തുവരുന്നത്. ചിലപ്പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആവശ്യത്തിന് ഉപകരിക്കുമെന്ന് കരുതിയാണ് പലരും വലിയ തുക പ്രീമിയം നല്‍കി മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. പോളിസിയില്‍ മോഹന സുന്ദര വാഗ്ദാനങ്ങള്‍ നിരവധിയായിരിക്കും. എന്നാല്‍ അസുഖം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോഴാണ് പല കമ്പനികളുടെയും തനിനിറം പുറത്തുവരുന്നത്. ചിലപ്പോള്‍ കാഷ്ലെസ് നിഷേധിച്ച് റീ ഇംബേഴ്‌സ്‌മെന്റ് മാത്രമേ നല്‍കൂ എന്നുപറയും. ഡിസ്ചാര്‍ജിനുശേഷം റീ ഇംബേഴ്‌സ്‌മെന്റിന് ബില്ലുകള്‍ നല്‍കിയാല്‍ ഓരോരോ കാരണം പറഞ്ഞ് പല ബില്ലുകളും നിരസിക്കും. ചിലപ്പോഴൊക്കെ ക്ലെയിം അപ്പാടെ നിരസിക്കാറുമുണ്ട്. ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കബളിപ്പിച്ചാല്‍ പരാതി ഉണ്ടെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

1. പരാതി ഉണ്ടെങ്കില്‍ ആദ്യം ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏതുശാഖയിലാണ് പരാതിക്ക് ഇടയായ സംഭവം ഉണ്ടായത് അവിടുത്തെ പരാതി പരിഹാര ഓഫീസറെ സമീപിക്കണം.

ADVERTISEMENT

2. പരാതി രേഖാമൂലം നല്‍കണം. ആവശ്യമെങ്കില്‍ മതിയായ രേഖകളും നല്‍കണം. പരാതി നല്‍കിയതിന്റെ തിയതി രേഖപ്പെടുത്തിയ രസീതും വാങ്ങിയിരിക്കണം.

3. പതിനഞ്ചുദിവസത്തിനകം ഇന്‍ഷുറന്‍സ് കമ്പനി പരാതി പരിഹരിക്കും. അല്ലെങ്കില്‍ മറുപടി നല്‍കും. അത്തരത്തിലുള്ള പ്രതികരണം കമ്പനിയില്‍ നിന്ന് ഉണ്ടായില്ലെങ്കിലോ മറുപടിയില്‍ തൃപ്തിയില്ലെങ്കിലോ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണ്‍സ്യൂമര്‍ അഫയേഴസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരാതി പരിഹര സെല്ലിനെ സമീപിച്ച് പരാതി നല്‍കാം. ഇതിന് നിശ്ചിത മാതൃകയുണ്ട്. ഇത് ഐആര്‍ഡിഎ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അല്ലെങ്കില്‍ ഈ ലിങ്കില്‍ നിന്ന് ലഭിക്കും. http://www.policyholder.gov.in/Report.aspx# ഇത് പ്രിന്റെടുത്ത് പൂരിപ്പിച്ച് ഇനി പറയുന്ന വിലാസത്തില്‍ അയയ്ക്കാം.

Insurance Regulatory and Development Authority of India(IRDAI)

Policyholder's protection & Grievance Redressal Department – Grievance Redressal Cell.

ADVERTISEMENT

Sy.No.115/1, Financial District, Nanakramguda,

Gachibowli, Hyderabad – 500 032.

അല്ലെങ്കില്‍ പരാതി ഈ മെയിലായും നല്‍കാം. ഇ മെയില്‍ വിലാസം. complaints@irdai.gov.in.

ഫോണിലും പരാതി അറിയിക്കാം. Toll Free No. 155255 or 1800 4254 732.

ADVERTISEMENT

ഓണ്‍ലൈനായും പരാതി നല്‍കാം. https://bimabharosa.irdai.gov.in. ഈ സൈറ്റ് വഴി വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ പരാതി നല്‍കാം.

4. എന്നിട്ടും ഒരു മാസം കഴിഞ്ഞും പരാതിക്ക് പരിഹാരമായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ മുമ്പാകെ പരാതി നല്‍കാം.

5. വളരെ വേഗത്തില്‍ ഇന്‍ഷുറന്‍സ് സംബന്ധിയായ പരാതികള്‍ക്ക് പരിഹാരം കാണാന്‍ രാജ്യമാകെ17 ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

6. പരാതികള്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സമാന് നേരിട്ടോ തപാലിലോ നല്‍കാം.

7. പരാതി ആദ്യം ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കുകയും അവര്‍ അത് പരിഹരിക്കാതിരിക്കുകയോ പരിഹാരത്തില്‍ നിങ്ങള്‍ക്ക് അതൃപ്തിയുണ്ടെങ്കിലോ മാത്രം ഇന്‍ഷുറന്‍സ്  ഓംബുഡ്‌സ്മാനെ സമീപിക്കുന്നതാണ് അഭികാമ്യം.

ഇന്‍ഷുറന്‍സ് കമ്പനിക്ക് പരാതി നല്‍കി 30 ദിവസത്തിനകം പരിഹാരമോ മറുപടിയോ ലഭിക്കുന്നില്ല എങ്കിലും ഓംബുഡ്‌സ്മാനെ സമീപിക്കാം.

8. വ്യക്തി എന്ന നിലയ്ക്ക് എടുത്ത പോളിസിയുമായി ബന്ധപ്പെട്ടതായിരിക്കണം പരാതി. നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുക 20 ലക്ഷത്തില്‍ കൂടാനും പാടില്ല. ഈ നിബന്ധനകള്‍ക്ക് വിധേയമായി ആര്‍ക്കും ഓംബുഡ്‌സ്മാന് പരാതി നല്‍കാം.

9. അര്‍ഹമായ ക്ലെയിം നല്‍കാതിരിക്കുക, ക്ലെയിം ഭാഗികമായി മാത്രം അനുവദിക്കുക, ക്ലെയിം നല്‍കാന്‍ കാലതാമസം വരുത്തുക, അടയ്ക്കുന്ന പ്രീമിയം സംബന്ധിച്ച് തര്‍ക്കം ഉന്നയിക്കുക, ഇന്‍ഷുറന്‍സ് രേഖകള്‍ നല്‍കാതിരിക്കുക തുടങ്ങിയവയെപ്പറ്റി പരാതി നല്‍കാം.

10. പരാതി ലഭിച്ചാല്‍ ഓംബുഡ്‌സ്മാന്‍ ഒരു കൗണ്‍സിലറെപോലെയോ മധ്യസ്ഥനെപ്പോലെയോ ഇരുക്കൂട്ടരെയും വിളിച്ച് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും. തര്‍ക്കത്തിലെ വസ്തുതകള്‍ മനസിലാക്കി ന്യായമായ പരിഹാരം നിര്‍ദേശിക്കും. ഇത് നിങ്ങള്‍ക്ക് സ്വീകാര്യമാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ ഇക്കാര്യം ഓംബുഡ്‌സമാന്‍ അറിയിക്കും. ഇന്‍ഷുറന്‍സ് കമ്പനി അത് 15 ദിവസത്തിനുള്ളില്‍ നടപ്പാക്കണം.

11. ഓംബുഡ്‌സ്മാന്റെ നിര്‍ദേശം അനുസരിക്കുന്നില്ലെങ്കില്‍ പരാതി കിട്ടി മൂന്നുമാസത്തിനകം ഓംബുഡ്‌സ്മാന്‍ സ്വന്തം നിലയില്‍ വിധി പ്രസ്താവിക്കും. ഇത് ഇന്‍ഷുറന്‍സ് കമ്പനി അനുസരിക്കാന്‍ ബാധ്യസ്ഥമാണ്.15 ദിവസത്തിനകം വിധിയില്‍ പ്രസ്താവിച്ചിരിക്കുന്ന കാര്യം നടപ്പാക്കിയിരിക്കണം.

കേരളത്തിലെ ഇൻഷുറൻസ്  ഓംബുഡ്സ്മാൻ്റെ വിലാസം

Insurance Ombudsman

Office of the Insurance Ombudsman,

10th Floor, Jeevan Prakash,LIC Building,

Opp to Maharaja's College Ground,M.G.Road,

Kochi - 682 011.

Tel.: 0484 - 2358759

Email: bimalokpal.ernakulam@cioins.co.in

( ഈ വിഷയത്തെക്കുറിച്ചുള്ള സംശയങ്ങള്‍ അറിയിക്കാം. ഇ മെയ്ല്‍ nv190nv@gmail.com)

English Summary:

From contacting the Grievance Officer to approaching the Ombudsman, this article outlines your options for complaint resolution