രാജ്യത്ത് ഇന്നു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ സമാനതകളില്ലാത്ത പോളിസി. എൽഐസിയുടെ ‘ആരോഗ്യ രക്ഷക്’ പോളിസിയെ അങ്ങനെ വിശേഷിപ്പിക്കാം. ‘ജീവൻ ആരോഗ്യ’ എന്നായിരുന്നു ആദ്യ പേര്. പിന്നീട് മെച്ചപ്പെടുത്തി പരിഷ്കരിച്ചിറക്കിയപ്പോൾ ‘ആരോഗ്യ രക്ഷക്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വിപണനശ്രമങ്ങളിൽ

രാജ്യത്ത് ഇന്നു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ സമാനതകളില്ലാത്ത പോളിസി. എൽഐസിയുടെ ‘ആരോഗ്യ രക്ഷക്’ പോളിസിയെ അങ്ങനെ വിശേഷിപ്പിക്കാം. ‘ജീവൻ ആരോഗ്യ’ എന്നായിരുന്നു ആദ്യ പേര്. പിന്നീട് മെച്ചപ്പെടുത്തി പരിഷ്കരിച്ചിറക്കിയപ്പോൾ ‘ആരോഗ്യ രക്ഷക്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വിപണനശ്രമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് ഇന്നു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ സമാനതകളില്ലാത്ത പോളിസി. എൽഐസിയുടെ ‘ആരോഗ്യ രക്ഷക്’ പോളിസിയെ അങ്ങനെ വിശേഷിപ്പിക്കാം. ‘ജീവൻ ആരോഗ്യ’ എന്നായിരുന്നു ആദ്യ പേര്. പിന്നീട് മെച്ചപ്പെടുത്തി പരിഷ്കരിച്ചിറക്കിയപ്പോൾ ‘ആരോഗ്യ രക്ഷക്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വിപണനശ്രമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് ഇന്നു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ സമാനതകളില്ലാത്ത പോളിസി. എൽഐസിയുടെ ‘ആരോഗ്യ രക്ഷക്’ പോളിസിയെ അങ്ങനെ വിശേഷിപ്പിക്കാം. ‘ജീവൻ ആരോഗ്യ’ എന്നായിരുന്നു ആദ്യ പേര്. പിന്നീട് മെച്ചപ്പെടുത്തി പരിഷ്കരിച്ചിറക്കിയപ്പോൾ ‘ആരോഗ്യ രക്ഷക്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. 

വിപണനശ്രമങ്ങളിൽ മുഴങ്ങിക്കേൾക്കുന്ന പോളിസിയല്ല ആരോഗ്യരക്ഷക്. വിവിധ അസുഖങ്ങൾ വരുമ്പോൾ പോളിസിയുടമയ്ക്കും കുടുംബത്തിനും സാമ്പത്തികസുരക്ഷ നൽകുന്ന വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പോളിസിയാണിത്. ഒരു പതിറ്റാണ്ടിലേറെയായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഇതു ലഭ്യമാക്കുന്നുണ്ടെങ്കിലും പലരും കേട്ടിട്ടുണ്ടാകില്ല. 

ADVERTISEMENT

അഡ്മിറ്റായാൽ പണം ഇങ്ങനെയെല്ലാം
സാധാരണ ഹെൽത്ത് പോളിസിയിലെ സം അഷ്വേഡ്, ആരോഗ്യരക്ഷകിൽ ഡെയിലി ബെനിഫിറ്റ് എന്നാണ് അറിയപ്പെടുന്നത്. അപകടം, രോഗം എന്നിവമൂലം 24 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവന്നാൽ ഓരോ ദിവസത്തിനും നിശ്ചിത തുക പോളിസിയുടമയ്ക്കു ലഭിക്കും. തുടക്കത്തിൽ പതിനായിരം രൂപവരെ ഡെയിലി ബെനിഫിറ്റ് ലഭിക്കുന്ന രീതിയിൽ പോളിസി എടുക്കാം. 

ഒരുതവണ അഡ്മിറ്റായാൽ 30 ദിവസംവരെയുള്ള കിടത്തിചികിത്സയ്ക്ക് ഡെയിലി ബെനിഫിറ്റ് ലഭിക്കും. 30 ദിവസത്തിനു മുകളിലാണെങ്കിൽ 30 ദിവസത്തെ ഡെയിലി ബെനിഫിറ്റിനു പുറമെ ഡെയിലി തുകയുടെ പത്തിരട്ടി ഒറ്റത്തവണയായി എക്സ്റ്റെൻഡഡ് ഹോസ്പിറ്റലൈസേഷൻ ബെനിഫിറ്റായും ലഭിക്കും. തുടർച്ചയായി നാലു മണിക്കൂറിലധികം തീവ്രപരിചരണം വേണ്ടിവന്നാൽ ഡെയിലി ബെനിഫിറ്റ് ഇരട്ടിയായി വർധിക്കും. 

ഡെയിലി ബെനിഫിറ്റ് ആദ്യവർഷം 30 ദിവസം എന്നും രണ്ടാം വർഷംമുതൽ വർഷത്തിൽ 90 ദിവസം എന്നും പരിമിതപ്പെടുത്തിയിട്ടുണ്ട്. 

ഒരു വ്യക്തിക്ക് പോളിസി കാലാവധിക്കുള്ളിൽ 900 ദിവസത്തെ ഡെയിലി ബെനിഫിറ്റ് തുകയാണ് പരമാവധി ലഭിക്കുക.

ADVERTISEMENT

ഓപ്പറേഷൻ ആനുകൂല്യങ്ങൾ

പ്രധാന ശസ്ത്രക്രിയകൾക്ക് ഡെയിലി ബെനിഫിറ്റ് കൂടാതെ മേജർ സർജിക്കൽ ബെനിഫിറ്റ് എന്ന ആനുകൂല്യവും ലഭിക്കും. ആശുപത്രിയിൽ ചെലവാകുന്ന തുകയുമായി ബന്ധപ്പെടുത്തിയല്ലാതെ ഡെയിലി ബെനിഫിറ്റിന്റെ നൂറിരട്ടി തുകവരെ ഒരുമിച്ചു നൽകും.

പോളിസി അനുബന്ധത്തിൽ ഒന്നു മുതൽ നാലു വിഭാഗങ്ങളായി തരംതിരിച്ച് മേജർ സർജിക്കൽ ബെനിഫിറ്റിന്റെ എത്ര ശതമാനം തുക ആനുകൂല്യമായി ലഭിക്കും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 

ഒരു വർഷം ഒന്നിലധികം ശസ്ത്രക്രിയ വേണ്ടി വന്നാൽ സാമ്യമില്ലാത്ത രോഗങ്ങൾക്കാണെങ്കിൽ മേജർ സർജിക്കൽ ബെനിഫിറ്റ്, റെസ്റ്റോറേഷൻ എന്ന രീതിയിൽ പുനഃസ്ഥാപിക്കപ്പെടും. അതിനാൽ ആനുകൂല്യങ്ങൾ വീണ്ടും ലഭിക്കാം. ലഘു ശസ്ത്രക്രിയകൾക്ക് ഡെയിലി ബെനിഫിറ്റിന്റെ അഞ്ചിരട്ടിവരെ ഡേകെയർ പ്രൊസീഡുവർ ബെനിഫിറ്റായി ലഭിക്കും. പോളിസിയിൽ പ്രധാനം എന്നോ, ലഘു എന്നോ ശസ്ത്രക്രിയ പട്ടികപ്പെടുത്തിയിട്ടില്ലാത്ത ചികിത്സകൾക്ക് അദർ സർജിക്കൽ ബെനിഫിറ്റായി ഡെയിലി തുകയുടെ രണ്ടര ഇരട്ടി ലഭിക്കും. 

ADVERTISEMENT

പോളിസി കാലാവധിയിൽ ഒരു വ്യക്തിക്കു പത്തു തവണവരെ മേജർ സർജിക്കൽ ബെനിഫിറ്റിന് അർഹതയുണ്ട്.

പ്രത്യേക രോഗങ്ങൾക്കും പരിരക്ഷ

ഡെങ്കിപ്പനി, മലേറിയ, ന്യൂമോണിയ, പൾമണറി ട്യൂബർക്കുലോസിസ്, വൈറൽ ഹെപ്പറ്റൈറ്റിസ് എന്നീ അസുഖങ്ങൾക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നാൽ ഡെയിലി ബെനിഫിറ്റ് തുക കൂടാതെ മെഡിക്കൽ മാനേജ്മെന്റ് ആനുകൂല്യം ലഭിക്കും. 

ഡെയിലി തുകയുടെ രണ്ടര ഇരട്ടി തുക ഇങ്ങനെ ഒറ്റത്തവണയായി നൽകും. ഒരു വ്യക്തിക്കു വർഷത്തിൽ രണ്ടു തവണയും പോളിസി കാലാവധിയിൽ 20 തവണയുമാണ് പരമാവധി മെഡിക്കൽ മാനേജ്മെന്റ് ആനുകൂല്യം ലഭിക്കുക.

ആനുകൂല്യങ്ങൾ വർധിച്ചുവരും

തുടർച്ചയായി പ്രീമിയം അടയ്ക്കുകയും മൂന്നു വർഷം തികയുകയും ചെയ്ത പോളിസികളിൽ ഡെയിലി ബെനിഫിറ്റ് ആദ്യ വർഷം ഉണ്ടായിരുന്നതിന്റെ 15‌% വർധിക്കും. എല്ലാ മൂന്നുവർഷം കൂടുമ്പോഴും ഇത്തരത്തിൽ ഡെയിലി തുക പരമാവധി ഒന്നര ഇരട്ടി വരെയാണ് വർധിക്കുക.

ഇതിനു പുറമെ ക്ലെയിം ഇല്ലാതിരുന്നാൽ മൂന്നു വർഷം കൂടുമ്പോൾ ഡെയിലി ബെനിഫിറ്റ് തുക 5‌% വർധിക്കും. ഇത്തരത്തിലുണ്ടാകുന്ന വർധനവിനു പരിധിയുമില്ല. 

പ്രീമിയം ഒഴിവാക്കി നൽകും

പോളിസിയുടമയുടെ പ്രായം, ഡെയിലി ബെനിഫിറ്റ് തുക എന്നിവ അടിസ്ഥാനമാക്കിയാണ് വാർഷിക പ്രീമിയം കണക്കാക്കുക. 28 വയസ്സുകാരന് പതിനായിരം രൂപയുടെ ഡെയിലി ബെനിഫിറ്റ് ലഭിക്കുന്ന പോളിസിക്ക് വർഷം 15,000 രൂപയോളം (ജിഎസ്ടി ഇല്ലാതെ) വരും. 

ഒന്ന്, രണ്ട് വിഭാഗങ്ങളിൽപെട്ട മേജർ ശസ്ത്രക്രിയ നടത്തേണ്ടിവന്നാൽ ക്ലെയിമുണ്ടായ വർഷത്തിന്റെ തൊട്ടടുത്ത ഒരു വർഷം പ്രീമിയം ഒഴിവാക്കി നൽകുന്നു. പോളിസിയുടമ മരണമടഞ്ഞാൽ ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമല്ല. എന്നാൽ പോളിസിയിലെ പ്രിൻസിപ്പൽ ഇൻഷ്വേഡ്, വ്യക്തി മരിച്ചാൽ, തുടർന്ന് പ്രീമിയം അടയ്ക്കാതെ തന്നെ പോളിസിയിൽ പേരുള്ള മറ്റംഗങ്ങൾക്ക് പരമാവധി 15 വർഷംവരെ പരിരക്ഷ ലഭിക്കും. ഓട്ടോ ഹെൽത്ത് കവർ എന്നറിയപ്പെടുന്ന ഈ പരിരക്ഷ അംഗങ്ങളായ കുട്ടികൾക്ക് 25 വയസ്സുവരെയും ജീവിതപങ്കാളി, മാതാപിതാക്കൾ തുടങ്ങിയവർക്ക് 70 വയസ്സുവരെയുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

പ്രധാന പോളിസി ഉടമ ആത്മഹത്യചെയ്യുന്ന സന്ദർഭങ്ങളിൽ ഓട്ടോ ഹെൽത്ത് കവർ അസാധുവാകും 

(പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ. സെപ്റ്റംബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്).  

English Summary:

Discover LIC's Aarogya Rakshak, a unique health insurance policy in India. Learn about its daily benefits, surgical coverage, disease-specific benefits, premium waivers & more