മഴയില്‍ നനഞ്ഞ ഞായറാഴ്ചപ്രഭാതം. പതിവ് ഒച്ചയും അനക്കവുമൊന്നുമില്ല. ഞാന്‍ സിറ്റൗട്ടിലേക്കു നടന്നു. അവിടെ എല്ലാവരുമുണ്ട്. അമ്മയും ഭാര്യയും കലപില വര്‍ത്തമാനം. അച്ഛന്‍ പത്രം വായിക്കുന്നു. അതിലൊരെണ്ണം തട്ടിയെടുത്ത് നിലത്തുവിരിച്ച് കമിഴ്ന്നുകിടന്നു വായിക്കുന്നതായി അഭിനയിക്കുന്ന മകള്‍. എന്നെക്കണ്ടതും

മഴയില്‍ നനഞ്ഞ ഞായറാഴ്ചപ്രഭാതം. പതിവ് ഒച്ചയും അനക്കവുമൊന്നുമില്ല. ഞാന്‍ സിറ്റൗട്ടിലേക്കു നടന്നു. അവിടെ എല്ലാവരുമുണ്ട്. അമ്മയും ഭാര്യയും കലപില വര്‍ത്തമാനം. അച്ഛന്‍ പത്രം വായിക്കുന്നു. അതിലൊരെണ്ണം തട്ടിയെടുത്ത് നിലത്തുവിരിച്ച് കമിഴ്ന്നുകിടന്നു വായിക്കുന്നതായി അഭിനയിക്കുന്ന മകള്‍. എന്നെക്കണ്ടതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയില്‍ നനഞ്ഞ ഞായറാഴ്ചപ്രഭാതം. പതിവ് ഒച്ചയും അനക്കവുമൊന്നുമില്ല. ഞാന്‍ സിറ്റൗട്ടിലേക്കു നടന്നു. അവിടെ എല്ലാവരുമുണ്ട്. അമ്മയും ഭാര്യയും കലപില വര്‍ത്തമാനം. അച്ഛന്‍ പത്രം വായിക്കുന്നു. അതിലൊരെണ്ണം തട്ടിയെടുത്ത് നിലത്തുവിരിച്ച് കമിഴ്ന്നുകിടന്നു വായിക്കുന്നതായി അഭിനയിക്കുന്ന മകള്‍. എന്നെക്കണ്ടതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയില്‍ നനഞ്ഞ ഞായറാഴ്ചപ്രഭാതം. പതിവ് ഒച്ചയും അനക്കവുമൊന്നുമില്ല. ഞാന്‍ സിറ്റൗട്ടിലേക്കു നടന്നു. അവിടെ എല്ലാവരുമുണ്ട്. അമ്മയും ഭാര്യയും കലപില വര്‍ത്തമാനം. അച്ഛന്‍ പത്രം വായിക്കുന്നു. അതിലൊരെണ്ണം തട്ടിയെടുത്ത് നിലത്തുവിരിച്ച് കമിഴ്ന്നുകിടന്നു വായിക്കുന്നതായി അഭിനയിക്കുന്ന മകള്‍. എന്നെക്കണ്ടതും അച്ഛന്‍ വായന ഉച്ചത്തിലാക്കി: ‘ഓണ്‍ലൈന്‍ തട്ടിപ്പ്. ബാങ്ക് മാനേജര്‍ക്കു നഷ്ടമായത് 10 ലക്ഷം.’ ‘ഓഹരിത്തട്ടിപ്പില്‍ ഡോക്ടര്‍ക്കു പോയത് ഒന്നരക്കോടി’യെന്ന് മകള്‍. ‘ഇനി പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റിന്റെ കയ്യില്‍നിന്ന് എത്രയാണോ പോകുന്നത്?’ എന്ന് തഗ്ഗടിച്ച് ഭാര്യ.

Indian business man counting cash banknotes of newly launched 100 rupees. Money counting concept for background.

‘തട്ടിപ്പിന് അങ്ങനെ വലുപ്പച്ചെറുപ്പമൊന്നുമില്ലെ’ന്ന പൊതുസത്യം പറഞ്ഞുകൊണ്ടു ഞാനൊരു കസേര വലിച്ചിട്ടിരുന്നു. ‘അതെന്താ?’ എന്നു ചോദിച്ച് ഭാര്യ ഒരു നാഗവല്ലി‌മൂഡ് സെറ്റ് ചെയ്തു. ‘വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ക്ക് തട്ടിപ്പ് കണ്ടാല്‍ തിരിച്ചറിയാന്‍ പാടില്ലേ?’ വിവരത്തെയും വിദ്യാഭ്യാസത്തെയും വിവേകത്തെയും കവച്ചുവയ്ക്കുന്ന ഒന്നുണ്ട്, ആര്‍ത്തി അല്ലെങ്കില്‍ അത്യാഗ്രഹം. അതുണ്ടായാൽ പിന്നെ വേറൊന്നും കാണില്ല. പണം, ലാഭം, നേട്ടം അതുമാത്രം,’ ഞാന്‍ പറഞ്ഞു. അതു ശരിയാ. ഇപ്പോ തട്ടിപ്പു കൂടുതലും ഓഹരി നിക്ഷേപത്തിലൂടെ ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കാം എന്നു പറഞ്ഞാണ്,’ അച്ഛന്‍ ഒളിയമ്പെയ്തു.

ADVERTISEMENT

‘പാവം ഓഹരി എന്തു പിഴച്ചു. ഓഹരിയില്‍ നിക്ഷേപിച്ചാല്‍ നേട്ടമുണ്ടാക്കാം. പക്ഷേ, അതിനു നിക്ഷേപിക്കണം. അല്ലാതെ ട്രേഡിങ് നടത്തുന്നത് അങ്ങേയറ്റം റിസ്‌കാണ്. ഇവിടെ ഡോക്ടറെയും എൻജിനീയറെയും പറ്റിച്ചത് എത്ര ലളിതമായിട്ടാണ്. ഓഹരി‌ വ്യാപാരത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന് ആദ്യം വാട്‌സാപ്പില്‍ മെസേജ് അയയ്ക്കും. തട്ടിപ്പിനായി അവര്‍തന്നെ ഉണ്ടാക്കിയ പ്ലാറ്റ്‌ഫോം ആപ് ഡൗണ്‍ലോഡ് ചെയ്യിക്കും. അതുവഴി ഇടപാട് നടത്തിക്കും. നാലും അഞ്ചും ഇരട്ടി ലാഭം ഉണ്ടായതായി ആ ആപ്പുവഴി ബോധ്യപ്പെടുത്തും. ലാഭം കൂടുന്നതനുസരിച്ച് ആര്‍ത്തിയും അത്യാഗ്രഹവും പതിന്മടങ്ങാകും. കയ്യിലുള്ളതും കടം വാങ്ങിയതും എടുത്ത് ട്രേഡ് ചെയ്യും. ആ കാശുമായി തട്ടിപ്പുകാര്‍ മുങ്ങുകയും ചെയ്യും.’ ഞാന്‍ പറഞ്ഞു.

‘ഇത്തരം തട്ടിപ്പില്‍ സാധാരണക്കാര്‍ വീഴാത്തത് എന്താണ്?’ ഭാര്യയ്ക്ക് അറിയേണ്ടത് അതാണ്. ‘അവർക്കറിയാം ഈ ലോകത്തു പെട്ടെന്നു പണമുണ്ടാക്കാനുള്ള അദ്ഭുതവിദ്യയോ, ആപ്പോ, സോഫ്റ്റ്‌വെയറോ ഒന്നുമില്ലെന്ന്്. അതിനു ചിട്ടയായി അധ്വാനിക്കുകയും മിച്ചം‌പിടിക്കുകയും നിക്ഷേപിക്കുകയും കാത്തിരിക്കുകയും വേണമെന്ന്. അതിനു ക്ഷമയില്ലാത്തവര്‍ തട്ടിപ്പു സ്‌കീമുകളില്‍ കൊണ്ടുപോയി തലവയ്ക്കും.’

Caring young asian indian mother teaching little kid son saving money or planning future purchases, putting coins in piggybank, lying on heated floor, financial education for children concept.
ADVERTISEMENT

‘പെട്ടെന്നു വലിയ ലാഭം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗവും ഇല്ലേ?’ മകള്‍ ചോദിച്ചു.

‘മാര്‍ഗമുണ്ട്. പക്ഷേ, അതിനു റിസ്‌കുമുണ്ട്. കൃഷി ചെയ്യൂ. എല്ലാം ഒത്തുവന്നാല്‍ 50%ത്തില്‍ കൂടുതല്‍ ലാഭം കിട്ടും. ബിസിനസ് ചെയ്യൂ. എല്ലാം നന്നായാൽ 60-70% വരെ ലാഭം കിട്ടാം. ചിലപ്പോൾ മൂന്നും നാലും ഇരട്ടിവരെ. ‘അതിനൊക്കെ വലിയ മുടക്കുമുതല്‍ വേണ്ടേ? ഇതൊന്നുമില്ലാത്തവർ എന്തു ചെയ്യും?’ ഭാര്യ വീണ്ടും ചൂടായി. ‘ചെയ്യുന്ന ജോലിയില്‍ മികവു പുലര്‍ത്തുക. മാസ്റ്ററാകുക. തട്ടുകട നടത്തുന്നയാള്‍ നല്ല വൃത്തിയില്‍ രുചികരമായ ഭക്ഷണം നല്‍കണം. വർക്‌ഷോപ്പുകാരന്‍ മികച്ച സേവനം നല്‍കി പേരെടുക്കണം. എങ്കിൽ അയല്‍‌പ്രദേശങ്ങളില്‍ നിന്നുവരെ ആളുവരും. ഓഹരികളിലും ഫ്യൂച്ചേഴ്‌സിലും ബിറ്റ്കോയിനിലും ട്രേഡിങ് നടത്തണം എങ്കിൽ അതുമാകാം.’
(പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ് ലേഖകൻ. മനോരമ സമ്പാദ്യം ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.) 

English Summary:

Online Stock Market Scams