ഓഹരി വിപണിയിലെ ആദ്യദിനം നേട്ടമാക്കി കേരള കമ്പനി ബാൽകോ
11.85 കോടി രൂപ സമാഹരണ ലക്ഷ്യവുമായി ഓഗസ്റ്റ് 13 മുതൽ 16 വരെയായിരുന്നു ഐപിഒ. ബാൽകോ (BALCO) ബ്രാൻഡിൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന കമ്പനിയാണിത്.

കൊല്ലം പുനലൂർ ആസ്ഥാനമായ പിവിസി പൈപ്പ് നിർമാതാക്കളായ സോൾവ് പ്ലാസ്റ്റിക് പ്രോഡക്ട്സിന്റെ (Solve Plastic Products) ഓഹരികൾ എൻഎസ്ഇ എസ്എംഇ സൂചികയിൽ ലിസ്റ്റ് ചെയ്തു. ആദ്യദിനമായ ഇന്ന് തന്നെ ഓഹരി 5% കുതിച്ച് അപ്പർ-സർക്യൂട്ടിലെത്തി. 107.10 രൂപയിലാണ് ഇപ്പോൾ ഓഹരി വിലയുള്ളത്. 91 രൂപയായിരുന്നു പ്രാരംഭ ഓഹരി വിൽപനയിൽ (ഐപിഒ) വില (ഇഷ്യൂ പ്രൈസ്).
11.85 കോടി രൂപ സമാഹരണ ലക്ഷ്യവുമായി ഓഗസ്റ്റ് 13 മുതൽ 16 വരെയായിരുന്നു ഐപിഒ. ബാൽകോ (BALCO) ബ്രാൻഡിൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന കമ്പനിയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) 47 കോടി രൂപയോളം വരുമാനവും 1.4 കോടി രൂപയുടെ ലാഭവും നേടിയ കമ്പനിയാണ് സോൾവ്. കേരളത്തിലും തമിഴ്നാട്ടിലുമായി മൂന്ന് പ്ലാന്റുകളുണ്ട്. കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.