ഇന്ത്യൻ കലണ്ടർ അനുസരിച്ചുള്ള പുതുവർഷം വിക്രം സംവത് 2081 ഇന്ന് ആരംഭിക്കുന്നു. പുതുവർഷാരംഭത്തിൽ ഇന്ത്യൻ വിപണിയിൽ നടക്കാറുള്ള പ്രത്യേക മുഹൂർത്തവ്യാപാരം വെള്ളിയാഴ്ച വൈകിട്ടാണ് നടക്കുക. ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുന്നതിനുള്ള ശുഭമുഹൂർത്തമായിട്ടാണ് മുഹൂർത്തവ്യാപാരം കരുതിപ്പോരുന്നത്.

ഇന്ത്യൻ കലണ്ടർ അനുസരിച്ചുള്ള പുതുവർഷം വിക്രം സംവത് 2081 ഇന്ന് ആരംഭിക്കുന്നു. പുതുവർഷാരംഭത്തിൽ ഇന്ത്യൻ വിപണിയിൽ നടക്കാറുള്ള പ്രത്യേക മുഹൂർത്തവ്യാപാരം വെള്ളിയാഴ്ച വൈകിട്ടാണ് നടക്കുക. ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുന്നതിനുള്ള ശുഭമുഹൂർത്തമായിട്ടാണ് മുഹൂർത്തവ്യാപാരം കരുതിപ്പോരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ കലണ്ടർ അനുസരിച്ചുള്ള പുതുവർഷം വിക്രം സംവത് 2081 ഇന്ന് ആരംഭിക്കുന്നു. പുതുവർഷാരംഭത്തിൽ ഇന്ത്യൻ വിപണിയിൽ നടക്കാറുള്ള പ്രത്യേക മുഹൂർത്തവ്യാപാരം വെള്ളിയാഴ്ച വൈകിട്ടാണ് നടക്കുക. ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുന്നതിനുള്ള ശുഭമുഹൂർത്തമായിട്ടാണ് മുഹൂർത്തവ്യാപാരം കരുതിപ്പോരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ കലണ്ടർ അനുസരിച്ചുള്ള പുതുവർഷം വിക്രം സംവത് 2081 ഇന്ന് ആരംഭിക്കുന്നു. പുതുവർഷാരംഭത്തിൽ ഇന്ത്യൻ വിപണിയിൽ നടക്കാറുള്ള പ്രത്യേക മുഹൂർത്തവ്യാപാരം വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതൽ ഏഴ് വരെ ആണ് നടക്കുക. 

ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുന്നതിനുള്ള ശുഭമുഹൂർത്തമായിട്ടാണ് മുഹൂർത്തവ്യാപാരം കരുതിപ്പോരുന്നത്. ആദ്യമായി നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവരും, കഴിഞ്ഞ വർഷത്തെ വ്യാപാരം അവസാനിപ്പിച്ച് പുതിയ വ്യാപാരം ആരംഭിക്കുന്നവരും മുഹൂർത്തവ്യാപാരം ശുഭആരംഭ സമയമായി കണക്കാക്കുന്നു. 

ADVERTISEMENT

ദീപാവലി നിക്ഷേപം 

‘ചൈനീസ് സ്റ്റിമുലസ്’ വില്‍പ്പന ‘അമേരിക്കൻ തിരഞ്ഞെടുപ്പ്’ വില്‍പ്പനയിലേക്ക് നീണ്ടത് ഇന്ത്യൻ വിപണിയിൽ സമ്മർദ്ദം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ദീപാവലി നിക്ഷേപവും കരുതലോടെയായിരിക്കണം. ദീർഘകാല നിക്ഷേപകർ സമീപകാല വില്‍പ്പന സമ്മർദ്ദങ്ങൾ കൂടി കണക്കിലെടുത്താവണം ദീപാവലി നിക്ഷേപത്തിനായുള്ള ഓഹരികൾ തിരഞ്ഞെടുക്കേണ്ടത്. 

മഹാരാഷ്ട്രയിലടക്കം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും, യൂണിയൻ ബജറ്റും അടക്കമുള്ള ആഭ്യന്തര ഘടകങ്ങളും യുദ്ധങ്ങളും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഫെഡ് നയങ്ങളും അടക്കമുള്ള രാജ്യാന്തര ഘടകങ്ങളും ഇന്ത്യൻ വിപണിയെ തുടർന്നും സ്വാധീനിക്കും. 

ദീപാവലി മുതൽ ബജറ്റ് വരെ 

ADVERTISEMENT

ഇന്ത്യയുടെ അടുത്ത ബജറ്റിലേക്ക് ഇനിയും മൂന്ന് മാസം മാത്രമേയുള്ളൂ എന്നതിനാൽ ബജറ്റ് സംബന്ധിയായ ഓഹരികൾ ദീപാവലി നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്നതാണ്. ബജറ്റിൽ പ്രാമുഖ്യം ലഭിച്ചേക്കാവുന്ന മേഖലകളിൽ നിക്ഷേപം നടത്തുന്നത് വിപണിയിൽ തിരുത്തൽ നേരിട്ടാൽ പോലും ബജറ്റ് വരെയുള്ള കാലത്തേക്ക് നഷ്ടസാധ്യത താരതമ്യേന കുറവായിരിക്കും എന്ന അനുമാനത്തിലാണ്. മികച്ച മൂന്നാംപാദ റിസൾട്ടുകൾ കൂടി നിക്ഷേപതീരുമാനങ്ങൾക്ക് ആധാരമാക്കാം.

കഴിഞ്ഞ ബജറ്റ് മുതൽ തകർച്ച നേരിട്ട പ്രതിരോധം, കപ്പൽ നിർമാണം, റെയിൽ, വളം, ഹൗസിങ് മേഖലകളിലെ പൊതു മേഖല ഓഹരികൾ ഇത്തവണ താരതമ്യേന മികച്ച അവസരമായി കണക്കാക്കാക്കാം. ഒപ്പം ടെക്ക്, സെമി കണ്ടക്ടർ, മാനുഫാക്ച്ചറിങ്, ഇൻഫ്രാ, പവർ, ധാന്യം, ഹോട്ടൽ, എയർ കണ്ടീഷൻ, ആൽക്കഹോൾ  മുതലായ മേഖലകളിലെ മികച്ച ഓഹരികളിലും നിക്ഷേപം പരിഗണിക്കാം. 

പ്രതിരോധം 

∙മുൻ ബജറ്റിന് മുൻപ് തന്നെ അമേരിക്കൻ നിക്ഷേപകരായ ജെഫെറീസിന്റെ ക്രിസ്റ്റഫർ വുഡ്  ഇന്ത്യൻ പ്രതിരോധ മേഖലയിലെ ലാഭമെടുക്കൽ സാധ്യത പ്രവചിക്കുകയും, തുടർന്ന് ബജറ്റിൽ അധികം തുക നീക്കി വയ്ക്കാതിരുന്നതും പരിഗണിച്ച് ഇന്ത്യൻ ബ്രോക്കർമാരും ഡിസ്‌കൗണ്ട് ലക്ഷ്യങ്ങൾ ഉറപ്പിച്ചതും ഇന്ത്യൻ പ്രതിരോധ ഓഹരികൾക്ക് തിരുത്തൽ നൽകിക്കഴിഞ്ഞു. 

ADVERTISEMENT

∙ബ്രിക്സ് യോഗങ്ങൾക്ക് മുൻപ് തന്നെ ചൈനയുമായി അതിർത്തി സംഘർഷങ്ങൾക്ക് അയവ് വരുത്തിയത് ഇന്ത്യയുടെ പ്രതിരോധ ബജറ്റിനെ സ്വാധീനിച്ചേക്കില്ല. ഷിപ് ബിൽഡിങ് ഓഹരികളും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സും അടുത്ത തിരുത്തലിൽ ബജറ്റ് കൂടി ലക്ഷ്യമാക്കി നിക്ഷേപത്തിന് പരിഗണിക്കാം. 

റെയിൽ 

കഴിഞ്ഞ ബജറ്റിൽ നിന്നും വ്യത്യസ്തമായി അടുത്ത ബജറ്റിൽ റെയിൽവേ വികസനത്തിനായി കൂടുതൽ തുക വകയിരുത്തപ്പെടുമെന്ന സൂചന റെയിൽവേ സെക്ടറിനും പ്രതീക്ഷയാണ്. ആർവിഎൻഎലിലെ തിരുത്തൽ അവസരമാണ്. 

വളം 

കഴിഞ്ഞ ഇടക്കാല ബജറ്റിൽ അനുകൂല പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് മുന്നേറിയ വളം ഓഹരികൾക്ക് ഫുൾ ബജറ്റിലും നിരാശയായിരുന്നു ഫലം. തിരുത്തൽ നേരിട്ട വളം ഓഹരികൾ ബജറ്റ് മുന്നിൽക്കണ്ട് നിക്ഷേപത്തിന് പരിഗണിക്കാം. വളം ഉല്പാദന മൂലകങ്ങൾക്ക് ജിഎസ്ടി നിരക്കിളവ് പരിഗണയിലുള്ളതും വളം ഓഹരികൾക്ക് പ്രതീക്ഷയാണ്. 

എൻഎഫ്എൽ, ആർസിഎഫ്, ചമ്പൽ ഫെർട്ടിലൈസർ, ദീപക് ഫെർട്ടിലൈസർ മുതലായാവ ശ്രദ്ധിക്കുക.. 

ഇൻഫ്രാ 

ഹരിയാന തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമായതിനെ തുടർന്ന് മഹാരാഷ്ട്രയിലും അത്ഭുതങ്ങൾ സംഭവിച്ചേക്കാമെന്നും, അങ്ങനെ വന്നാൽ ബജറ്റിൽ കൂടുതൽ നിർമാണ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്നും വിപണി അനുമാനിക്കുന്നത് ഇൻഫ്രാ മേഖലക്കും അനുകൂലമാണ്. 

മികച്ച റിസൾട്ട് പ്രഖ്യാപിച്ച എൽ&ടി അടുത്ത തിരുത്തലിൽ പരിഗണിക്കാം. 

ടെക്ക് 

എഐ തീം കളം നിറയുമ്പോളും ഇന്ത്യൻ ഐടി കമ്പനികളുടെ ഓർഡർ ബുക്ക് ശക്തമാണെന്നതും, അമേരിക്കൻ ഫെഡ് റിസർവിന്റെ നിരക്ക് കുറയുന്നതും ഇന്ത്യൻ ഐടി സെക്ടറിനും അനുകൂലമാണ്. മിഡ് ക്യാപ് ഐടി ഓഹരികളിലാണ് പ്രതീക്ഷ. 

സെമി കണ്ടക്ടർ 

സെമി കണ്ടക്ടർ ഓഹരികൾ അതി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. സിജിപവർ, ഇസ്‌മോ, കെയ്ൻസ് ടെക് മുതലായ ഓഹരികൾ ശ്രദ്ധിക്കാം.

ആർഇ 

റിന്യൂവബിൾ എനർജി ഓഹരികളും അടുത്ത ഒരു വർഷത്തേക്കുള്ള നിക്ഷേപത്തിന് പരിഗണിക്കാം. സൗരോർജ്ജ പാനലുകൾ നിർമ്മിക്കുന്ന കമ്പനികളും, കാറ്റാടി യന്ത്രങ്ങൾ നിർമിക്കുന്ന കമ്പനികളുടെയും ഓർഡർബുക്കുകൾ വളരെ വേഗത്തിലാണ് വളരുന്നത്. ബാറ്ററി, പവർ ട്രാൻസ്മിഷൻ, പവർ ഇപിസി ഓഹരികളും പരിഗണിക്കാം. 

വാരീ എനർജീസ്, സുസ്‌ലോൺ എനർജി, ഐനോക്‌സ് വിൻഡ് ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ്, കെഇസി മുതലായ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Vikram Samvat 2081 is here!** Learn about the auspicious Muhurat trading session and discover potential investment opportunities in the Indian stock market this Diwali. Defense, rail, fertilizer, and more sectors analyzed.