Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡുകൾക്കു ‘വിശ്രമമില്ല’; തിരുത്തി മുന്നേറി ഇന്ത്യൻ ടീം

Dhoni-Kohli

റെക്കോർഡ് കണക്കുകൾ വെട്ടിത്തിരുത്തിയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നേറ്റം തുടരുന്നു. ഞായറാഴ്ച നടന്ന ഒന്നാം ട്വന്റി20യിൽ ഭുവനേശ്വർ കുമാറും എം.എസ്.ധോണിയും പുതു നേട്ടങ്ങളുമായി ചരിത്രമെഴുതി

1) എം.എസ്.ധോണി ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറായി. 262 ഇന്നിങ്സുകളിൽ നിന്നായി 134 ക്യാച്ചുകൾ. 133 ക്യാച്ചുകളുള്ള കുമാർ സംഗക്കാരയെയാണു മറികടന്നത്.

2) ട്വന്റി20യിൽ ഇന്ത്യൻ ബോളർമാരുടെ മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമായിരുന്നു ഒന്നാം ട്വന്റി20യിൽ ഭുവനേശ്വറിന്റേത്. 25 റൺസിന് ആറു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലിന്റേതാണു മികച്ച പ്രകടനം 

3) ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും അഞ്ചു വിക്കറ്റുനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്തെ ആറാമത്തെ ബോളറുമാണ് ഭുവനേശ്വർ. ഉമർ ഗുൽ, അജാന്ത മെൻഡിസ്, ലസിത് മലിംഗ, ടിം സൗത്തി, ഇമ്രാൻ താഹിർ എന്നിവരാണ് മറ്റുള്ളവർ.

4) ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ ക്യാച്ചുകളുടെ എണ്ണം എട്ടായി. വിക്കറ്റു കീപ്പറൊഴികെയുള്ള ഇന്ത്യക്കാരിലെ മികച്ച പ്രകടനം

5) ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20യിൽ സുരേഷ് റെയ്നയും രോഹിത് ശർമയും നേടിയ സിക്സറുകളുടെ എണ്ണം പന്ത്രണ്ടായി. റെക്കോർഡ്.

related stories