ന്യൂഡൽഹി∙ യുവരാജ് സിങ്, ക്രിസ് ഗെയ്‌ൽ തുടങ്ങിയ സൂപ്പർതാരങ്ങൾ ഉൾപ്പെടുന്ന കിങ്സ് ഇലവൻ പഞ്ചാബിനെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഈ സീസണിൽ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ നയിക്കും. എട്ട് ഐപിഎൽ സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം രണ്ടു തവണ അശ്വിൻ കിരീടനേട്ടത്തിൽ പങ്കാളിയായി. പുണെ സൂപ്പർ ജയന്റ്സിനു വേണ്ടിയും അശ്വിൻ കളിച്ചിട്ടുണ്ട്.
പ്രതിഭാസമ്പന്നരായ ഒരു പറ്റം കളിക്കാരടങ്ങുന്ന ടീമിനെ നയിക്കാൻ ലഭിച്ച അവസരം വലിയ അംഗീകാരമായി കരുതുന്നുവെന്ന് അശ്വിൻ പറഞ്ഞു.
ടീമംഗങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണു വിശ്വാസം. – അശ്വിൻ പറഞ്ഞു. 21–ാം വയസ്സിൽ സംസ്ഥാന ടീമിനെ നയിച്ച പരിചയമുള്ള തനിക്ക് ക്യാപ്റ്റൻസി സമ്മർദ്ദമുണ്ടാക്കുന്നില്ലെന്നും അശ്വിൻ പറഞ്ഞു.