തിരുവനന്തപുരം ∙ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ സ്പോർട്സ് അക്കാദമി തുടങ്ങുന്നു. ‘സിക്സ് ഗൺസ്’ എന്നു പേരിട്ട അക്കാദമിയിൽ ക്രിക്കറ്റും ഫുട്ബോളും പരിശീലിപ്പിക്കും. പതിമൂന്നുവയസ്സിൽ താഴെയുള്ള കുട്ടികൾക്കാണു പരിശീലനം നൽകുകയെന്നു സഞ്ജു പറഞ്ഞു. അക്കാദമി പ്രഖ്യാപന ചടങ്ങിൽ ശശി തരൂർ എംപി, മുൻ ക്രിക്കറ്റ് താരങ്ങളായ ടിനു യോഹന്നാൻ, കെ.എൻ. അനന്തപത്മനാഭൻ, കെസിഎ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, ഡിസിഎ സെക്രട്ടി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
Advertisement