മുംബൈ ∙ ത്രിരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റിന്റെ ഫൈനലിൽ ഇംഗ്ലണ്ട് ഇന്ന് ഓസ്ട്രേലിയയെ നേരിടും.
ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച ഫോമിലുള്ള ഓസീസിനാണ് കളിയിൽ മുൻതൂക്കം. ടൂർണമെന്റിന്റെ ആദ്യമൽസരങ്ങളിൽ ഇന്ത്യയെയും ഓസീസിനെയും തോൽപിച്ചു തുടങ്ങിയ ഇംഗ്ലണ്ട് പക്ഷേ അവസാന രണ്ടു മൽസരങ്ങളിൽ തോൽവി വഴങ്ങി. ബാറ്റിങ് നിര തകർന്നടിഞ്ഞതാണ് അവർക്ക് തിരിച്ചടിയായത്.