Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിന്റെ മകൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി ;രണ്ടാം ഓവറിൽ വിക്കറ്റ്

Arjun Tendulkar

കൊളംബോ ∙ സച്ചിൻതെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽ കന്നി വിക്കറ്റുമായി അരങ്ങേറി.അച്ഛൻ ബാറ്റുകൊണ്ടു തിളങ്ങിയെങ്കിൽ മകന്റെ ഊഴം ബോളറായിട്ടാണ്.  ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം അംഗമായി കൊളംബോയിൽ ശ്രീലങ്കക്കെതിരെയുള്ള പര്യടനത്തിലാണ് ടീം. പതിനെട്ടുകാരനായ അർജുൻ യൂത്ത് ടെസ്റ്റിൽ ആദ്യത്തെ രണ്ടോവറിനുള്ളിൽ ഒരു വിക്കറ്റ് വീഴ്ത്തി.  ശ്രീലങ്കയുടെ ഓപ്പണർ കമിൽമിഷാരയെ ലെഗ്ബിഫോറിൽ കുടുക്കുകയായിരുന്നു അർജുൻ. 

ഇടങ്കയ്യൻ പേസ് ബോളറാണ് അർജുൻ. ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയെ ഇന്ത്യ 244 റൺസിനു മടക്കി.കൂച്ച് ബിഹാർ ട്രോഫിയിൽ അണ്ടർ 19 ടീമിൽ മുംബൈക്കു വേണ്ടി രണ്ടു തവണ അഞ്ചുവിക്കറ്റ് വീതം വീഴ്ത്തിയാണ് അർജുൻ ദേശീയ ടീമിലെത്തുന്നത്.മുംബൈക്കു വേണ്ടി 18 വിക്കറ്റുകളെടുത്തിരുന്നു.അർജുന് ആശംസയുമായി വിരാട് കോഹ്‍ലിയും വിനോദ് കാംബ്ലിയും ട്വീറ്റ് ചെയ്തിരുന്നു.