Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ക്രിക്കറ്റിലും ‘മീ ടൂ’; ബിസിസിഐ സിഇഒയ്ക്ക് എതിരെ വെളിപ്പെടുത്തൽ

rahul-johri-bcci രാഹുൽ ജോഹ്‌രി

മുംബൈ∙ ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌രിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി മാധ്യമപ്രവർത്തക. ഇന്ത്യൻ ക്രിക്കറ്റിൽ മീ ടു ആരോപണം നേരിടുന്ന ആദ്യത്തെയാളാണു ജോഹ്‌രി. ജോലിസാധ്യത തേടി സമീപിച്ച തന്നെ ജോഹ്‌രി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് ആരോപണം.

ജോഹ്‌രി അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ സഹിതം സ്വന്തം പേരു വെളിപ്പെടുത്താതെ മാധ്യമപ്രവർത്തക ഉന്നയിച്ച ആരോപണം എഴുത്തുകാരി ഹർനീദ് കൗറാണ് ട്വിറ്ററിൽ കുറിച്ചത്. സംഭവത്തിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നു സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ആവശ്യപ്പെട്ടു.

related stories