ബുമ്ര, ഷമി, ഇഷാന്ത്– ഇത് ഇന്ത്യൻ റെക്കോർഡ് കൂട്ടം

മൂന്നാം ടെസ്റ്റിൽ വിജയത്തിനു ശേഷം മായങ്ക്, ബുമ്ര, പന്ത്, ഷമി, ഇഷാന്ത് എന്നിവർ ആഹ്ലാദത്തിൽ

ബുമ്ര, ഷമി, ഇഷാന്ത്– ഇന്ത്യയുടെ മൂന്നു പേസ് ബോളർമാരും കൂടി ഈ വർഷം നേടിയത്  136 വിക്കറ്റുകൾ. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന ലോക റെക്കോർഡ്. മാൽക്കം മാർഷൽ, മൈക്കൽ ഹോൾഡിങ്, ജോയൽ ഗാർനർ (വെസ്റ്റ് ഇൻഡീസ്– 1984ൽ 130 വിക്കറ്റുകൾ) എന്നിവരെ മറികടന്നു.

മായങ്ക് അഗർവാൾ: മെൽബണിലെ ആദ്യ ഇന്നിങ്സിൽ തന്നെ 76 റൺസ് നേടിയ മായങ്ക് ഓസ്ട്രേലിയൻ മണ്ണിൽ അരങ്ങേറ്റ ഇന്നിങ്സിൽ ഒരു ഇന്ത്യക്കാരന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും കുറിച്ചു.

ജസ്പ്രീത് ബുമ്ര: ഇന്ത്യയുടെ വിജയശിൽപി. രണ്ട് ഇന്നിങ്സിലുമായി ഒൻപതു വിക്കറ്റുകൾ. അരങ്ങേറ്റ വർഷം തന്നെ 48 വിക്കറ്റുകളുമായി ഇന്ത്യൻ റെക്കോർഡ്. രഞ്ജി ട്രോഫിയിൽ ഗുജറാത്തിന്റെയും ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെയും താരം.

ഋഷഭ് പന്ത്: ഈ പരമ്പരയിൽ ഇതുവരെ 20 പുറത്താക്കലുകളിൽ പങ്കാളിയായി. 19 പുറത്താക്കലുകളിൽ പങ്കാളികളായ നരേൻ താംനെ, സയ്യിദ് കിർമാനി എന്നിവരുടെ ഇന്ത്യൻ റെക്കോർഡാണ് പന്ത് മറികടന്നത്. രഞ്ജിയിലും ഐപിഎലിലും ഡൽഹിയുടെ താരം.

ഇഷാന്ത് ശർമ: 267 ടെസ്റ്റ് വിക്കറ്റുകളുമായി ഇന്ത്യൻ പേസ് ബോളർമാരിൽ മൂന്നാം സ്ഥാനത്താണ് ഇഷാന്ത് ശർമ. കപിൽ ദേവ്(434), സഹീർ ഖാൻ(311) എന്നിവരാണ് മുന്നിലുള്ളത്. രഞ്ജിയിൽ ഡൽഹിയുടെ താരം. ഐപിഎലിൽ ഇതുവരെ അ​ഞ്ചു ടീമുകൾക്കു വേണ്ടി കളിച്ചു.

മുഹമ്മദ് ഷമി: ഏഷ്യയ്ക്കു പുറത്ത് 100 ടെസ്റ്റ് വിക്കറ്റുകളെടുക്കുന്ന പത്താമത്തെ ഇന്ത്യൻ താരമായി മുഹമ്മദ് ഷമി.