Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടീം ഇന്ത്യയിലേക്കു വീണ്ടും മലയാളി സ്വപ്നങ്ങൾ

sijomon സിജോമോന്‍

നാഗ്പൂർ ∙ രാഹുൽ ദ്രാവിഡിനു കേരളത്തിന്റെ നന്ദി! ദ്രാവിഡ് അണ്ടർ–19 ടീം പരിശീലകനായതു മുതൽ തുടങ്ങിയതാണ് ദേശീയ ക്രിക്കറ്റിൽ കേരളത്തിന്റെ നല്ലകാലം. സഞ്ജു സാംസണായിരുന്നു ‘വൻമതിലി’ന്റെ തണൽ പറ്റി വളർന്ന ആദ്യ മലയാളി താരം.

ഇപ്പോഴിതാ, സ‍ഞ്ജുവിന്റെ വഴി പിന്തുടർന്ന് അണ്ടർ–19 ടീമിൽ നിന്ന് ഒന്നിലേറെ മലയാളി താരങ്ങൾ ടീം ഇന്ത്യയിലേക്കു നോക്കുന്നു. ഇംഗ്ലണ്ടിനെതിരായ യൂത്ത് ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ കളിച്ചത് മൂന്നു മലയാളി താരങ്ങൾ– ഡാരിൽ ഫെരാരിയോ, സിജോമോൻ ജോസഫ്, രോഹൻ കുന്നുമ്മൽ. സിജോയുടെയും ഡാരിലിന്റെയും മികവിലാണ് ഇന്ത്യ സമനില പിടിച്ചത്.

മറ്റു ആഭ്യന്തര മൽസരങ്ങളിലും മലയാളി താരങ്ങൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്നതോടെ വലിയൊരു സ്വപ്നം കാണാം– ഒന്നിലേറെ മലയാളി താരങ്ങൾ സീനിയർ ടീമിൽ കളിക്കുന്ന കാലം വരുമോ..? യൂത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ലോക റെക്കോർഡ് കൂട്ടുകെട്ടോടെ വൻ സ്കോർ പടുത്തുയർത്തിയ ഇംഗ്ലണ്ടിനുള്ള ഇന്ത്യയുടെ മറുപടി ഡാരിലും സിജോയുമായിരുന്നു.

ഡാരിൽ സെഞ്ചുറിയടിച്ചപ്പോൾ (117) അർധ സെഞ്ചുറിയോടെ സിജോമോൻ (62) കൂട്ടായി. സമനിലയിലേക്കെന്നുറപ്പിച്ച ടെസ്റ്റിനെ അവസാന ദിനത്തിലെ ഉജ്വല ബോളിങ് പ്രകടനത്തോടെ സിജോമോൻ ആവേശകരമാക്കി. 17 വിക്കറ്റുകൾ വീണ നാലാം ദിനം സിജോ സ്വന്തമാകക്കിയത് ആറു വിക്കറ്റുകൾ.

ഒന്നാം ഇന്നിങ്സിൽ 501 റൺസ് കുറിച്ച ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ പുറത്തായത് വെറും 167 റൺസിന്. ഇന്ത്യയും അതു പോലെ തകർന്നെങ്കിലുംസുരേഷ് ലോകേശ്വറിന്റെ അർധ സെഞ്ചുറി (92) ഇന്ത്യയെ രക്ഷിച്ചു. 37 റൺസുമായി ഡാരിൽ പിന്തുണ നൽകി.

Your Rating: