ന്യൂഡൽഹി ∙ ഫിഫ അണ്ടർ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് നൈക്കിയുടെ പുതിയ ജഴ്സി. ആധുനിക ഫുട്ബോളിന്റെ ആഗോള വേദിയിൽ ആദ്യമായി പന്തു തട്ടാനൊരുങ്ങുന്ന ഇന്ത്യയുടെ യൂത്ത് ടീമിന് നീലക്കളറുള്ള പുതിയ ജഴ്സിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. നൈക്കിയുടെ ഡ്രൈ–ഫിറ്റ് സാങ്കേതിക വിദ്യയിൽ നിർമിച്ച ജഴ്സിയിൽ വിയർപ്പ് വേഗം വലിച്ചെടുക്കുന്ന വിധമാണ് രൂപകൽപന. ഒപ്പം ആവശ്യത്തിന് കാറ്റ് ശരീരത്തിലേക്ക് ലഭിക്കുകയും ചെയ്യും. വളരെ കനംകുറഞ്ഞ നൂലുകൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ കളിക്കാരന് സുഖകരമായി അണിയാമെന്ന് ഇന്ത്യൻ സീനിയർ ടീം ക്യാപ്റ്റൻ സുനിൽഛേത്രി ജഴ്സി അനാഛാദനം ചെയ്ത് പറഞ്ഞു.
Search in
Malayalam
/
English
/
Product