മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ക്ലബ് റയൽ മഡ്രിഡിന്റെ പുതിയ കരാർ ഓഫർ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച് നിരസിച്ചതായി റിപ്പോർട്ട്. 2020 വരെയാണു നിലവിൽ മോഡ്രിച്ചുമായി റയലിന്റെ കരാർ. ആദ്യവട്ട കരാർ പുതുക്കൽ ചർച്ചയുമായി താരം സഹകരിച്ചില്ല. അടുത്ത സീസണിലേക്ക് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് മോഡ്രിച്ചിൽ നോട്ടമുണ്ട്. ഈ വർഷത്തെ ബലോൻ ദ്യോർ ജേതാവായ മുപ്പത്തിമൂന്നുകാരൻ മോഡ്രിച്ച് മെച്ചപ്പെട്ട കരാർ വ്യവ്യസ്ഥയാണു റയലിൽനിന്നു പ്രതീക്ഷിക്കുന്നത്.
Advertisement