ഹംഗറിയിൽ ഹാമിൽട്ടൻ തന്നെ

ഹംഗറോറിങ് ∙ ഫോർമുല വൺ കാറോട്ട മൽസരത്തിൽ ഹംഗേറിയൻ ഗ്രാൻപ്രിയിൽ ചരിത്രം കുറിച്ച ആറാം ജയത്തോടെ ലൂയിസ് ഹാമിൽട്ടൻ ഫോർമുല വൺ സീസണിൽ തന്റെ ലീഡ് നില ഉയർത്തി. മെഴ്സിഡീസിലെ സഹതാരം വൾട്ടേരി ബൊത്താസ് രണ്ടാം സ്ഥാനം ലക്ഷ്യമിട്ടെങ്കിലും സർക്യൂട്ടിലെ ചെറിയ പിഴവ് വിനയായി. പോഡിയത്തിലെ രണ്ടും മൂന്നും സ്ഥാനങ്ങൾ ഫെറാറിക്ക് അടിയറ വച്ചു. സെബാസ്റ്റ്യൻ വെറ്റൽ രണ്ടാമതെത്തിയപ്പോൾ കിമി റെയ്ക്കോണൻ  മൂന്നാം നേടി. റിക്കാർഡിയോക്കു പിന്നിൽ അഞ്ചാമനായാണു ബൊത്താസ് ചെക്കേഡ് ഫ്ലാഗ് കടന്നത്. ഹംഗറിയിലെ വിജയത്തോടെ ഹാമിൽട്ടന് വെറ്റലിനു മേൽ 24 പോയിന്റിന്റെ ലീഡായി.