ഇന്ത്യൻ ജനത ഇപ്പോഴും അങ്ങനെയാണ് നിറത്തിന്റെ പേരിൽ യാതൊരുവിധ വേർതിരിവും ഇല്ല എന്ന് പറയുകയും ചെയ്യും അത് തന്നെ ചെയ്യുകയും ചെയ്യും. ടിവിയിലൂടെ ഒരു ദിവസം സംപ്രേക്ഷണം ചെയ്യപ്പെടുന്ന പരസ്യങ്ങൾ ഒന്നെടുത്തൽ മനസിലാകും സൗന്ദര്യത്തിൽ നാം നിറത്തിനു എത്രമാത്രം പ്രധാന്യം നൽകുന്നുണ്ടെന്ന്. വെളുത്തവർക്കു മാത്രമേ സൗന്ദര്യമുള്ളൂ എന്നതാണ് ചെറുപ്പം മുതൽ നാം പഠിച്ചു വരുന്ന പാഠം. നിറം കുറഞ്ഞ പെൺകുട്ടികൾ സുന്ദരികൾ അല്ല എന്ന ധാരണ പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു. നിറം വർദ്ധിപ്പിക്കാനുള്ള ക്രീമുകളുടെ ഇത്തരം പരസ്യങ്ങൾ നിറത്തിന്റെ പേരിലുള്ള വേർതിരിവിന് ഉദാഹരണമാണ്.
നിറം വർദ്ധിപ്പിക്കാനുള്ള ഇത്തരം ക്രീമുകളുടെ പരസ്യങ്ങളിൽ സെലിബ്രിറ്റികളും സിനിമാ താരങ്ങളും ഒക്കെ അഭിനയിക്കുന്നത് സർവസാധാരണം. ഇത്തരത്തിൽ, നമ്മുടെ ബോളിവുഡ് സൂപ്പർ നായിക പ്രിയങ്ക ചോപ്രയും അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതോർത്ത് പശ്ചാത്തപിക്കുകയാണ് പ്രിയങ്ക ചോപ്ര. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ പശ്ചാത്താപം അറിയിച്ചത് .
നിറം വർദ്ധിപ്പിക്കാൻ ക്രീം ഉപയോഗിക്കുക എന്ന് നിർദ്ദേശിക്കുന്നതിലൂടെ താൻ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകിയത് എന്നും, തന്റെ കരിയറിന്റെ തുടക്കത്തിൽ തിരിച്ചറിവില്ലാത്ത ചെയ്ത ഈ തെറ്റിനെ ഓർത്ത് താൻ ഏറെ ദുഖിക്കുന്നുണ്ട് എന്നും പ്രിയങ്ക പറഞ്ഞു. അഭിനയിക്കുമ്പോൾ അതൊരു തെറ്റാണു എന്ന് തോന്നിയിരുന്നില്ല, എന്നാൽ ഇപ്പോൾ ആ പരസ്യങ്ങൾ കാണുമ്പോൾ ഉള്ളിൽ വല്ലാത്ത കുറ്റബോധം തോന്നുന്നുണ്ടെന്നും താരം വ്യക്തമാക്കി.
താനും ചെറുപ്പത്തിൽ വെളുക്കുന്നതിനായി ഇത്തരം ക്രീമുകൾ ഉപയോഗിച്ചിരുന്നു, അപ്പോഴൊന്നും നിറത്തിന്റെ പേരിൽ നടക്കുന്ന വിഭാഗീയതയെക്കുറിച്ച അറിവുണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ, കാര്യവിവരമുള്ള ഒരു വ്യക്തി എന്ന നിലയിൽ മേലിൽ ഇത്തരം പരസ്യങ്ങളിൽ താൻ അഭിനയിക്കില്ല എന്ന് പ്രിയങ്ക വ്യക്തമാക്കി.
Read more: Viral stories in Malayalam