Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരുടെയും കണ്ണുകൾ ഭാവനയിലായിരുന്നു !

Bhavana ലാലിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിനെത്തിയ ഭാവന, ചിത്രം: മനു മുളന്തുരുത്തി

വിവാഹവിരുന്നിന് എന്തു വേണമെന്നു കൺഫ്യൂഷൻ; പാരമ്പര്യത്തിന്റെ പ്രൗഡി വിട്ടുകളയരുത് എന്നാൽ ഫാഷൻ ചിക് ലുക്ക് ആണെന്ന് ഉറപ്പുവരുത്തുകയും വേണം. ഒട്ടും മടിക്കേണ്ട, കൈവയ്ക്കാം ജാക്കറ്റ് ലെഹംഗയിൽ. ലെഹംഗയുടെ പ്രൗഡിക്കൊപ്പം ലോങ് ജാക്കറ്റിന്റെ പുതുമ ഫാഷൻ സ്റ്റേറ്റ്മെന്റ് ആകും. 

അടുത്തിടെ ലാലിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ നടി ഭാവന ധരിച്ച ചില്ലി റെഡ് ജാക്കറ്റ് ലെഹംഗ ഫാഷനിസ്റ്റകൾക്കു കണ്ണിനു വിരുന്നായി. അന്ന് ചുവപ്പിൽ മുങ്ങിയ ജാക്കറ്റ് ലെംഹഗയും ധരിച്ചെത്തിയ ഭാവനയിലായിരുന്നു എല്ലാവരുടെയും കണ്ണുകൾ. ഡിസൈനർ ഔട്ഫിറ്റിന്റെ വിശദാംശങ്ങളിലൂടെ–

 

ഡിസൈൻ

ജാക്കറ്റ്: ചില്ലി റെഡും ബർഗൻഡിയും ഇടകലരുന്ന സോഫ്റ്റ് നെറ്റ് ജാക്കറ്റിൽ അതിസൂക്ഷ്മമായ ത്രെഡ് വർക്കും ആപ്ലിക് ഡിറ്റെയ്‌ൽസും. ഇതിനൊപ്പം ക്ലാസിക് ബോർഡർ കൂടി ചേരുന്നിടത്തു ട്രഡിഷനൽ കംന്റംപ്രററി എലമെന്റുകൾ കൈകോർക്കുന്നു.

ലെഹംഗ: പ്ലീറ്റഡ് ക്രേപ് ലെഹംഗയിൽ ബർഗൻഡി ഓംബ്രി ഇഫെക്ട് മിഴിവേകുന്നു. ഒപ്പം പ്ലെയിൻ സിൽക് ബ്ലൗസും

സ്റ്റൈലിങ്: മിനിമൽ മേക്ക് അപ്, സോഫ്റ്റ് ലിപ് കളർ, ഫ്രീ ഹെയർ സ്റ്റൈൽ

(ഡിസൈനേഴ്സ്: അനു& രേഷ്മ, ലേബൽ എം, വൈറ്റില)

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam