Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു ശരിക്കും കീർത്തി തന്നെയോ? പുത്തൻ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍

Keerthy Suresh കീർത്തി സുരേഷ്

ഒരു കാലത്തെ മലയാളി സിനിമാ പ്രേക്ഷകരുടെ നാടൻ സൗന്ദര്യ സങ്കൽപമായിരുന്നു നടി മേനക സുരേഷ്. തൊട്ടതെല്ലാം പൊന്നാക്കിയ ആ നായികാ വസന്തത്തിന്റെ മകളും ഇപ്പോൾ അറിയപ്പെടുന്ന നായികയാണ്. പറഞ്ഞു വന്നത് തെന്നിന്ത്യൻ സിനിമാലോകത്ത് ഹിറ്റുകൾ വാരിക്കൂട്ടുന്ന കീർത്തി സുരേഷിന്റെ കാര്യമാണ്. മലയാളത്തേക്കാൾ തമിഴ്–തെലുഗു ഭാഷകളിലാണ് കീർത്തി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു സിനിമയുടെ ലോഞ്ചിനു പുതിയ ലുക്കിലെത്തിയ കീർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചര്‍ച്ചാവിഷയം.

Keerthy Suresh തെലുഗു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ താരം ഞെട്ടിക്കുന്ന മേക്കോവറിലാണ് എത്തിയത്...

തെലുഗു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ താരം ഞെട്ടിക്കുന്ന മേക്കോവറിലാണ് എത്തിയത്. കറുപ്പു നിറത്തിലുള്ള ഹൈനെക്ക് ബ്ലൗസും വൈൻ റെഡ് സാരിയുമാണ് താരം ധരിച്ചത്. വസ്ത്രതധാരണത്തേക്കാൾ ട്രോളന്മാരുടെ ശ്രദ്ധയിൽപ്പെട്ടത് കീര്‍ത്തിയുടെ ഹെയർ സ്റ്റൈലാണ്. മുടി മുഴുവനായും മുകളിലേക്ക് വലിച്ചു വട്ടത്തിൽ കെട്ടിവച്ച രീതി അധികമാർക്കും അങ്ങിഷ്ടമായിട്ടില്ല. ചിലരൊക്കെ കീർത്തിയുടെ ബോൾഡ് ലുക്കിനെ പ്രകീർത്തിക്കുമ്പോൾ ചിലരെല്ലാം അതു ഫാഷൻ ദുരന്തമായി പോയെന്നും പറയുന്നുണ്ട്. 

Keerthy Suresh എന്തൊക്കെയായാലും ചുരുങ്ങിയ കാലംകൊണ്ടു തെന്നിന്ത്യൻ സിനിമാ ലോകത്ത് വെന്നിക്കൊ‌ടി പാറിച്ച കീർത്തിയെ സംബന്ധിച്ചിടത്തോളം ഈ ട്രോളുകളൊന്നും...

എന്തൊക്കെയായാലും ചുരുങ്ങിയ കാലംകൊണ്ടു തെന്നിന്ത്യൻ  സിനിമാ ലോകത്ത് വെന്നിക്കൊ‌ടി പാറിച്ച കീർത്തിയെ സംബന്ധിച്ചിടത്തോളം ഈ ട്രോളുകളൊന്നും വിലപ്പോവില്ല. ഒരു ദിവസത്തെ ലുക്കിന്മേൽ വ്യസനിച്ചിരുന്നാൽ അതിനേ നേരം കാണൂവെന്നു കീർത്തിക്കും അറിയാം. ഫാഷൻ ലോകത്ത് ഇതെല്ലാം സർവ സാധാരമാണു ഗഡീസ് എന്നു പറയാതെ പറയുകയാണ് പുത്തൻ ലുക്കുകളിലൂടെ കീർത്തി സുരേഷ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam