മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടറിലെ സൽമാൻ ഖാൻ!. ഈ കലണ്ടറിലെ ചിത്രങ്ങളിലെ ഒരേയൊരു മൂവിങ് ഷോട്ടാണിത്. വണ്ടി ഓടിച്ചു വരുന്ന വഴിക്കെടുത്തൊരു ചിത്രം പോലെ. പേഴ്സനൽ ലൈഫിലും നന്നായി വർക്ക് ഔട്ട് ചെയ്ത് മസിൽ സംരക്ഷിക്കുന്നൊരാളാണ് ടൊവിനൊ. കക്ഷിയുടെ മസിൽ ചിത്രങ്ങൾ അങ്ങനെ അധികം വന്നിട്ടുമില്ല...ചിത്രങ്ങളിലെ ഫുൾ ഡെനിം ആക്ഷൻ ലുക്ക് കണ്ടാൽ ആരും പറഞ്ഞുപോകും എന്നാ ലുക്കാടാ ഉവ്വേ...! ന്ന്...
മായാനദിയിലെ മാത്തനായി യുവാക്കളുടെ മനസിൽ കയറിക്കൂടിയ മസിൽമാൻ ടൊവിനൊയുടെ മസിൽ സീക്രട്ട്സ് അറിയണ്ടേ? മലയാളികളുടെ സൽമാൻഖാനൊടു തന്നെ ചോദിക്കാം:
ശരിക്കും ബോഡിബിൽഡർ!!
മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ട് അടിപൊളിയായിരുന്നു. ലൈഫ്സ്റ്റൈൽ എന്താന്നു ചോദിച്ചാൽ എപ്പോഴും ഹെൽത്തിലൈഫ് നിലനിർത്തികൊണ്ട് ജീവിക്കുന്നു. കോളജിലൊക്കെ വച്ച് പ്രൊഫഷണലായി ബോഡിബിൽഡിങ് ചെയ്തിരുന്നു
അതുകൊണ്ട് എവിടെയോവച്ച് തലയിൽ കയറിക്കൂടിയ ഒരു കാര്യമാണ് Eating healthy, Being active, Staying healthy.
മസിൽ ടിപ്സ്?
Its Clean ...ആരോഗ്യം തരുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക. അസുഖങ്ങൾ പരമാവധി ഒഴിവാക്കാനായി ഉപ്പ്, പഞ്ചസാര ഒക്കെ കുറയ്ക്കുക...ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുക, ഇതൊക്കെയാണ് ഞാൻ നോക്കാറ്. നമ്മുടെ നാട്ടിൽ എന്തൊക്കെയാണോ കിട്ടുന്നത് അതു കഴിക്കുക. പിന്നെ ആക്ടീവായിരിക്കുക, പറ്റുമ്പോഴെല്ലാം വ്യായാമം ചെയ്യുക.
സിംപിൾ ലൈഫ്!
ലൈഫിനെ സിംപിളായി കാണുക, കോംപ്ലിക്കേറ്റഡ് ആക്കാതിരിക്കുക. നമ്മൾ എങ്ങനെയായിരിക്കുന്നോ അങ്ങനെ തന്നെയായിരിക്കുക. നമ്മളായി തന്നെ ഇരുന്ന് വ്യക്തി മുദ്രപതിപ്പിച്ചു ഇവിടെ നിന്നും പോവുക, നമ്മുടെ ഒരു മാർക്ക് വീഴരുത്. ഒരുപാട് പ്ലാനിങ് ഇല്ല... പക്ഷേ ലക്ഷ്യങ്ങളുണ്ട്, സ്വപ്നങ്ങളും. വിധിയാണ് നമ്മളെക്കൊണ്ട് സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നത്. കാണുന്ന സ്വപ്നങ്ങൾ എല്ലാം അതുപോലെ തന്നെ വരാറുണ്ട്. കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനം ഈ സ്വപ്നങ്ങളാണ്. സ്വപ്നങ്ങൾ ഉണ്ടായിരിക്കുക അതിനെ ചെയ്സ് ചെയ്യുക...
മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ടിൽ ഡ്യുകാറ്റി സ്ക്രാംബ്ലറിൽ പായുന്ന മസിൽമാനാണ് ടൊവിനൊ തോമസ്. ബോളിവുഡിലാണ് ഈ കലണ്ടർ ചെയിതിരുന്നെങ്കിൽ സൽമാൻഖാനായിരുന്നു ഈ റോൾ ചെയ്യേണ്ടിയിരുന്നതെന്നാണ് ഫാഷൻ മോംഗർ പ്രൊഡക്‌ഷൻ കൺസപ്റ്റ് ഡയറക്ടർ അച്ചു പറയുന്നത്. കൂടുതൽ സ്റ്റൈലിങ് വിശേഷങ്ങളിലേക്ക്...
ഫുൾ ഡെനിം ലുക്ക്!
യുവത്വവും സ്റ്റൈലും പ്രതിഫലിപ്പിക്കുന്ന ഡെനിം വസ്ത്രങ്ങൾ എല്ലാത്തരക്കാർക്കും ചേരുന്നതാണ്. ഡെനിം ഫുൾസ്ലീവ് ഷർട്ടിൽ വർക്ക് ചെയ്താണ് ഷൂട്ടിന് ഉപയോഗിച്ചത്. ഷോട്ട്സുമായി ചേരുന്ന വിധം ഷർട്ടിന്റെ പോക്കറ്റിൽ ചെറിയൊരു ഡിസൈൻ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. ഡെനിം നീറ്റ് ലുക്ക് മാറ്റുവാൻ വേണ്ടിയാണ് സ്ലീവ്സ് കട്ട് ചെയ്തത്. ട്രൗസറിലെ ഡിസൈനുമായി ചേരാൻ ഇടത് വശത്തെ പോക്കറ്റിൽ ചെറിയ തുന്നൽ പണിയും ചെയ്തിട്ടുണ്ട്. ആക്സസറിസായി ലെതറിന്റെ ഗ്ലൗസും ഷൂസും മാത്രം. മുഖത്ത് മെയ്ക്കപ്പ് അധികം ഇല്ല. സ്കിൻ ടോൺ ഹൈലൈറ്റ് ചെയ്യുന്ന തരത്തിലാണ് വാഹനത്തിന്റെ കളറും.
കലണ്ടര്‍ ആപ് ആൻഡ്രോയിഡിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം
കലണ്ടര്‍ ആപ് ഐഒഎസിൽ ഡൗൺലോഡ് ചെയ്യാം
ഷാർപ്പ് ആൻഡ് ടഫ് ലുക്കിൽ ഹൈലൈറ്റ്സ് മസിൽ...
ചിത്രത്തിൽ മുഖത്തെക്കാൾ പ്രാധാന്യം മസിൽസിനാണ്. മസിൽസ് ഹൈലൈറ്റ് ചെയ്യുന്ന മേയ്ക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. മസിൽസിന്റെ ഷെയ്പ്പിൽ ഹൈലൈറ്റ് ചെയ്ത്, ലൈറ്റ് അപ് ചെയ്താണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പോസിങ്ങിനെക്കാൾ കൂടുതൽ റിയാക്ടിങ്ങായിരുന്നു ചിത്രത്തിന് വേണ്ടിയിരുന്നത്. ഷാർപ്പ് ആൻഡ് ടഫ് ലുക്ക്, നെറ്റി ചുളിച്ച്, ട്രാവൽ ഇഫക്ടുള്ള ചിത്രം. മറ്റ് ആഡംബരങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ ബാക്ക് ഗ്രൗണ്ടിൽ ലൈറ്റിങ്ങിൽ മൂന്ന് കളർ നിറച്ചു. റെഡ്, യെല്ലൊ പിന്നെ ബ്ലൂവിഷ് ഗ്രീൻ.
NB: ഫോട്ടോഷൂട്ടിന്റെ ഭംഗിക്കു വേണ്ടി മാത്രമാണ് ഈ കോസ്റ്റ്യൂംസ് ഉപയോഗിച്ചിരിക്കുന്നത്, പ്രൊഫഷണൽ റൈഡേർസിന്റെ വേഷവിധാനങ്ങളല്ല ഇത്. ഡ്യുകാറ്റി സ്ക്രാംബ്ലറിൽ ഈ വേഷവിധാനങ്ങളുമായി പായുന്നത് അപകടകരമാണ്.
കൺസപ്റ്റ് ഡയറക്ടർ ഫാഷൻ മോംഗർ അച്ചു
പ്രൊജക്ട് ഡിസൈനർ അമൃത സി. ആർ
ഫോട്ടോഗ്രഫർ ടിജോ ജോൺ
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam