ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വാര്‍ത്തയായിരുന്നു അത്. ബിടൗണിലെ താരറാണിയായിരുന്ന ശ്രീദേവിയുടെ അന്ത്യം ആർക്കും അത്രപെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ച രാത്രി 11.30ന് ദുബായിൽ വച്ചായിരുന്നു മരണം. മരണസമയത്ത് ഭർത്താവ് േബാണി കപൂറും മകൾ ഖുഷിയുമാണ് അടുത്തുണ്ടായിരുന്നത്. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പും താരം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ സന്തുഷ്ടയായിരുന്നുവെന്നു വ്യക്തമാക്കുന്ന വിഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബോളിവുഡ് നടൻ മോഹിത മർവയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയതായിരുന്നു ശ്രീദേവി. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും ഫോട്ടോകളുമാണ് ഇപ്പോൾ വൈറലാകുന്നത്. അതിഥികളുമായി സംസാരിക്കുന്ന ശ്രീദേവിക്ക് അനാരോഗ്യകരമായ കുഴപ്പങ്ങളൊന്നും കാഴ്ചയിൽ ദൃശ്യമല്ല. മാത്രമവുമല്ല തന്റെ ഇന്‍സ്റ്റഹഗ്രാമിൽ മോഹിത് മർവയുടെ വിവാഹ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു താരം.
ബോളിവുഡ് അരങ്ങേറ്റം നടത്താനൊരുങ്ങുന്ന മകൾ ജാൻവി ഇവർക്കൊപ്പം വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. സഹോദരൻ സഞ്ജയ് കപൂറാണ് മരണ വാർത്ത പുറത്തുവിട്ടത്.
ശ്രീദേവിയുടെ അന്ത്യം ദുബായിൽ ; അവസാനമെടുത്ത ചിത്രങ്ങൾ
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam