സെറ്റ് മുണ്ടിൽ പ്രിയ പ്രകാശ് വാര്യർ; ലൈക്കടിച്ച് ആരാധകർ

ഓണത്തിന് സെറ്റ് മുണ്ടുടുത്ത് നാടൻ പെണ്ണായി പ്രിയ പ്രകാശ് വാര്യർ. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. 

ചെറിയ കസവു കരയോടുകൂടിയ സെറ്റ് മുണ്ടിന്  ചുവന്ന സ്ലീവ് ലെസ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. സാധാരണ മോഡേൺ വസ്ത്രങ്ങളിൽ തിളങ്ങാറുള്ള പ്രിയ നാടൻ വേഷത്തിലെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

നാടൻ വേഷമാണ് താരത്തിന് കൂടുതൽ ചേരുന്നതെന്ന് ആരാധകർ. ചിലകാര്യങ്ങൾ ഒരിക്കലും മാറില്ലെന്ന തലക്കെട്ടോടുകൂ‌‌ടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

ഒമർ ലുലു സംവിധാനം ചെയ്യുന്ന അടാർ ലൗവിലെ  ഗാനത്തിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് വാര്യർ പ്രശസ്തയായത്.