കാജോൾ സാരിയുടുത്തു വന്നാൽ അതൊരു വരവുതന്നെയായിരിക്കും. വിവാഹം കഴിഞ്ഞു ഇനി കുറച്ചു പക്വതയൊക്കെ തോന്നിക്കോട്ടെ എന്നു കരുതി സാരിയുടുക്കുന്ന സ്വഭാവക്കാരിയല്ല അവർ. ധരിക്കുന്ന വസ്ത്രത്തിലും ആഭരണങ്ങളിലും എന്നും വളരെയേറെ ശ്രദ്ധ ചെലുത്താറുണ്ട്. അതുകൊണ്ടു തന്നെ ധാരാളം വീട്ടമ്മമാരുടെ സ്റ്റെൽ െഎക്കണുമാണ് താരം.
ലക്നൗവിൽ നടന്ന ഒരു പരിപാടിയിൽ റോ മാൻഗോ ഡിസൈൻ ചെയ്ത സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. പൂക്കളുടെ ഡിസൈനുള്ള വെള്ള സാരിയ്ക്കു കൂട്ട് റോയൽ ബ്ലൂ നിറത്തിലുള്ള ബ്ലൗസ്. ഇത്രയും കൂളായ ഒരു ലുക്കിൽ കാജോളിനെ ആരുമൊന്നു നോക്കി നിന്നു പോകും. ഭൂതകാലത്തിലെ ആ പ്രണയനായിക ഇപ്പോഴും ഇവിടെയുണ്ടെന്നു വിളിച്ചു പറയുകയായിരുന്നു അവർ.
കാജോളിന്റെ സാരി മാജിക് അവിടെയും തീര്‍ന്നില്ല. കളർ ബ്ലോക്കുകളുള്ള സാരിയിലും കാജോളെത്തി. സിംപിളായി വന്നു ബോൾഡ് ലുക്കിൽ തിളങ്ങി. കുറച്ചുകാലം മുന്‍പുവരെ ട്രന്റി ആയിരുന്ന ബ്ലോക്ക് സാരികൾക്ക് ഒരു പുതുവസന്തം. നിറങ്ങളുടെ പൂര്‍ണതകൊണ്ടു തിളങ്ങുന്ന ഈ സാരിക്കു ആഭരണങ്ങള്‍ ആഢംബരമായിരുന്നു. കാജോൾ കൂടെ ധരിച്ചതു രണ്ടു കമ്മലുകൾ മാത്രം.
തരുൺ തഹിലാനിയെന്ന ഡിസൈനിംങ് മേഖലയിലെ മാന്ത്രികൻ സാരിയില്‍ തീർത്ത വിസ്മയത്തിനു കാജൽ പൂർണത നൽകി. കറുപ്പു സാരിയുടെ ബോർഡറിലും ബ്ലൗസിലും ഗാരാ എബ്രേയട്രിയുടെ സൗന്ദര്യം. പൂക്കളുടെ ഭംഗി ഒപ്പം സമന്വയിപ്പിച്ചിരിക്കുന്നു. ഇൗ സാരിയിൽ റിയാലിറ്റി ഷോ വേദിയിലെത്തിയ കാജോളിനെ ക്യാമറകൾ ഒപ്പിയെടുത്തു.