മിസിസ് ഏഷ്യ മത്സരത്തിൽ ചാർമിങ് സുന്ദരീ പട്ടം സ്വന്തമാക്കി മലയാളി ശശിലേഖ നായർ. മിസിസ് കേരള ഇന്ത്യയായ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശശിലേഖ, രാജ്യാന്തര തലത്തിൽ ഫാഷൻ ലോകത്തെ പ്രശസ്തരായവരോടു മത്സരിച്ചാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്. കേരളത്തിന്റെ സംസ്കാരവും പൈതൃകവും ഉയർത്തിപിടിച്ചു കൊണ്ടായിരുന്നു വേദിയിൽ തിളങ്ങിയത്.
തായ്‌ലാന്റിലെ റയോൻഗിലെ സ്റ്റാർ കൺവെന്‍ഷൻ ഹോട്ടലിലായിരുന്നു മിസിസ് ഏഷ്യ ഗ്രാന്റ് ഫിനാലെ മത്സരങ്ങൾ. മിസിസ് ഏഷ്യ ഇന്റർനാഷണൽ ആൾ നാഷൻസ് കാറ്റഗറിയിലായിരുന്നു ശശിലേഖ മത്സരിച്ചത്. 2018ൽ ജൂലൈയിൽ മിസിസ് ഇന്ത്യ കേരളയായി തിരഞ്ഞെടുക്കപ്പെട്ട ശശിലേഖ രണ്ടു കുട്ടികളുടെ അമ്മയാണ്. ഭരതനാട്യ നർത്തകിയും സംഭരകയുമായ ഇവർ െഎക്യു മാട്രിക്സ് ഇന്‍ഫോവേയ്സ് സൊല്യൂഷൻ മാനേജിങ്ങ് ഡയറക്ടറാണ്.
വിവാഹിതരായ ഏഷ്യ സ്ത്രീകള്‍ക്കുവേണ്ടി 30 വർഷം മുൻപാണ് മിസിസ് ഏഷ്യ മത്സരം ആരംഭിച്ചത്. ഏതു രാജ്യത്തെ സ്ത്രീകൾക്കും മത്സരിക്കാവുന്ന, രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ ഫാഷൻ വേദിയായി മിസിസ് ഏഷ്യ ഇന്റർനാഷനൽ മാറി.