ലൈംഗിക ആകർഷകത്വം ഉള്ളവരിൽ ഒന്നാമൻ ഈ വർഷം മുൻ ഫുട്ബോൾ താരം ഡേവിഡ് ബെക്കാം (40) എന്നു പീപ്പിൾ മാഗസിൻ! താരം കളിക്കളംവിട്ടിട്ടും ആരാധകരുടെ മനസ്സിൽനിന്നു പോയിട്ടില്ല. പാട്ടു നിർത്തി ഫാഷൻ ഡിസൈനറായ വിക്ടോറിയ ആണു ഭാര്യ.
നാലു കുട്ടികളുമുള്ള താരത്തിന് പീപ്പിൾ മാഗസിൻ ബഹുമതിയെക്കുറിച്ചു കേട്ടപ്പോൾ അമ്പരപ്പ്: ‘സെക്സിയോ, ഞാനോ!’ പിന്നെയൊരു ആത്മഗതവും: വിക്ടോറിയയ്ക്കും ഇങ്ങനെതന്നെ എക്കാലവും തോന്നണേ! പതിനാറു വയസ്സുള്ള മൂത്തമകൻ ബ്രൂക്ക്‌ലിന്റെ കമന്റായിരുന്നു കേൾക്കേണ്ടത്: അവർ എന്നെയാകും ഉദ്ദേശിച്ചത്!