Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില സത്യങ്ങള്‍ തുറന്നു പറഞ്ഞാൽ കേൾക്കാൻ ആളുണ്ടാവില്ലെന്ന് അജിത് പറഞ്ഞു: ബാല

Bala Ajith ബാല, അജിത്

തമിഴ്നാട്ടിൽ നിന്നു വന്നു കേരള മനസ്സുകളിലിടം നേടിയ താരങ്ങളിലൊരാളാണ് ബാല. ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിനു ശേഷം താരം കടന്നുപോയത് ചില സംഘർഷഭരിതമായ ഘട്ടങ്ങളിലൂടെയാണ്. ആ മാനസികാവസ്ഥയിൽ നിന്നും തന്നെ തിരിച്ചുകൊണ്ടുവന്നത് നടൻ കരമന സുധീറും തമിഴ്നടൻ അജിത്തുമാണെന്നു പറയുന്നു ബാല. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലെത്തിയപ്പോഴായിരുന്നു ബാല ഇക്കാര്യങ്ങൾ പറഞ്ഞത്.

തന്റെ മനസ്സിലെ വിഷമങ്ങളെല്ലാം സുധീറിനോടു പറഞ്ഞിരുന്നു. തന്റെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ ബാല വ്യായാമം തുടങ്ങണം എന്നു പറഞ്ഞു മോട്ടിവേറ്റ് ചെയ്തത് അദ്ദേഹമാണ്. അങ്ങനെ ചലഞ്ച് ഏറ്റെടുത്താണ് പതിനാലു ദിവസത്തിനുള്ളില്‍ 10 കിലോ കുറച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിൽ ഷോകൾക്കു പോവുകയോ അഭിമുഖങ്ങൾ കൊടുക്കുകയോ ചെയ്യാറില്ലെന്നും  വാട്സാപ്, ഫേസ്ബുക് േപാലുള്ളവ ഉപയോഗിക്കാറില്ലായിരുന്നുവെന്നും ബാല പറഞ്ഞു. 

ഒപ്പം തല അജിത്ത് തന്നെ എത്രത്തോളം മാനസികമായി പിന്തുണച്ചുവെന്നും ബാല വ്യക്തമാക്കി. അജിത്തിനെ സൂപ്പർ സ്റ്റാർ എന്ന നിലയ്ക്ക് എ​ല്ലാവർക്കും അറിയാം. പക്ഷേ അതിലുപരി നല്ലൊരു മനുഷ്യനാണ് അദ്ദേഹം. അഭിനയിക്കാതിരിക്കുന്ന സമയത്ത് തന്നെയും മാനേജറിനെയും ടിക്കറ്റ് എടുത്ത് അദ്ദേഹത്തിന്റെ വീടിനടുത്തു താമസിപ്പിച്ച് കൗൺസലിങ് നൽകുകയായിന്നു. 

ജീവിതം അവസാനിച്ചിട്ടില്ല. ഇനിയും ഒരുപാടുണ്ട്. അഭിനയത്തിലേക്കു തിരിച്ചു വരണം എന്നെല്ലാം പറഞ്ഞു. ചില സത്യങ്ങള്‍ തുറന്നു പറഞ്ഞാൽ കേൾക്കാൻ ആളുണ്ടാവില്ല, ഇതൊന്നും ആരോടു പറയേണ്ടെന്നും നിന്റെ കമ്മിറ്റ്മെന്റ് ദൈവത്തോടു മാത്രമാണെന്നും അദ്ദേഹം പറഞ്ഞുവെന്നും ബാല വ്യക്തമാക്കി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam