Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുരുകും കാലത്തിലെ 'അപ്പുണ്ണി' യുടെ മരണം, ഹൃദയം നുറുങ്ങും കുറിപ്പുമായി മനോജ്

Harun മഞ്ഞുരുകും കാലത്തിൽ അഭിനയിക്കുന്ന ഹരുണും മനോജ് കുമാറും

സീരിയൽ ലോകത്തെയാകെ ഞെട്ടിച്ചസീരിയൽ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഹരുണിന്റെ മരണവാർത്ത പുറത്തുവന്നത്. മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിൽ അപ്പുണ്ണിയായി അഭിനയിച്ച ഹരുണ്‍ മരിച്ചെന്ന് ഉൾക്കൊള്ളാൻ ഇനിയും പലർക്കും കഴിഞ്ഞിട്ടില്ല. കുളിമുറിയിൽ തലയടിച്ചു വീണായിരുന്നു ഹരുണിന്റെ മരണം. മഞ്ഞുരുകും കാലത്തിൽ ഹരുണിന്റെ അച്ഛനായി അഭിനയിച്ച നടൻ മനോജ് കുമാറിനും ദുഃഖം അടക്കാൻ കഴിയുന്നില്ല. ഹരുണിന്റെ വിയോഗത്തിൽ വികാരധീനനായി മനോജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഹരുണിന്റെ അച്ഛനായി അഭിനയിക്കുകയായിരുന്നുവെങ്കിലും കുറച്ചു മാസങ്ങൾ അവൻ തനിക്കു േമാനും താൻ അച്ഛനും ആണെന്ന് യഥാർഥത്തിൽ തോന്നിയിരുന്നുവെന്നു പറയുന്നു മനോജ് കുമാർ. അതുകൊണ്ടുതന്നെ ഒരു സ്നേഹബന്ധവും ആത്മബന്ധവും അവനോട് തനിക്കുണ്ടായിരുന്നു. 'ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദുഃഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു'-മനോജ് കുമാർ കുറിക്കുന്നു. 

മനോജിന്റെ കുറിപ്പിലേക്ക്...

ഇന്ന് എന്നെ ആകെ തളർത്തി കളഞ്ഞ ഒരു ദുരന്ത വാർത്ത ... " മഞ്ഞുരുകും കാലം " എന്ന സീരിയലിന്റെ അവസാന ഭാഗങ്ങളിൽ എന്റെ മകൻ അപ്പുണ്ണിയുടെ മുതിർന്ന വേഷം ചെയ്ത ഹരുൺ ഇന്നലെ രാത്രി ഈ ലോകം വിട്ടു പോയി.... കുളിമുറിയിൽ കാൽ വഴുതി തലയടിച്ചു വീണതാണ് അവന് ഈ ദുരന്തം വരാൻ കാരണം.... കുറച്ചു മാസങ്ങൾ അഭിനയമാണെങ്കിലും അവന് ഞാൻ അച്ഛനും എനിക്ക് അവൻ മോനുമായിരുന്നു... അതുകൊണ്ടുതന്നെ ഒരു സ്നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു.... കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അവൻ... പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്..... ഒപ്പം ഞങ്ങളുടേയും.... മോനേ ഹരുൺ ... ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദുഃഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു.....

നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ ഈ " അച്ഛൻ" പ്രാർത്ഥിക്കുന്നു.... ഒപ്പം ഒരേ ഒരു പുത്രനെ നഷ്ട്ടപ്പെട്ട് ജീവതത്തിൽ ഇനി മുന്നോട്ട് നോക്കുമ്പോൾ ഇരുട്ടും ശൂന്യതയും മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ നിന്റെ മാതാപിതാക്കൾക്ക് ശക്തിയും ആത്മബലവും നല്കണേയെന്ന് സർവ്വേശ്വരനോട് മനമുരുകി പ്രാർത്ഥിക്കുന്നു.... ദൈവമേ..... ആർക്കും ഇങ്ങനെ ഒരു ദുർവിധി വരുത്തല്ലേ....


Read more: Lifestyle Malayalam Magazine, Beauty Tips in Malayalam