Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃതിക്കും സൂസെയ്നും വീണ്ടും ഒന്നിക്കുമോ?; വൈകാരിക കുറിപ്പ്

hrithik-roshan-sussainne-khan-reunion-viral-post

ഹൃതിക് റോഷനും മുൻഭാര്യ സൂസെയ്ൻ ഖാനും വീണ്ടും ഒന്നിക്കുമെന്ന സൂചനകൾ നൽകി താരത്തിന്റെ കുറിപ്പ്. ഹൃതിക്കിന്റെയും മക്കളുടെയും ചിത്രങ്ങൾ പകർത്തുന്ന സൂസെയ്ന്റെ ചിത്രത്തനൊപ്പം താരം പങ്കുവെച്ച കുറിപ്പാണ് ആരാധകർ കാത്തിരിക്കുന്ന വാർത്ത ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷ ബലപ്പെടുത്തിയത്. 

‘‘ഇത് സൂസെയ്ൻ, എന്റെ അടുത്ത സുഹൃത്ത് (എന്റെ മുൻഭാര്യയും) എനിക്കും മക്കൾക്കും ഒപ്പമുള്ള ഒരു നിമിഷം പകർത്തുകയാണ്. ആ നിമിഷം എന്റെ മക്കളോട് ഒരു കഥ പറയുകയാണ്. വരകളാലും ആശയങ്ങളാലും വിഭജിക്കപ്പെട്ട ഒരു ലോകത്ത് ഇപ്പോഴും ഒന്നിക്കാൻ സാധ്യമാണെന്ന കഥ. 

മനുഷ്യര്‍ എന്ന നിലയിൽ ഒരുപാട് വ്യത്യസ്ത ആവശ്യങ്ങൾ ഉണ്ടെങ്കിലും പിരിയാതിരിക്കാൻ സാധ്യമാണ്. കൂടുതൽ െഎക്യമുള്ള, സഹിഷ്ണുതയുള്ള, ധീരമായ, തുറന്ന, സ്നേഹമുള്ള ലോകത്തോട് ഒന്നേ പറയാനുള്ളൂ, ഇതെല്ലാം തുടങ്ങുന്നത് വീട്ടിൽ നിന്നാണ്.’’– ഹൃതിക് കുറിപ്പിൽ പറയുന്നു.

travel.jpg.image

ഹൃതിക്കിന്റെ കുറിപ്പ് ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. താരത്തിന്റെ ജീവിതത്തിലേക്ക് സൂസൈയ്ൻ തിരിച്ചുവരുമോ എന്ന സംശയം മുൻപും ഉണ്ടായിട്ടുണ്ട്. അത്തരം സൂചനകൾ ഹൃത്വിക് നൽകിയിട്ടുമുണ്ട്. നാലുവർഷത്തിലേറെയായി ഇരുവരും വേർപിരിഞ്ഞിട്ട്. ഇതിനിടയിൽ ഒരിക്കലും പരസ്പരം കുറ്റപ്പെടുത്താനോ സ്വയം ന്യായീകരിക്കാനോ ശ്രമിച്ചിട്ടില്ല. നല്ല സുഹൃത്തുക്കളായി മക്കൾക്കുവേണ്ടി ഒന്നിക്കാനും അവർക്കൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്തുന്ന മാതാപിതാക്കളാണ് ഹൃതിക്കും സൂസെയ്നും. ഹ്രീഹൻ, ഹ്രിദാൻ എന്നീ രണ്ട് ആൺകുട്ടികളാണ് ഹൃതിക്സൂ-സെയ്ൻ ദമ്പതികൾക്കുള്ളത്.

hrithik-susanne

കഴിഞ്ഞ വർഷം നടി കങ്കണ റണാവത്ത് ഹൃത്വിക് റോഷനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നപ്പോൾ എല്ലാ പിന്തുണയുമായി സുസെയ്ൻ മുൻ ഭര്‍ത്താവിന് ഒപ്പം നിന്നു. അദ്ദേഹത്തിൽ പൂർണമായ വിശ്വാസമുണ്ടെന്ന് സുസെയ്ൻ അന്ന് പ്രതികരിച്ചത്. അതോടെയാണ് ആരാധകർക്ക് ഇവർ വീണ്ടും ഒന്നിക്കമെന്ന സംശയം ഉണ്ടായത്. ബോളിവുഡിലെ പ്രിയ താര ദമ്പതികളായിരുന്നു ഹൃതിക് റോഷനും സുസെയ്ന്‍ ഖാനും. ഇരുവരുടെയും വേർപിരിയൽ വാര്‍ത്ത ഏറെ വേദനയോടെയാണ് ആരാധകർ കേട്ടത്. അത്രയും പ്രണയബദ്ധരായിരുന്ന ദമ്പതികളുടെ വേർപിരിയലിന്റെ കാരണം ഇന്നും അവ്യക്തമാണ്.

related stories