Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി ഗാര്‍ഡ് തുടങ്ങിയത് ഒരു ലക്ഷം മൂലധനത്തിൽ, ശേഷം ചരിത്രം!!!

Kochouseph Chittilappilly കൊച്ചൗസേപ് ചിറ്റിലപ്പിള്ളി ഭാര്യ ഷീല കൊച്ചൗസേപിനൊപ്പം

വിശ്വാസ്യത എന്നത് എല്ലാ ബിസിനസിനും ഉല്‍പ്പന്നങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. അങ്ങനെ നോക്കുമ്പോള്‍ ഒരു ബിസിനസിന് നാല്‍പതുവര്‍ഷമെന്ന കാലയളവ് വളരെ വലുതാണ് നിര്‍ണായകമാണ്. വൈദ്യുതി പ്രതിസന്ധിയും വോള്‍ട്ടേജ് വ്യതിയാനവുമൊക്കെ സാധാരണമായ എഴുപതുകളിലെ കേരളം. ആ രാവുകളിലെപ്പഴോ ആണ് തൃശൂരിലെ പറപ്പൂരുകാരന്‍ കൊച്ചൗസേപിന് ആ ആശയം തോന്നിയത്. തിരുവനന്തപുരത്തെ മാസശമ്പളമുള്ള ജോലിവിട്ട് ആ ആശയത്തിനുപുറകെ സഞ്ചരിച്ചു. അങ്ങനെയാണ്  മലയാളികള്‍ക്ക് മുഖവുര വേണ്ടാത്ത നാം അറിയുന്ന കൊച്ചൗസേപ് ചിറ്റിലപ്പിള്ളി എന്ന ബിസിനസ്സുകാരന്‍റെ പിറവി. 

കേരളത്തിന്‍റെ വാണിജ്യവ്യവസായ ചരിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയ രണ്ടുപേരുകള്‍. വി ഗാര്‍ഡും കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയും. നാല്‍പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് അതായത് 1977ല്‍ ആണ് കൊച്ചൗസേപ് ചിറ്റിലപ്പിള്ളി വി ഗാര്‍ഡ് എന്നപേരില്‍ സ്വന്തമായി സ്റ്റെബിലൈസര്‍ പുറത്തിറക്കിയത്. ഒരു ലക്ഷം രൂപ മൂലധനത്തില്‍ തുടങ്ങിയ വി ഗാര്‍ഡ്, ശേഷം ചരിത്രം.

കഴി‍ഞ്ഞ സാമ്പത്തികവര്‍ഷം മാത്രം വി ഗാര്‍ഡിനുണ്ടായത് 2000കോടിരൂപയുടെ ടേണ്‍ ഒാവറാണ്. വി ഗാര്‍ഡില്‍നിന്ന് വണ്ടര്‍ ലാ തീംപാര്‍ക്കും വി സ്റ്റാര്‍ എന്ന വസ്ത്രബ്രാന്‍ഡും അപ്പാര്‍ട്്മെന്‍റ് രംഗത്ത് വീഗാലാന്‍ഡ് ഡെവലപ്പേഴ്സും ഉയര്‍ന്നുവന്നു. വി ഗാര്‍ഡിനും മറ്റ് സ്ഥാപനങ്ങള്‍ക്കുമെല്ലാം കൂടി ഇന്ന് വിപണിമൂല്യം പതിനായിരം കോടിരൂപയാണ്. 

നിക്ഷേപകസൗഹൃദമല്ലാത്ത സാഹചര്യങ്ങളും കാലഘട്ടവുംതാണ്ടിയാണ് ഇന്നു കാണുന്ന തരത്തിലേക്ക് വി ഗാര്‍ഡ് വളര്‍ന്നത്. കാലം മാറിയപ്പോഴും കേരളത്തിലെ പഴയ സാഹചര്യങ്ങള്‍ ഒരുപാടങ്ങ് മാറിയിട്ടില്ലെന്നാണ് ചിറ്റിലപ്പിള്ളിയുടെ വിലയിരുത്തല്‍. വലിയ പരിചയസമ്പത്തിനിടയിലും ബിസിനസില്‍ സംഭവിച്ച വീഴ്ചകള്‍ തിരിച്ചറിവുകള്‍. 

ഇന്ന് വീഗാലാന്‍ഡ് െഡവലപ്പേഴ്സ് എന്ന പേരിലുള്ള അപ്പാര്‍ട്ട്മെന്‍റ് ബിസിനസില്‍ കൊച്ചൗസേപ് നേരിട്ട് മേല്‍നോട്ടം വഹിക്കുമ്പോള്‍ മക്കളായ മിഥുന്‍ വി ഗാര്‍ഡിന്‍റെയും അരുണ്‍ വണ്ടര്‍ലായുടെയും ചുമതലക്കാരാണ്. വി സ്റ്റാര്‍ എന്ന വസ്ത്രബ്രാന്‍ഡ് ഭാര്യ ഷീല കൊച്ചൗസേപിന്‍റെ കയ്യില്‍ സുഭദ്രം. ഏതൊരു ബിസിനസും പരുവപ്പെടുന്നത് കാലംനല്‍കുന്ന അനുഭവങ്ങളിലൂടെയാണ്, പരിചയസമ്പത്തിലൂടെയാണ്. പഴയ ഇരുപത്തിയേഴുകാരനില്‍ നിന്ന് നാല്‍പതുവര്‍ഷം അകലെനില്‍ക്കുമ്പോള്‍ കൊച്ചൗസേപിന് അനുഭവങ്ങള്‍ അരികെയാണ് . 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in MalayalamBusiness Success Stories