10,800 രൂപ മുടക്കിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ അത് 27,200 രൂപയായി വളരുമോ? നോട്ടിരട്ടിപ്പൊന്നുമല്ല. രാജ്യത്ത് ഏറ്റവും മികച്ച റെഗുലേറ്ററായ സെബി നിയന്ത്രിക്കുന്ന ആദ്യ പബ്ലിക് ഇഷ്യൂ (ഐപിഒ) വിപണിയിലാണ് ഇത്തരം അവസരങ്ങൾ. ചില ഉദാഹരണങ്ങൾ ഇതാ.
∙ ജൂലൈയിൽ 108 രൂപ ഇഷ്യൂ വിലയിൽ ഐപിഒ നടത്തിയ സാലാസർ ടെക് (Salasar tech) ലിസ്റ്റ് ചെയ്തത് 272 രൂപയ്ക്ക്. ഏതാനും ദിവസം കൊണ്ട് 151 ശതമാനം നേട്ടം. അതായത്, 10,800 രൂപയുടെ നിക്ഷേപ മൂല്യം ദിവസങ്ങൾക്കുള്ളിൽ 27,200 രൂപയായി. നവംബർ ആദ്യവാരം വില 289 രൂപ. നാലു മാസം കൊണ്ട് 167 ശതമാനം നേട്ടം.
∙ മാർച്ചിൽ 299 രൂപയ്ക്ക് ഇഷ്യൂ നടത്തിയ അവന്യൂ സൂപ്പർമാർക്കറ്റ് ലിസ്റ്റ് ചെയ്തത് 640 രൂപയ്ക്ക്. ഏതാനും ദിവസം കൊണ്ട് നേട്ടം 114 ശതമാനം. നവംബർ ആദ്യവാരം ആ ഓഹരിയുടെ വില 1,101 രൂപ. ഏഴു മാസം കൊണ്ട് മൂന്നിരട്ടിയോളം നേട്ടം.
ഇത് ഐപിഒയുടെ കാലമാണ്. പ്രമുഖരും അല്ലാത്തവരുമായ ഒട്ടേറെ കമ്പനികൾ വിഭവ സമാഹരണം നടത്തിക്കഴിഞ്ഞു. സെബിക്ക് അപേക്ഷ നൽകി കാത്തിരിക്കുന്ന കമ്പനികളും ഏറെ.
ഫെബ്രുവരി മൂന്നിനു വന്ന മുംബൈ സ്റ്റോക് എക്സ്ചേഞ്ച് ആയിരുന്നു 2017 ലെ ആദ്യ ഐപിഒ. തുടർന്ന് ഒക്ടോബർ അഞ്ചു വരെ 25 കമ്പനികൾ ഇഷ്യൂവുമായി എത്തി. ഇതിൽ എട്ടെണ്ണമാണ് നിക്ഷേപകർക്കു നഷ്ടം നൽകിയത്. അതിൽ തന്നെ ഒന്നോ രണ്ടോ കമ്പനികൾക്കാണു കാര്യമായ നഷ്ടം സംഭവിച്ചത.് ആറെണ്ണം ഇതിനകം തന്നെ ഇരട്ടിയിലധികം നേട്ടം നൽകിയിട്ടുണ്ട്. രണ്ടെണ്ണം 200 ശതമാനത്തിലധികം വിലവർധന രേഖപ്പെടുത്തി. 20 ശതമാനത്തിലധികം നേട്ടം നൽകിയവ 14 എണ്ണമാണ്.
അറിയപ്പെടുന്ന കമ്പനികളിൽ നഷ്ടത്തിലായവ എസ്ബിഐ ലൈഫും മാട്രിമോണി ഡോട്ട്കോമും മാത്രം. കൊച്ചിൻ ഷിപ്‌യാർഡ് 30ഉം ഹഡ്കോ 41ഉം ബിഎസ്ഇ 21ഉം ശതമാനം നേട്ടത്തിലാണ്. 2017 ൽ ഐപിഒ ഇറക്കിയ 25 കമ്പനികളുടെ വിവരങ്ങൾ പട്ടികയിൽ കാണുക.
ഐപിഒകൾ ഇനിയും വരും
മേൽപറഞ്ഞ അവസരങ്ങൾ ഉപയോഗിക്കാനായില്ല എന്ന നിരാശ വേണ്ട. ഒട്ടേറെ കമ്പനികൾ ഇഷ്യൂവുമായി ഉടൻ എത്തും. പ്രമുഖരടക്കം പല കമ്പനികളും ഇഷ്യൂ രേഖകൾ സെബിക്കു സമർപ്പിച്ചു കാത്തിരിക്കുകയാണ്. സെബി അനുമതി ലഭിച്ചാൽ അവ ഒന്നൊന്നായി എത്തും. മികച്ചവ മുൻകൂട്ടി തിരഞ്ഞെടുത്തു വയ്ക്കുക. അർഹിക്കുന്ന വിലയിലാണ് ഇഷ്യൂവെങ്കിൽ നിക്ഷേപിക്കുക. ലിസ്റ്റിങ് സമയത്ത് അൽപം വില കുറഞ്ഞാലും വിഷമിക്കേണ്ട. നല്ല കമ്പനിയാണെങ്കിൽ നേട്ടം കിട്ടുക തന്നെ ചെയ്യും.
വരാനിരിക്കുന്ന ഇഷ്യൂകൾ
Reliance General Insurance, Acme Solar Holdings,
Hindustan Aeronautics, CMS Info Systems, H.G. Infra Engineering, Apollo Micro Systems, Gandhar Oil Refinery
Barbeque Nation Hospitality ,Aster DM Healthcare
Godrej Agrovet , Astron Paper & Board Mill, Indian Energy Exchange , Amber Enterprises India, Karda Constructions
Prince Pipes and Fittings, Newgen Software Technologies
Lemon Tree Hotels ,Future Supply Chain Solutions
Mahindra Logistics
Read more :Lifestyle Magazine