സമ്മർദവും ഉത്കണ്ഠയും നിരാശയും നിറഞ്ഞ ഇന്നത്തെ ലോകത്ത്, പലരും തങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാനുള്ള വഴികൾ തേടുകയാണ്. പലർക്കും അവരുടെ ഉത്കണ്ഠ, സമ്മർദം, നിരാശ എന്നിവ നിയന്ത്രിക്കാൻ പ്രയാസമാണ്. പുരുഷന്മാരെ അവരുടെ സങ്കടം അടിച്ചമർത്താനും സ്ത്രീകളെ അവരുടെ കോപം ഒതുക്കി ജീവിക്കാനും പ്രേരിപ്പിക്കുന്ന ഒരു

സമ്മർദവും ഉത്കണ്ഠയും നിരാശയും നിറഞ്ഞ ഇന്നത്തെ ലോകത്ത്, പലരും തങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാനുള്ള വഴികൾ തേടുകയാണ്. പലർക്കും അവരുടെ ഉത്കണ്ഠ, സമ്മർദം, നിരാശ എന്നിവ നിയന്ത്രിക്കാൻ പ്രയാസമാണ്. പുരുഷന്മാരെ അവരുടെ സങ്കടം അടിച്ചമർത്താനും സ്ത്രീകളെ അവരുടെ കോപം ഒതുക്കി ജീവിക്കാനും പ്രേരിപ്പിക്കുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്മർദവും ഉത്കണ്ഠയും നിരാശയും നിറഞ്ഞ ഇന്നത്തെ ലോകത്ത്, പലരും തങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാനുള്ള വഴികൾ തേടുകയാണ്. പലർക്കും അവരുടെ ഉത്കണ്ഠ, സമ്മർദം, നിരാശ എന്നിവ നിയന്ത്രിക്കാൻ പ്രയാസമാണ്. പുരുഷന്മാരെ അവരുടെ സങ്കടം അടിച്ചമർത്താനും സ്ത്രീകളെ അവരുടെ കോപം ഒതുക്കി ജീവിക്കാനും പ്രേരിപ്പിക്കുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമ്മർദവും ഉത്കണ്ഠയും നിരാശയും നിറഞ്ഞ ഇന്നത്തെ ലോകത്ത്, പലരും തങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാനുള്ള വഴികൾ തേടുകയാണ്. പലർക്കും അവരുടെ ഉത്കണ്ഠ, സമ്മർദം, നിരാശ എന്നിവ നിയന്ത്രിക്കാൻ പ്രയാസമാണ്. പുരുഷന്മാരെ അവരുടെ സങ്കടം അടിച്ചമർത്താനും സ്ത്രീകളെ അവരുടെ കോപം ഒതുക്കി ജീവിക്കാനും പ്രേരിപ്പിക്കുന്ന ഒരു ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എന്നാൽ സ്ത്രീകൾക്ക് അടക്കിപ്പിടിച്ചിരിക്കുന്ന ദേഷ്യവും സങ്കടവും പുറത്തെടുക്കാനുള്ള അവസരമൊരുക്കുകയാണ് യുഎസിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന പുതിയ പരിപാടിയായ റേഗ് റിച്വൽ അഥവാ ക്രോധ ചടങ്ങ്. അലറിവിളിച്ചും മുന്നിലുള്ള വസ്തുക്കൾ തല്ലിപൊട്ടിച്ചുമെല്ലാം ദേഷ്യത്തെ പുറന്തള്ളാൻ ഒരവസരം ലഭിച്ചാൽ ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ? അതിന് കുറച്ച് പണം ചിലവായാലും കുഴപ്പമില്ല അല്ലേ. എങ്കിൽ ഈ ആചാരം അതിനുള്ളതാണ്.

യുഎസിൽ ആയിരക്കണക്കിനു ഡോളർ ചെലവാക്കി നിരവധി സ്ത്രീകളാണ് ഇത്തരത്തിലുള്ള ചടങ്ങുകളുടെ ഭാഗമാകുന്നത്. അടക്കിപ്പിടിച്ച കോപം ഫലപ്രദമായി പുറത്തുവിടുന്നതിനാണ് ഈ ആചാരം. എടുത്തുപറയേണ്ട കാര്യം ഈ ചടങ്ങുകളെല്ലാം സ്ത്രീകൾക്കായാണ് തയാറാക്കിയിരിക്കുന്നത്. സാധാരണയായി വനത്തിനുള്ളിൽ നടക്കുന്ന ചടങ്ങിൽ സ്ത്രീകൾ കാതടപ്പിക്കുമാറ് ഉച്ചത്തിൽ നിലവിളിയ്ക്കുകയും സാധനങ്ങൾ തകർക്കുകയുമെല്ലാം ചെയ്യും. ഇത്തരം ക്രോധ ചടങ്ങുകൾ ആളുകളെ അവരുടെ ഉള്ളിൽ കുന്നുകൂടിക്കിടക്കുന്ന വികാരങ്ങളെ പുറത്തുവിടാൻ സഹായിക്കുന്നു. കാടിനുള്ളിൽ അലറിവിളിക്കാനും പൊട്ടിക്കാനും സ്ത്രീകൾ 8,000 ഡോളർ (6.6 ലക്ഷം രൂപ) വരെ നൽകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മിയ ബന്ദൂച്ചി എന്ന സ്ത്രീയാണ് ഈ വ്യത്യസ്തമായ പരിപാടിയുടെ ഉപജ്ഞാതാവ്.

ADVERTISEMENT

‌ക്രോധ ചടങ്ങുകളിൽ പങ്കെടുക്കുന്നവരോടു തങ്ങളെ വേദനിപ്പിച്ച ആളുകളെയും അനുഭവങ്ങളെയും കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന്, നിലത്ത് കൂട്ടിയിട്ടിരിക്കുന്ന വിറകുകളിൽ കൈകൾ മരവിക്കും വരെ അടിക്കാനും നിലവിളിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നു. ആദ്യം തന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് ചെറിയ രീതിയിൽ മിയ ഈ ചടങ്ങുകൾ ആരംഭിച്ചതെങ്കിലും പെട്ടെന്ന് സംഭവം ടിക്ടോക്കിലും മറ്റു സമൂഹമാധ്യമങ്ങളിലുമെല്ലാം വൈറലായി. ഇപ്പോൾ അമേരിക്കയും കടന്ന് മിയയുടെ മാജിക് ഫ്രാൻസിലും മറ്റു പ്രദേശങ്ങളിലുമെല്ലാം ഉണ്ട്. 6,500 ഡോളർ മുതൽ 8,000 ഡോളർ വരെ (5 ലക്ഷം മുതൽ 6.6 ലക്ഷം രൂപ വരെ) ഈ ചടങ്ങിനു ചെലവുവരും. ഒരു ദിവസത്തെ ക്രോധ ചടങ്ങ് ഒരു ടിക്കറ്റിന് $222 അതായത് 18,500 രൂപയാണ്.

Representative Image: Studio GL/ Shutterstock

ജീവിതത്തിൽ സ്ത്രീകൾ ഇതുപോലെ ദേഷ്യം പ്രകടിപ്പിക്കുന്നതിനും അതിനുവേണ്ടി ഇത്രയൊക്കെ ചെയ്യാൻ തയാറാകുന്നതും ആദ്യമായിട്ടാണ് കാണുന്നതെന്ന് ഇതിൽ പങ്കെടുത്ത സ്ത്രീ പറയുന്നു.തന്നെ വില കൽപ്പിക്കാത്ത ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയതിനുശേഷം അത്രയും കാലം അടക്കിപ്പിടിച്ചിരുന്ന ദേഷ്യമത്രയും തുറന്നുവിടാനായി ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. സ്ത്രീകൾ കരയാനുള്ളവരാണ്, ദേഷ്യപ്പെടാൻ പാടില്ല, നോ പറയാൻ പാടില്ല, കോപിക്കരുത് തുടങ്ങി നിരവധി തടസ്സപ്പെടലുകളിലാണ് സ്ത്രീകളധികവും ജീവിയ്ക്കുന്നത്. എന്നാൽ ലിംഗ ബൈനറിയിൽ നമുക്ക് ഓരോരുത്തർക്കും അനുഭവപ്പെടേണ്ട പ്രത്യേക വികാരങ്ങളുണ്ട്. പുരുഷന്മാർ കരയുന്നത് തെറ്റായ കാര്യമല്ല പുരുഷന്മാർ കരയുന്നത് വളരെ ആരോഗ്യകരമാണ്. അതുപോലെ സ്ത്രീകൾക്കു ദേഷ്യപ്പെടാൻ കഴിയണം. അതുകൊണ്ടാണ് ഇത്തരമൊരു പരിപാടി ആവിഷ്കരിക്കാൻ തയാറായതെന്ന് മിയ പറയുന്നു.

ADVERTISEMENT

നമ്മുടെ ഇന്ത്യയിലും ഈയടുത്തകാലത്തായി റേജ് റൂമുകൾ, ബ്രേക്ക് റൂമുകൾ, സ്മാഷ് റൂമുകൾ, ഡിസോർഡൻസ് റൂമുകൾ എന്നിവ പ്രചാരം നേടുന്നുണ്ട്. ഡൽഹി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ തുടങ്ങി നിരവധി നഗരങ്ങൾ ആളുകൾക്ക് അവരുടെ ദേഷ്യവും നിരാശയും പുറത്തെടുക്കാൻ ഇടം നൽകുന്നു. കാര്യം ഇതൊക്കെയാണെങ്കിലും കോപത്തെ നേരിടാൻ ഇങ്ങനെ ഒരു അൾട്ടിമേറ്റായിട്ടുള്ള കാര്യം ചെയ്യുന്നത് നല്ലതാണെന്നാണ് സൈക്കോളജിസ്റ്റുകളും പറയുന്നത്. പഞ്ചിങ് ബാഗിൽ ഇടിക്കുകയോ തീവ്രമായ വ്യായാമം ചെയ്യുകയോ പോലുള്ള തന്ത്രങ്ങൾ സജീവമാക്കുന്നതിലൂടെ ചിലർ രോഷം കൈകാര്യം ചെയ്യുന്നുവെന്ന് വിദഗ്ദർ പറയുന്നു.

English Summary:

Get to Know Rage Ritual: An Emotional Release Program Changing Women's Lives