വണ്ണം കുറയ്ക്കാനും സിക്സ് പാക്ക് ആകാനും ഒക്കെയായി പട്ടിണി കിടന്നും വർക്ക്ഔട്ട് ചെയ്തും കഷ്ടപ്പെടുന്നവർക്ക് മുന്നിൽ പുതിയ വിജയ മാതൃക പരിചയപ്പെടുത്തുകയാണ് അനൂജ് എന്ന ഈ യുവാവ്. അനൂജൂം സുജൃത്ത് ഇഷാന്തും കൂടി ഒരു ആൾ ഇന്ത്യ ടൂർ പ്ലാൻ ചെയ്തു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം.
'കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലാതെ സീറോ ബജറ്റിൽ ആയിരുന്നു ടൂർ . വീണാൽ വീണിടം വിഷ്ണുലോകം എന്ന പോലെ ചെന്നെത്തുന്ന സ്ഥലത്ത് കിട്ടുന്ന അല്ലറ ചില്ലറ ജോലികൾ ചെയ്യും, പണം നേടും.
ബൈക്കിനു പെട്രോൾ അടിക്കാനുള്ള പണം മാത്രം ലാവിഷായി കയ്യിൽ ഉണ്ട്. സീറോ ബജറ്റ് ട്രിപ്പ് ആയതിനാൽ ഭക്ഷണത്തിനായി അനാവശ്യമായി ഒരു രൂപ പോലും കളയില്ല എന്ന വാശിയിലാണ് യാത്ര തുടങ്ങിയത്. ഇതിന്റെ ഭാഗമായി കരിക്ക് പ്രധാന ഭക്ഷണമാക്കി. കരിക്കിന്റെ വെള്ളം കുടിക്കുകയും കാമ്പ് കഴിക്കുകയും ചെയ്തു.
എന്നാൽ ഈ ഡയറ്റിൽ അധികം പിടിച്ചു നിൽക്കാൻ ഇഷാന്തിന് കഴിഞ്ഞില്ല. കക്ഷി ഡയറ്റ് മതിയാക്കി . എന്നാൽ വിചാരിച്ചിടത്തു നിന്നും വിജയം കാണാതെ പിന്മാറാൻ അനൂജ് തയ്യാറല്ലായിരുന്നു. കക്ഷി കരിക്കുഭക്ഷണമാക്കി മുന്നോട്ടു പോയി. ഒപ്പം യാത്രയും പുരോഗമിച്ചു. ഒടുവിൽ 30 ദിവസത്തെ ടൂർ പൂർത്തിയാക്കിയപ്പോൾ അനൂജിന്റെ ഭാരം 14 കിലോ കുറഞ്ഞിരിക്കുന്നു.
അനൂജ് തന്റെ നഗ്ന മേനിയുടെ ചിത്രം ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചുകൊണ്ടാണ് തന്റെ നേട്ടം ജനങ്ങളെ അറിയിച്ചത്. മഴയും വെയിലും നനഞ്ഞും ആസ്വദിച്ചും നടത്തിയ യാത്രക്ക് ഇങ്ങനെയും ഒരു ഗുണം കിട്ടിയതിനെ ഒരു ബോണസ് ആയി കാണുകയാണ് അനൂജ് . അപ്പോൾ കരിക്കിൻ വെള്ളം പരീക്ഷിച്ചു വണ്ണം കുറച്ചാലോ ഗൈസ്...
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam