Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുളിക ബോംബ് കഴിച്ചു മരണം; സീരിയലിന്റെ ക്ലൈമാക്സിനെക്കുറിച്ച് വിവേക് ഗോപൻ

vivek-gopan-onnum-onnum-moonu-about-climax-scene-parasparam-serial

പരസ്പരം സീരിയലിന്റെ ക്ലൈമാക്സിനെക്കുറിച്ച് മനസ്സു തുറന്ന് നടൻ വിവേക് ഗോപൻ. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്റെ 10–ാം എപ്പിസോഡിൽ അതിഥിയായി എത്തിയതായിരുന്നു വിവേക്. പുതിയ ചിത്രമായ കുട്ടനാടൻ ബ്ലോഗില്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചതിന്റെ വിശേഷങ്ങളുമായാണ് വിവേക് ഒന്നും ഒന്നും മൂന്നിലെത്തിയത്. 

സിനിമയില്‍ തുടങ്ങി സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വിവേക് അണ്ടർ 19 കേരള ടീമിൽ അംഗമായിരുന്നു. പരസ്പരം സീരിയലിലെ കഥാപാത്രമായ സൂരജിലൂടെയാണ് ഇദ്ദേഹം മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്.

ഈ സീരിയലിലെ അവസാനരംഗങ്ങൾ വളരെയധികം ട്രോൾ ചെയ്യപ്പെടുകയും വിമർശനവിധേയമാവുകയും ചെയ്തിരുന്നു. തീവ്രവാദികള്‍ നൽകിയ ഗുളിക രൂപത്തിലുള്ള ബോംബ് കഴിച്ച നായകനും നായികയും കുറെ ദൂരം ഓടിയശേഷം ബോട്ടിൽ പോയി നദിയില്‍വെച്ചു പൊട്ടിത്തെറിച്ച് മരിക്കുന്നതായിരുന്നു അവസാന രംഗം.

ഒരു ഗുളിക പാക്കറ്റ് വിവേകിന്റെ കയ്യിൽ കൊടുത്താണ് റിമി ഇക്കാര്യം ചോദിച്ചത്. രസകരമായ രീതിയിൽ മാത്രം എടുത്താൽ മതിയെന്നും അങ്ങനെയൊരു ക്ലൈമാക്സ് ആയതുകൊണ്ടാണ് ചർച്ചയായതും എവിടെ പോകുമ്പോഴും ആളുകൾ ചോദിക്കുന്നതുമെന്നു റിമി പറഞ്ഞു. അടുത്തറിയുന്ന ഒരുപാട് പേർ വിളിച്ച് ഇങ്ങനെയൊരു അവസാനം വേണ്ടായിരുന്നുവെന്നും നിങ്ങൾക്ക് സന്തോഷമായിട്ട്  അവസാനിപ്പിക്കാമായിരുന്നു അഭിപ്രായപ്പെട്ടുവെന്ന് വിവേക് പറഞ്ഞു.

ഗുളിക കഴിച്ചു കുറേദൂരം ഓടിയോ എന്ന ചോദ്യത്തിന് കഴിച്ചപ്പോൾ മുതൽ ഓട്ടമായിരുന്നുവെന്ന് വിവേക്. മൂന്നു നാല് സിനിമകൾ അടുപ്പിച്ചുവന്നു. വേറെ രണ്ട് ആർട്ടിസ്റ്റുകൾക്കും സമാനമായ പ്രശ്നമുണ്ടായിരുന്നു. അതോടെ പ്രൊഡ്യൂസറോടു കാര്യങ്ങൾ പറഞ്ഞു. അങ്ങനെ വന്നപ്പോൾ സീരിയൽ അവസാനിപ്പിക്കാം എന്നൊരു തീരുമാനത്തിൽ എത്തുകയായിരുന്നുവെന്ന് വിവേക് വ്യക്തമാക്കി. 

related stories