ഡയാന ഉപയോഗിച്ച വസ്തുക്കളുടെ ഏറ്റവും വലിയ ലേലം; കത്തുകളുടെയും വസ്ത്രങ്ങളുടെയും വിൽപന കോടികൾക്ക്
വര്‍ഷങ്ങൾക്കു മുൻപ് മൺമറഞ്ഞെങ്കിലും ഓർമകളിൽ ഇന്നുമുണ്ട് ഡയാന രാജകുമാരിയുടെ നക്ഷത്രക്കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവും. ലോകത്താകെ ലക്ഷക്കണക്കിന് ആരാധകരുണ്ട് ഡയാനയ്ക്ക്. വസ്ത്രങ്ങളും ആക്സസറീസും എന്നുവേണ്ട ഡയാന ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം ആരാധകർക്കു പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ആരാധകർക്കായി ഒരു

വര്‍ഷങ്ങൾക്കു മുൻപ് മൺമറഞ്ഞെങ്കിലും ഓർമകളിൽ ഇന്നുമുണ്ട് ഡയാന രാജകുമാരിയുടെ നക്ഷത്രക്കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവും. ലോകത്താകെ ലക്ഷക്കണക്കിന് ആരാധകരുണ്ട് ഡയാനയ്ക്ക്. വസ്ത്രങ്ങളും ആക്സസറീസും എന്നുവേണ്ട ഡയാന ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം ആരാധകർക്കു പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഡയാന ആരാധകർക്കായി ഒരു സന്തോഷ വാർത്ത. ഡയാന രാജകുമാരിയുടെ വസ്ത്രങ്ങളും കത്തുകളും ഉൾപ്പെടെയുള്ളവയുടെ ലേലം നടക്കാന്‍ പോവുകയാണ്.
ജൂലിയൻ ഓക്‌ഷൻ എന്ന സ്ഥാപനമാണ് ലേലം സംഘടിപ്പിക്കുന്നത്. ഡയാനയുടെ പ്രിയ ഡിസൈനർമാരായ കാതറിൻ വോക്കർ, മുറെ അർബെയ്ഡ്, വിക്ടർ എഡൽ സ്റ്റീൻ എന്നിവർ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഡയാനയുടെ നിശാവസ്ത്രങ്ങളിൽ ഒന്ന് 1.1 ദശലക്ഷത്തിലധികം ഡോളറിനു വിറ്റുപോയതിനെ തുടർന്നാണ് കൂടുതൽ വസ്ത്രങ്ങൾ വിൽക്കാൻ തീരുമാനിച്ചതെന്ന് ജൂലിയൻസ് ഓക്‌ഷൻ സ്ഥാപകൻ മാർട്ടിൻ നോളൻ പറഞ്ഞു. 150ൽ അധികം വസ്തുക്കൾ ലേലത്തിനുണ്ടാകും. ജൂൺ–27നാണ് ഓണ്‍ലൈൻ വ്യക്തിഗത വിൽപന നടക്കുക.
‘ദ് ഫാന്റം ഓഫ് ഒപ്പേറ’യുടെ ലണ്ടൻ പ്രീമിയറിനായി ഡയാന രാജകുമാരി ധരിച്ച പ്രശസ്തമായ ബ്ലൂ ഡയമണ്ട് ബോൾ ഗൗണ്ട, മജന്ത ലേസ് ഡ്രസ് എന്നിവയും ലേലത്തിനുണ്ടാകും. ഏകദേശം 3.33 കോടിയോളം രൂപ ഇരുവസ്ത്രങ്ങൾക്കും ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനു മുൻപ് 1997ലാണ് രാജകുമാരിയുടെ വസ്ത്രങ്ങളുടെ ഇത്രയും വലിയ ലേലം നടന്നത്. ഡയാനയുടെ അപകടമരണത്തിനു ആഴ്ചകൾക്കുമുൻപായിരുന്നു അത്.