പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമുള്ള ആളാണോ നിങ്ങൾ. എങ്കിൽ കോപമടക്കാൻ ചില ടെക്നിക്കുകൾ പരിശീലിക്കുന്നത് നല്ലതാണ്.
1 മനസിൽ കോപത്തിന്റെ തീപ്പൊരി വീഴുമ്പോഴേ ദീർഘമായി ഒരു തവണ നിശ്വസിക്കുക. കസേരയിൽ നിവർന്നിരുന്ന് കണ്ണുകളടച്ച് ശ്വാസം കഴിയുന്നത്ര ഉള്ളിലേക്ക് എടുക്കുക. സാവധാനം പുറത്തേയ്ക്ക് വിടുക. ഇങ്ങനെ അഞ്ചു തവണ ചെയ്യുക.
2 കോപമുണ്ടായ സാഹചര്യത്തിൽ ഒന്നും മിണ്ടരുതെന്ന് തീരുമാനിക്കുക. പെട്ടെന്ന് നല്ല തണുത്ത വെള്ളമോ,ചൂടുള്ള വെള്ളമോ കുടിക്കുക.
3 ഉള്ളം കൈ മറുകൈ ഉപയോഗിച്ച് മാറി മാറി ചൊറിയുക, ഇത് ഒരു മിനിറ്റ് തുടരണം. ഇങ്ങനെയുണ്ടാകുന്ന ടിങ്ക്ളിങ് സെൻസേഷൻ ദേഷ്യത്തെ മറികടക്കാൻ സഹായിക്കും.
4 നല്ല സുഗന്ധമുള്ള സ്പ്രേയോ, യൂക്കാലിപ്റ്റസോ മണക്കുക. മുറിയിലൂടെ ചെറുതായി ഉലാത്തുക. എനിക്ക് ദേഷ്യം വരില്ല എന്ന് സാവധാനം പറഞ്ഞു മനസിനെ നിയന്ത്രിക്കുക.
5 ഒരു നല്ല പേപ്പർ എടുക്കുക. അതിൽ വൃത്തമോ ചതുരമോ വരച്ചു കൊണ്ടിരിക്കുക. അല്ലെങ്കിൽ എന്തുകൊണ്ട് ദേഷ്യം വന്നു, എന്താണ് അതിനു കാരണം, എന്തു ചെയ്യാനാണ് മനസ് പറയുന്നത് ഇതെല്ലാം വെറുതേ എഴുതിക്കൊണ്ടിരിക്കുക.
ഇങ്ങനെയെല്ലാം നോക്കിയിട്ടും കോപം മാറുന്നില്ലെങ്കിൽ തീർച്ചയായും നിങ്ങൾ മനഃശാസ്ത്രജ്ഞന്റെ സഹായം തേടണം. കോപം അതു വരുന്ന ആളിന്റെ മനസിനെയും ശരീരത്തെയും ദുർബലപ്പെടുത്തുന്നതിനൊപ്പം അയാളുടെ പരിസരത്തെക്കൂടി നെഗറ്റീവ് എനർജികൊണ്ട് നിറയ്ക്കുന്നു. അതുകൊണ്ട് കോപം ഒഴിവാക്കാനുള്ള മാർഗങ്ങൾ തേടുക.