സണ്ണി ലിയോണ്‍, റാണാ ദഗ്ഗുബാട്ടി, ദിഷ പഠാണി 2017ൽ ഏറ്റവും തിരഞ്ഞ ആ 10 പേർ !

സണ്ണി ലിയോൺ, റാണാ ദഗ്ഗുബാട്ടി, ദിഷ പഠാണി

ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾ 2017ല്‍ ഏറ്റവുമധികം തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടിക ഗൂഗിൾ പുറത്തു വിട്ടിരിക്കുകയാണ്. സിനിമ, ക്രിക്കറ്റ് തുടങ്ങിയ വിനോദ ലോകത്തു നിന്നും ഇന്ത്യക്കാർ കൂടുതൽ തവണ തിരഞ്ഞത് സണ്ണി ലിയോണിനെയാണ്. റിയാലിറ്റി ഷോ ബിഗ്ബോസിലെ വിവിധ മൽസരാർഥികളും നടി ദിഷ പട്ടാണിയും നടന്മാരായ റാണാ ദഗ്ഗുബാട്ടിയുമൊക്കെ ഈ കൂട്ടത്തിലുണ്ട്. ഓൺലൈൻ ലോകത്തു നിറഞ്ഞുനിന്ന ആ പത്തു സെലിബ്രിറ്റികളെ പരിചയപ്പെടാം.

1. സണ്ണി ലിയോണ്‍

പോൺ സിനിമകളിലൂടെ തുടക്കം കുറിച്ച് ഇന്ന് േബാളിവുഡ് വരെ എത്തി നിൽക്കുന്ന സണ്ണി ലിയോണിനെയാണ് പോയവർഷം ഏറ്റവുമധികം പേർ തിരഞ്ഞത്. സണ്ണിയുടെ നീലചിത്രങ്ങൾക്കു വേണ്ടിയായിരുന്നില്ല, മറിച്ച് അവരുടെ ബോൾഡായ തീരുമാനങ്ങളായിരുന്നു ഈ തിരച്ചിലുകൾക്കെല്ലാം ഇടയാക്കിയത്. സണ്ണി മഹാരാഷ്ട്രയിലെ അനാഥാലയത്തിൽ നിന്നും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തതോടെയാണ് ജനങ്ങൾക്കിടയിൽ അവരോടുള്ള ഇഷ്ടം ഇരട്ടിച്ചത്. സണ്ണി എന്ന സെലിബ്രിറ്റിയേക്കാൾ അവരുടെ നന്മമനസ്സിനെ കാണാൻ ശ്രമിക്കുകയായിരുന്നു കഴിഞ്ഞ വർഷത്തിൽ ആരാധകർ. 

2. ആർഷി ഖാൻ

സണ്ണി ലിയോണിനും ശേഷം ഇന്ത്യക്കാർ തിരഞ്ഞ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ബിഗ് ബോസ് ഷോയിലൂടെ സുപരിചിതയായ അർഷി ഖാൻ ആണ്. നേരത്തെ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിലൂടെ സമൂഹ മാധ്യമത്തെയാകെ ഞെട്ടിച്ച താരമായിരുന്നു ആർഷി. ബിഗ് ബോസ് ഷോയിലെ പ്രകടനം തന്നെയാണ് 28കാരിയായ ആർഷിയെ ഓണ്‍ലൈനിലെ താരക്കാമിയത്. 

3. സപ്ന ചൗധരി

യൂട്യൂബിലെ നിറഞ്ഞ സാന്നിധ്യമായ സപ്ന ചൗധരിയാണ് മൂന്നാം സ്ഥാനത്ത്. ഹരിയാനയിൽ നിന്നുള്ള അറിയപ്പെടുന്ന ഗായികയും നർത്തകിയുമൊക്കെയായ സപ്നയും ബിഗ് േബാസ് ഷോയിലൂടെയാണ് കൂടുതൽ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. കൃത്യമായ നിലപാടുകളുണ്ടായിരുന്ന ശരിയും തെറ്റും തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചിരുന്ന സപ്ന ആഴ്ചകൾക്കു മുമ്പ് ഷോയിൽ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 

4. വിദ്യ വോക്സ്

പള്ളിവാള് ഭദ്രവെട്ടകം എന്ന നാടൻ ചേലിലുള്ള പാട്ടിനെ റാംപ് സംഗീതത്തോടൊപ്പം വിദ്യ വോക്സ് എന്ന ഗായിക കൂട്ടിക്കുഴച്ചപ്പോൾ ഓൾഡ് ജനറേഷനും ന്യൂജനറേഷനും അതൊരുപോലെ സ്വീകരിച്ചിരുന്നു. യൂട്യൂബ് സെന്‍സേഷൻ കൂടിയായ വിദ്യ േവാക്സ് ആണ് ഈ പട്ടികയിലെ നാലാമത്തെ വ്യക്തി. വിദ്യയുടെ പാട്ടുകളോടുള്ള പ്രിയം തന്നെയാണ് ഈ ഗായികയെ ഓൺലൈന്‍ സെർച്ചിൽ മുമ്പിലാക്കിയതെന്നു പ്രത്യേകം പറയേണ്ടല്ലോ. നിരവധി ഹിന്ദി, തമിഴ്, മലയാളം തെലുഗു ഗാനങ്ങളിലൂടെ ഉള്ളം കവർന്ന താരമാണ് ഈ ഇന്തോ– അമേരിക്കൻ സുന്ദരി. 

5. ദിഷ പഠാണി

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'ധോണി ദി അൺടോള്‍ഡ് സ്റ്റോറി' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ചിരപ്രതിഷ്ഠ നേടിയ സുന്ദരിയാണ് ദിഷ പഠാണി. ബോൾഡായ ഫോട്ടോ ഷൂട്ടുകളും ഹോട്ട് ഡാൻസുകളും നടൻ ടൈഗർ ഷ്റോഫുമായി പ്രണയത്തിലാണെന്ന വാർത്തകളുമൊക്കെയാണ് ദിഷയെ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിച്ചത്. 

6. സുനിൽ ഗ്രോവർ

ബിടൗണിലെ റിയാലിറ്റി ഷോ വേദികളിലെ നിറഞ്ഞ കോമഡി താരമായ സുനിൽ ഗ്രോവർ ആണ് ജനങ്ങൾ ഏറ്റവുമധികം തിരഞ്ഞ ആറാമത്തെയാൾ. പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമഡി റിയാലിറ്റി ഷോ ആയ കപിൽ ശർമ ഷോയിൽ നിന്നും സുനിൽ ഗ്രോവർ പിൻവാങ്ങിയതായിരുന്നു ജനങ്ങള്‍ക്കിടയിൽ ഏറെ ചർച്ചയ്ക്കു കാരണമായത്. ഷോയുടെ പ്രധാന അവതാരകനായ കപിൽ ശർമയുമായുണ്ടായ പിണക്കമായിരുന്നു സുനിൽ ഗ്രോവറിനെ ഷോയിൽ നിന്നും പിൻവാങ്ങാൻ പ്രേരിപ്പിച്ചത്. 

 

7. ശിൽപ ഷിൻഡെ

ഹിന്ദി സീരിയൽ ലോകത്തെ തിളങ്ങുന്ന താരമായ ശിൽപ ഷിൻഡെയാണ് ഏറ്റവുമധികം തിരഞ്ഞ സെലിബ്രിറ്റികളിൽ ഏഴാം സ്ഥാനത്തുള്ളയാൾ. സഹതാരം വികാസ് ഗുപ്തയുമായുണ്ടായ പിണക്കവും തുടര്‍ന്ന് ഷോയിലുടനീളമെടുത്ത േബാൾഡ് ആറ്റിറ്റ്യൂ‍ഡുമൊക്കെ താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. 

8. ബന്ദഗി കാൽറ

പലർക്കും അത്ര സുപരിചിതയല്ലെങ്കിലും ബന്ദകി കാൽറ എന്ന ഈ സുന്ദരിയാണ് ഈ ലിസ്റ്റിലെ എട്ടാമത്തെ താരം. ബിഗ്ബോസ് ഷോയിലൂടെ തന്നെ കൂടുതൽ പേരിലേക്കിറങ്ങി ചെന്ന ഈ ഡൽഹിപെണ്‍െകാടി ഒരു മോഡൽ കൂടിയാണ്. ബിഗ് േബാസ് ഷോയിൽ ചെന്നതോടെ ഇൻസ്റ്റഗ്രാമില്‍ താരത്തിന്റെ ഫോളോവേഴ്സും ഏറെ കൂടി. 

9. സാഗരിക ഖാഡ്ഗെ

ക്രിക്കറ്റ് താരം സഹീർ ഖാനുമായുണ്ടായ പ്രണയവും വിവാഹവുെമാക്കെയാണ് ബോളിവുഡ് ബ്യൂട്ടി സാഗരിക ഗാഡ്ഖെയെ ഈ പട്ടികയിൽ ഒമ്പതാമതെത്തിച്ചത്. ആഡംബര പൂർണമായൊരു ക്രിക്കറ്റ്–ബോവിവുഡ് വിവാഹ മാമാങ്കത്തിനു കാത്തിരുന്നവരെ ഞെട്ടിച്ചുകൊണ്ട് രജിസ്റ്റർ ചെയ്തു തീർത്തും ലളിതമായ വിവാഹമായിരുന്നു ഇരുവരുടേതും. 

10. റാണാ ദഗ്ഗുബാട്ടി

തെന്നിന്ത്യൻ സിനിമാ ലോകത്തെ പോയവർഷം ഏറ്റവുമധികം പേർ ചർച്ച ചെയ്ത ചിത്രമായ ബാഹുബലിയിലെ കൊടുംവില്ലനായ നടൻ റാണാ ദഗ്ഗുബാട്ടിയാണ് ഇന്റർനെറ്റിൽ  ഏറ്റവുമധികം തിരഞ്ഞ പത്താമൻ. ചിത്രത്തിലെ ഭല്ലാലദേവ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ താരത്തിന് ആരാധക വൃന്ദവും ഇരട്ടിയായിട്ടുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam